ഇന്ത്യയില്‍ 15 കോടിയിലധികം ജനങ്ങള്‍ക്ക് ഇപ്പോഴും ശൗചാലയമില്ല;  തെക്കൻ ഏഷ്യയിലെ ഏറ്റവും കൂടിയ കണക്കെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയില്‍ 15 കോടിയിലധികം ജനങ്ങള്‍ക്ക് ഇപ്പോഴും ശൗചാലയമില്ല; തെക്കൻ ഏഷ്യയിലെ ഏറ്റവും കൂടിയ കണക്കെന്ന് റിപ്പോര്‍ട്ട്

ആഗോളതലത്തില്‍ 42 കോടി ജനങ്ങളാണ് തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തുന്നത്.
Updated on
2 min read

ഇന്ന് ലോക ശൗചാലയ ദിനം. ആരോഗ്യം, ശുചിത്വം, സുരക്ഷ എന്നിവയുടെ പ്രാധാന്യം മനസിലാക്കാന്‍ വേണ്ടിയാണ് നവംബര്‍ 19ന് ലോക ശൗചാലയ ദിനം ആചരിക്കുന്നത്. തുറന്ന സ്ഥലത്തെ മലമൂത്ര വിസര്‍ജനം പൊതുജനാരോഗ്യത്തെ ബാധിക്കുകയും കുടിവെള്ളം പോലും മലിനമാകുന്നതിന് കാരണമാകുകയും ചെയ്യുന്നു. ഇത് കോളറ, വയറിളക്കം, അതിസാരം പോലുള്ള രോഗങ്ങളിലേക്ക് നയിക്കുന്നു. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷയെ പോലും തുറന്ന സ്ഥലത്തെ മലമൂത്ര വിസര്‍ജനം ബാധിക്കുന്നുണ്ട്. തുറസായ സ്ഥലത്തെ മലമൂത്ര വിസര്‍ജനം ഗൗരവമായ പ്രശ്‌നങ്ങള്‍ക്കിടയാക്കിയിട്ടും വീടുകളില്‍ ശൗചാലയമില്ലാതെ കഴിയുന്നത് ലക്ഷക്കണക്കിന് പേരാണ്.

2022ലെ കണക്ക് പ്രകാരം ആഗോളതലത്തില്‍ 42 കോടി ജനങ്ങളാണ് തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തുന്നതെന്ന് വേള്‍ഡ് ബാങ്ക് ബ്ലോഗ്‌സിന്റെ റിപ്പോര്‍ട്ട്. ഏഴ് വന്‍കരകളിലെയും കണക്കുകള്‍ നോക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ പേര്‍ തുറസായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തുന്നത് സബ് സഹറാന്‍ ആഫ്രിക്കയിലാണ്. രണ്ടാമത് തെക്കൻ ഏഷ്യയും.

ഇന്ത്യയില്‍ 15 കോടിയിലധികം ജനങ്ങള്‍ക്ക് ഇപ്പോഴും ശൗചാലയമില്ല;  തെക്കൻ ഏഷ്യയിലെ ഏറ്റവും കൂടിയ കണക്കെന്ന് റിപ്പോര്‍ട്ട്
യുപിയിൽ ഹലാൽ ഉത്പ്പന്നങ്ങൾ നിരോധിച്ചു; സർട്ടിഫിക്കറ്റ് നല്കിയവർക്കെതിരെ നടപടി

2000ത്തില്‍ നിന്ന് 2022ലെത്തുമ്പോള്‍ തുറസായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തുന്നവരുടെ എണ്ണം ആഗോളതലത്തില്‍ 68 ശതമാനമായി കുറഞ്ഞു. എന്നാല്‍ ഇപ്പോഴും ലോക ജനസംഖ്യയുടെ 5 ശതമാനം വരുന്ന 42 കോടി ജനങ്ങളും തുറസായ സ്ഥലത്താണ് മലമൂത്ര വിസര്‍ജനം നടത്തുന്നുത്. പ്രാഥമിക കര്‍ത്തവ്യങ്ങള്‍ക്ക് പോലും ഇപ്പോഴും വയലുകള്‍, കാടുകള്‍, ജലാശയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളെയാണ് ആളുകള്‍ ആശ്രയിക്കുന്നത്.

