വരുമാനത്തില്‍ വര്‍ധന 120 ശതമാനം; ഇന്ത്യക്കാരെ വിദേശ രാജ്യങ്ങള്‍ സ്വാധീനിക്കുന്നു

വരുമാനത്തില്‍ വര്‍ധന 120 ശതമാനം; ഇന്ത്യക്കാരെ വിദേശ രാജ്യങ്ങള്‍ സ്വാധീനിക്കുന്നു

ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുടിയേറുന്നവര്‍ക്ക് സാമ്പത്തിക നേട്ടം താരതമ്യേന കുറവാണ്
Updated on
2 min read

വിദേശത്ത് കുടിയേറുന്ന ഇന്ത്യക്കാരെ സ്വാധീനിക്കുന്ന പ്രധാന ഘടകം വരുമാനത്തില്‍ ലഭിക്കുന്ന വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ടുകള്‍. അവിദഗ്ദ തൊഴിലാളികളുടെ ആഭ്യന്തര കുടിയേറ്റത്തില്‍ ഇന്ത്യക്കാര്‍ക്ക് ലഭിക്കുന്നത് നാല്‍പത് ശതമാനം വരുമാന വര്‍ധനയാണെന്നിരിക്കെ വിദേശത്ത് ജോലി നേടുന്നവര്‍ക്ക് ലഭിക്കുന്നത് 120 ശതമാനം വരുമാന വര്‍ധനയാണെന്നാണ് കണക്കുകള്‍. അമേരിക്ക, യുഎഇ എന്നിവിടങ്ങളിലാണ് ഇത്തരത്തില്‍ കുടുതല്‍ വരുമാനം ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

സൗദി അറേബ്യ, ബഹ്റിന്‍, ഒമാന്‍, ഖത്തര്‍, കുവൈറ്റ് അടക്കമുളള ജിസിസി രാജ്യങ്ങളിലേക്കാണ് അവിദഗ്ദ തൊഴിലാകള്‍ കൂടുതലായി ജോലി തേടി പോകുന്നത്. എന്നാല്‍ ഇത്തരം അറബ് രാഷ്ട്രങ്ങളില്‍ നിലവില്‍ സാമ്പത്തിക നേട്ടം താരതമ്യേന കുറവ് വന്നിട്ടുണ്ട്. അതേസമയം, അമേരിക്ക, യുഎഇ എന്നിവിടങ്ങളില്‍ എത്തുന്നവര്‍ക്ക് കൂടുതല്‍ വരുമാനം ഉണ്ടാക്കുകയും ചെയ്യുന്നു. അവിദഗ്ദ തൊഴില്‍ മേഖലയില്‍ ഏകദേശം 500 ശതമാനമാണ് വരുമാന വര്‍ധനവാണ് ഇന്ത്യക്കാര്‍ക്ക് അമേരിക്കയില്‍ ലഭിരക്കുന്നത്. യുഎഇയില്‍ ഇത് 300 ശതമാനവുമാണ്.

ആഗോളതലത്തില്‍ കുടിയേറ്റക്കാരുടെ എണ്ണം 184 ദശലക്ഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍

തൊഴില്‍ നൈപുണ്യം തന്നെയാണ് തൊഴിലാളികളുടെ വരുമാന വര്‍ധനവിന്റെ പ്രധാന ഘടകം. ആഗോള ഐടി മേഖലയുടെ കേന്ദ്രമായി അറിയപ്പെടുന്ന സിലിക്കണ്‍ വാലിയിലേക്ക് കുടിയേറുന്ന ഉയര്‍ന്ന വൈദ്യഗ്ദ്യമുളള തൊഴിലാളികള്‍ക്ക് കൂടുതല്‍ നേട്ടം ഉണ്ടാക്കാന്‍ സാധിക്കുന്നത് ഇതിന് പ്രധാന ഉദാഹരണമാണ്. തൊഴില്‍ നൈപുണ്യത്തിന് പുറമേ വയസ്, സ്ഥലം, ഭാഷ വൈദഗ്ദ്യം എന്നിങ്ങനെയുളള ഘടകങ്ങളും വരുമാന വര്‍ധനവിനെ സ്വാധീനിക്കുന്നു. വിദഗ്ദ തൊഴിലാളികള്‍ ഒ വിദേശ കുടിയേറ്റത്തിലൂടെ ഉയര്‍ന്ന സാമ്പത്തിക നേട്ടം ഉണ്ടാകുന്നു.

