പശുക്കടത്ത് ആരോപിച്ച് കൊല: നാസിലിനേയും ജുനൈദിനേയും 
ജീവനോടെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നെന്ന് പ്രതിയുടെ മൊഴി

പശുക്കടത്ത് ആരോപിച്ച് കൊല: നാസിലിനേയും ജുനൈദിനേയും ജീവനോടെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നെന്ന് പ്രതിയുടെ മൊഴി

പ്രതികളിൽ ഒരാളായ റിങ്കു സെയ്‌നി എന്ന ടാക്സി ഡ്രൈവറാണ് മൊഴി നല്‍കിയത്
Updated on
1 min read

ഹരിയാനയിലെ ഭിവാനിയില്‍ യുവാക്കളെ കത്തിച്ചു കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി. മരിച്ച നാസിലിനെയും ജുനൈദിനെയും പരുക്കുകളോടെ ഹരിയാനയിലെ ഫിറോസ്‌പുർ ജിയക്കയിലുള്ള പോലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു എന്നാണ് പ്രതിയുടെ മൊഴി. പ്രതികളിൽ ഒരാളായ റിങ്കു സെയ്‌നി എന്ന ടാക്സി ഡ്രൈവറാണ് മൊഴി നല്‍കിയത്.

പശുക്കളെ കടത്തിക്കൊണ്ടു പോയ കേസില്‍ നാസിലിനേയും ജുനൈദിനേയും അറസ്റ്റ് ചെയ്യണം എന്നാവാശ്യപ്പെട്ട് നാലംഗ ബജ്‌റംഗ്ദള്‍ പ്രവർത്തകർ പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നെന്നാണ് വെളിപ്പെടുത്തല്‍. ക്രൂരമര്‍ദനമേറ്റതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷനിൽ എത്തിക്കുമ്പോള്‍ ഇരുവരും അവശ നിലയിലായിരുന്നു. ഇത് കണ്ട് പരിഭ്രാന്തരായ ഹരിയാന പോലീസ് എല്ലാവരെയും തിരികെ പറഞ്ഞയയ്ക്കുകയായിരുന്നുവെന്ന് റിങ്കു സെയ്‌നി വ്യക്തമാക്കി. ഗുരുതര പരുക്കുകൾ കാരണം അധികം താമസിയാതെ തന്നെ നാസിലും ജുനൈദും മരിച്ചു.

പശുക്കടത്ത് ആരോപിച്ച് കൊല: നാസിലിനേയും ജുനൈദിനേയും 
ജീവനോടെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നെന്ന് പ്രതിയുടെ മൊഴി
രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ച് മുസ്ലിം യുവാക്കളെ തട്ടിക്കൊണ്ടുപോയി ചുട്ടുകൊന്നെന്ന് പരാതി; ബജ്റംഗ്ദളിനെതിരെ കുടുംബം

തുടർന്ന് ഇവരുടെ മൃതദേഹം ബൊലേറോ എസ് യു വി യിലാക്കി സംഭവ സ്ഥലത്തു നിന്നും 200 കിലോമീറ്റർ മാറി ഭിവാനി എന്ന സ്ഥലത്തെത്തിച്ചാണ് പ്രതികൾ കത്തിച്ചത്. എന്നാൽ പ്രതിയുടെ ആരോപണങ്ങളെ കുറിച്ച് ഹരിയാന പോലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ബജ്റംഗ്ദള്‍ പ്രവര്‍ത്തകരായ അഞ്ച് പേര്‍ക്കെതിരെയാണ് നാസിലിന്റേയും ജുനൈദിന്റേയും കുടുംബം ആരോപണം ഉന്നയിച്ചത്. മോനു മനേസര്‍, ലോകേഷ് സിന്‍ഹിയ, റിങ്കു സൈനി, അനില്‍, ശ്രീകാന്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ മോനു മനേസർക്ക് തട്ടിക്കൊണ്ടുപോകലുമായി ബന്ധമില്ലെന്നാണ് രാജസ്ഥാൻ പോലീസ് വ്യക്തമാക്കുന്നത്. എന്നാൽ പ്രതികളെ ഇയാൾ സഹായിച്ചിരുന്നതായി പോലീസ് പറയുന്നു. കേസിലെ മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.

logo
The Fourth
www.thefourthnews.in