ആത്മഹത്യ ചെയ്ത സ്ത്രീകളിൽ അധികവും വീട്ടമ്മമാര്‍; കണക്കുകള്‍ പുറത്ത് വിട്ട് ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ

ആത്മഹത്യ ചെയ്ത സ്ത്രീകളിൽ അധികവും വീട്ടമ്മമാര്‍; കണക്കുകള്‍ പുറത്ത് വിട്ട് ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ

23,179 വീട്ടമ്മമാര്‍ കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തുവെന്ന് എന്‍ സി ആര്‍ ബി യുടെ കണക്ക്
Updated on
1 min read

രാജ്യത്ത് ആത്മഹത്യയേറുന്നുവെന്നും മരിക്കുന്നവരില്‍ കൂടുതലും വീട്ടമ്മമാരാണെന്നും ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ. പുതിയ കണക്കുകള്‍ പ്രകാരം 2021 ല്‍ 1,64,033 പേരാണ് ആത്മഹത്യ ചെയ്തത് അവരില്‍ 45,026 പേരും സ്ത്രീകളാണ്. ആത്മഹത്യചെയ്ത സ്ത്രീകളിൽ പകുതിയിലധികവും വീട്ടമ്മമാരാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സ്ത്രീധന പീഡനമാണ് മരണകാരണമെന്നാണ് എൻസിആർബിയുടെ കണക്ക്.

23,179 വീട്ടമ്മമാര്‍ കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തുവെന്നാണ് എന്‍സിആര്‍ബി യുടെ കണക്ക്. ഏറ്റവും അധികം വീട്ടമ്മമാര്‍ ആത്മഹത്യചെയ്തത് തമിഴ് നാട്ടിലാണ്. 3221 പേര്‍. 5,693 കുട്ടികളും 4,246 ദിവസ വേതനക്കാരും 2021 ല്‍ ആത്മഹത്യ ചെയ്തു. മധ്യപ്രദേശില്‍ 3,055 പേരും മഹാരാഷ്ട്രയില്‍ 2,861 വീട്ടമ്മമാരും 2021 ല്‍ ആത്മഹത്യ ചെയ്തു. സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നമാണ് ആത്മഹത്യ ചെയ്തവരിൽ പകുതിയിലധകം പേരുടെയും മരണകാരണമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

പ്രണയ ബന്ധങ്ങളിലെ തകര്‍ച്ചയും കുടുംബ പ്രശ്‌നങ്ങളും വിവിധ തരത്തിലുളള അസുഖങ്ങളുമെല്ലാമാണ് 18 വയസിന് താഴെ ഉളള വരുടെ ആത്മഹത്യക്ക് കാരണമാകുന്നത്.

ആത്മഹത്യ ചെയ്തവരില്‍ 66.9 ശതമാനം പേര്‍ വിവാഹിതരാണ്. 24 ശതമാനം പേര്‍ മാത്രം അവിവാഹിതരും. എന്‍ സി ആര്‍ ബിയുടെ കഴിഞ്ഞ വർഷത്തെ കണ‍ക്ക് പ്രകാരം ആത്മഹത്യ ചെയ്തവരില്‍ 2,484 പേര്‍ വിവാഹം ബന്ധം ഉപേക്ഷിച്ചവരോ ഭർത്താവോ ഭാര്യയോ മരിച്ചവരോ ആണ്. 2021 ല്‍ നടന്ന ആത്മഹത്യകളുടെ കണക്കില്‍ സ്ത്രീ പുരുഷ അനുപാതം 72.5: 27.4 ആണ്. ‍ 2020ല്‍ അനുപാതം 70.9: 29.1. ആയിരുന്നു.

18 നും 30 നും ഇടയ്ക്ക് പ്രായമുളളവരിൽ ആത്മഹത്യ കൂടുതലാണ്. പ്രണയ ബന്ധങ്ങളിലെ തകര്‍ച്ചയും കുടുംബ പ്രശ്‌നങ്ങളും വിവിധ തരത്തിലുളള അസുഖങ്ങളുമെല്ലാമാണ് 18 വയസിന് താഴെ ഉളള വരുടെ ആത്മഹത്യക്ക് കാരണമാകുന്നത്. പ്രണയ നൈരാശ്യം 1,495 പേരുടെ ആത്മഹത്യയ്ക്ക് കാരണമായി, 3233 പേര്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നും, 1408 പേർ രോഗ്യ പ്രശ്‌നങ്ങളെ തുടർന്നും 2021 ല്‍ ആത്മഹത്യ ചെയ്തു.

ആത്മഹത്യാ കാരണങ്ങളും മരണനിരക്കും

  • മയക്കുമരുന്ന് ഉപയോഗവും മദ്യപാനവും 6.4%

  • വിവാഹ ബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍ 4.8%

  • പ്രണയ ബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍ 4.6%

  • കട ബാധ്യത 3.9%

  • തൊഴിലില്ലായ്മ 2.2%

  • പരീക്ഷകളില്‍ തോല്‍ക്കുന്നത് 1.0%

  • തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങള്‍ 1.6%

  • ദാരിദ്ര്യം 1.1%

വീടുകളിലെ അരക്ഷിതാവസ്ഥയും പ്രണയനൈരാശ്യവും ഭര്‍ത്തൃഗൃഹ പീഡനങ്ങളും ഇന്ത്യയെ ആത്മഹത്യാ നിരക്കില്‍ മുന്‍പന്തിയില്‍ എത്തിക്കുന്നു

ഇരുപത്തിയെട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരാണ് ചെറിയ കാലയളവില്‍ മരിച്ചതെന്നാണ് എന്‍ സി ആര്‍ ബിയുടെ കണക്ക്. തൊഴില്‍ രഹിതരായ ഒന്‍പത് പേരും ഇതിൽ പെടും.‍ സ്വയം തൊഴില്‍ ചെയ്യുന്ന 2 പേരും 7 ദിവസ വേതനക്കാരും ഉള്‍പ്പെടുന്നു. വീടുകളിലെ അരക്ഷിതാവസ്ഥയും പ്രണയനൈരാശ്യവും ഭര്‍ത്തൃഗൃഹ പീഡനങ്ങളും ഇന്ത്യയെ ആത്മഹത്യാ നിരക്കില്‍ മുന്‍പന്തിയില്‍ എത്തിക്കുന്നു എന്നാണ് നാഷണല്‍ ക്രൈ റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.

logo
The Fourth
www.thefourthnews.in