തൊഴില്‍ നൈപുണ്യത്തിന് പുറമേ വയസ്, സ്ഥലം, ഭാഷ വൈദഗ്ദ്യം എന്നിങ്ങനെയുളള ഘടകങ്ങളെ കൂടി അടിസ്ഥാനപ്പെടുത്തിയാണ് വരുമാനത്തിലുളള വര്‍ധനവുണ്ടാവുക

വിദേശത്ത് തൊഴില്‍ നേടുന്നതിനുള്ള ചെലവാണ് അവിദഗ്ദ തൊഴിലാളികളെ ബാധിക്കുന്ന പ്രധാന വിഷയം. ഉദാഹരണത്തിന് ഖത്തറിലേക്ക് പോകുന്ന ഇന്ത്യന്‍ തൊഴിലാളിക്ക് കുടിയേറ്റത്തിന്റെ ചിലവ് ഏകദേശം രണ്ട് മാസത്തെ വരുമാനമാണ്. അതേസമയം ബംഗ്ലാദേശില്‍ നിന്ന് കുവൈറ്റിലേക്ക് പോകാന്‍ ഇതിലും അധികം ചെലവ് ആവശ്യമായി വരും. ഒരു കുടിയേറ്റ തൊളിലാളി വരുമാനത്തിന്റെ ഏകദേശം 70 ശതമാനവും കുടുംബത്തിലേക്ക് അയക്കുന്നത് വഴി മാതൃരാജ്യത്തേക്ക് കുടുതല്‍ വിദേശ നാണ്യമെത്തുന്നതിനും കാരണമാകുന്നു. ഇന്ത്യ, മെക്‌സിക്കോ, ചൈന ഫിലിപൈന്‍സ് എന്നിവയാണ് ഇത്തരത്തില്‍ പണം എത്തുന്ന പ്രധാന രാജ്യങ്ങള്‍.

ആഗോളതലത്തില്‍ കുടിയേറ്റക്കാരുടെ എണ്ണം 184 ദശലക്ഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോള ജനസംഖ്യയുടെ 2.3 ശതമാനമാണ് ഈ കണക്ക്. ഇതില്‍ അതായത് 37 ദശലക്ഷം അഭയാര്‍ത്ഥികളും ഉള്‍പ്പെടുന്നു.

കുടിയേറ്റക്കാരെ പ്രധാനമായും നാല് വിഭാങ്ങളായി തരംതിരിച്ചിരിക്കുന്നു. പ്രൊഫഷണല്‍സ് ഉള്‍പ്പെടുന്ന കുടിയേറ്റക്കാര്‍, (അമേരിക്കയിലെ ഐടി ജീവനക്കാര്‍, ജിസിസി രാജ്യങ്ങളിലേക്ക് കുടിയേറുന്ന കണ്‍സ്ട്രക്ഷന്‍ തൊഴിലാളികള്‍). രണ്ടാമത് സിറിയയിലേക്കും തുര്‍ക്കിയിലേക്കും കുടിയേറുന്നവര്‍, മുന്നാമത്തെ വിഭാഗം തെക്കന്‍ അമേരിക്കയിലേക്ക് കുടിയേറുന്ന കുറഞ്ഞ നൈപുണ്യമുളളവര്‍, നാലാമത് ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍. മെക്സിക്കോ- യുഎസ്, ചൈന-യുഎസ്, കസാക്കിസ്ഥാന്‍- റഷ്യ എന്നിവയ്ക്കോപ്പം ഇന്ത്-യുഎസ്, ഇന്ത്യ- ജിസിസി, ബംഗ്ലാദേശ്- ഇന്ത്യ എന്നീ രാജ്യങ്ങള്‍ ആഗോളതലത്തില്‍ ഏറ്റവും മികച്ച കുടിയേറ്റ രാജ്യങ്ങളാണ്.

logo
The Fourth
www.thefourthnews.in