ടാറ്റയുടെ സ്വത്തുക്കളില്‍ വളർത്തുനായക്കും കാര്യസ്ഥനും പാചകക്കാരനും അവകാശം; വില്‍പത്ര വിവരങ്ങള്‍ പുറത്ത്

ടാറ്റയുടെ സ്വത്തുക്കളില്‍ വളർത്തുനായക്കും കാര്യസ്ഥനും പാചകക്കാരനും അവകാശം; വില്‍പത്ര വിവരങ്ങള്‍ പുറത്ത്

ടാറ്റ സണ്‍സിലെ രത്തൻ ടാറ്റയുടെ ഓഹരികള്‍ രത്തൻ ടാറ്റ എൻഡോവ്‍മെന്റ് ഫൗണ്ടേഷന് (ആർടിഇഎഫ്) കൈമാറും
Updated on
1 min read

10,000 കോടി രൂപയിലധികം ആസ്തിയുണ്ട് അന്തരിച്ച ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റയ്ക്ക്. എന്നാല്‍, ഈ സ്വത്തുക്കളുടെ അവകാശി ടാറ്റയുടെ ബന്ധുക്കള്‍ മാത്രമല്ലെന്നാണ് വില്‍പത്രം വ്യക്തമാക്കുന്നത്. ടാറ്റയുടെ വളർത്തുനായയായ ടിറ്റൊ, കാര്യസ്ഥൻ സുബയ്യ, എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ശന്തനു നായിഡു എന്നിവരെയും പരിഗണിക്കണമെന്ന് വില്‍പത്രം പറയുന്നതായാണ് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ജർമൻ ഷെപ്പേർഡാണ് ടിറ്റൊ. പരിധികളില്ലാത്ത പരിചരണം ടിറ്റോയ്ക്ക് നല്‍കണമെന്നാണ് ടാറ്റയുടെ നിർദേശം. ടാറ്റയുടെ ദീർഘകാല പാചകക്കാരനായ രാജൻ ഷായാണ് ടിറ്റോയെ പരിചരിക്കുന്നത്.

തന്റെ ഫൗണ്ടേഷൻ, സഹോദരൻ ജിമ്മി ടാറ്റ, അർധ സഹോദരിമാരായ ഷിരീൻ, ഡിയാന ജീജാഭോയ്, വീട്ടുജോലിക്കാർ എന്നിവർക്കാണ് ടാറ്റ തന്റെ സ്വത്തുക്കള്‍ ഇഷ്ടദാനം നല്‍കിയിട്ടുള്ളത്.

അലിബോഗില്‍ 2000 ചതുരശ്ര അടിവരുന്ന ബീച്ച് ബംഗ്ലാവ്, മുംബൈയിലെ ജുഹു താര റോഡിലുള്ള രണ്ടുനില കെട്ടിടം, 350 കോടിയിലധികം വരുന്ന ഫിക്‌സഡ് ഡെപ്പോസിറ്റ്, ടാറ്റ സണ്‍സിന്റെ 0.83 ശതമാനം ഓഹരി എന്നിവയാണ് രത്തൻ ടാറ്റയുടെ പ്രധാന സ്വത്തുക്കള്‍.

ടാറ്റയുടെ സ്വത്തുക്കളില്‍ വളർത്തുനായക്കും കാര്യസ്ഥനും പാചകക്കാരനും അവകാശം; വില്‍പത്ര വിവരങ്ങള്‍ പുറത്ത്
ഡൽഹി കലാപം: ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷ ഉടൻ തീർപ്പാക്കണമെന്ന് ഡൽഹി ഹൈക്കോടതിയോട് സുപ്രീം കോടതി

ടാറ്റ സണ്‍സിലെ രത്തൻ ടാറ്റയുടെ ഓഹരികള്‍ രത്തൻ ടാറ്റ എൻഡോവ്‍മെന്റ് ഫൗണ്ടേഷന് (ആർടിഇഎഫ്) കൈമാറും. നിലവില്‍ ടാറ്റയുടെ വില്‍പത്രം ബോംബെ ഹൈക്കോടതി പരിശോധിക്കുകയാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി ടാറ്റയ്ക്ക് കീഴിലാണ് സുബയ്യ ജോലി ചെയ്യുന്നത്. ശന്തനുവിന്റെ സംരംഭമായ ഗുഡ്ഫെല്ലോസിലും ടാറ്റ നിക്ഷേപം നടത്തിയിരുന്നു. ആറ് വർഷം മുൻപാണ് ടിറ്റോയെ ടാറ്റ ദത്തെടുക്കുന്നത്. ടാറ്റയുടെ ഇതേപേരുള്ള നായ മരിച്ചതിനെ തുടർന്നായിരുന്നത്.

logo
The Fourth
www.thefourthnews.in