സൗത്ത് ഏഷ്യയില്‍ ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ തുറസായ സ്ഥലങ്ങളെ ആശ്രയിക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്ത് ശൗചാലയങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനും സൌകര്യങ്ങള്‍ ഒരുക്കുന്നതിനും വലിയ പദ്ധതികള്‍ ആവിഷ്കരിക്കപ്പെടുമ്പോഴും ഇപ്പോഴും പിന്നോക്കാവസ്ഥ തുടരുകയാണ്. ഇന്ത്യയില്‍ 2022ല്‍ മാത്രം 15.7 കോടിയിലധികം പേര്‍ക്കാണ് വീട്ടില്‍ ശൗചാലയമില്ലാത്തത് കാരണം തുറസായ സ്ഥലങ്ങള്‍ ഉപയോഗിക്കേണ്ടി വന്നത്. 77.6 കോടിയിലധികം പേര്‍ക്ക് 2000ത്തില്‍ വീട്ടില്‍ ശൗചാലയമില്ലായിരുന്നു.

പിന്നീട് 2021 വരെ യഥാക്രമം 75.9 കോടി, 74 കോടി, 72.1 കോടി, 70കോടി, 67.7 കോടി, 65.4 കോടി, 62.9 കോടി, 60.4 കോടി, 57.7 കോടി, 55.0 കോടി, 52.2 കോടി, 49.3 കോടി, 46.3 കോടി, 43.3 കോടി, 40.1 കോടി, 36.9 കോടി, 33.5 കോടി, 30.1 കോടി, 26.5 കോടി, 23 കോടി, 19.3 കോടി പേര്‍ക്കാണ് ശൗചാലയമില്ലാത്തത്. ക്രമാനുഗതയമായ കുറവുകള്‍ കണക്കില്‍ കാണിക്കുന്നുണ്ടെങ്കിലും ഏകദേശം 140 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ ഇപ്പോഴും 15 കോടിയലധികം പേരുടെ വീടുകളില്‍ ശൗചാലയമില്ലെന്നതാണ് വസ്തുത.

ഇന്ത്യയില്‍ 15 കോടിയിലധികം ജനങ്ങള്‍ക്ക് ഇപ്പോഴും ശൗചാലയമില്ല;  തെക്കൻ ഏഷ്യയിലെ ഏറ്റവും കൂടിയ കണക്കെന്ന് റിപ്പോര്‍ട്ട്
രക്ഷപ്പെടാനുള്ള വഴികൾ നിർമിച്ചില്ല; ഉത്തരാഖണ്ഡിലെ തുരങ്ക നിർമാണത്തിൽ ഗുരുതരവീഴ്ച?

തെക്കന്‍ ഏഷ്യയില്‍ ഇന്ത്യ കഴിഞ്ഞാല്‍ ശൗചാലയങ്ങളുടെ അഭാവം നേരിടുന്ന രാജ്യം പാകിസ്താനാണ്. 2022ലെ കണക്കുകള്‍ പ്രകാരം 1.5 കോടി പേരുടെ വീട്ടിലാണ് ശൗചാലയമില്ലാത്തത്. അഫ്ഗാനിസ്ഥാനില്‍ 36 ലക്ഷവും നേപ്പാളില്‍ 21 ലക്ഷവുമാണ് കണക്കുകള്‍. 2000ത്തില്‍ സബ് സെഹ്‌റാന്‍ ആഫ്രിക്കയില്‍ 17 ശതമാനം പേര്‍ക്കാണ് തുറസായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തേണ്ടി വന്നത്. 21.7 കോടി ജനങ്ങള്‍ക്ക് ശൗചാലയമില്ലായിരുന്നു. എന്നാല്‍ 2022ലേക്ക് വരുമ്പോള്‍ 19 കോടി പേര്‍ക്കാണ് സബ് സഹ്‌റാന്‍ ആഫ്രിക്കയില്‍ ശൗചാലയമില്ലാത്തത്.

സബ് സഹ്‌റാന്‍ ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ പേര്‍ മലമൂത്ര വിസര്‍ജനത്തിന് വേണ്ടി തുറസായ സ്ഥലം ഉപയോഗിക്കുന്നത് നൈജീരിയയിലാണ്. നാല് കോടി പേരാണ് നേപ്പാളില്‍ ശൗചാലയമില്ലാതെ കഷ്ടപ്പെടുന്നത്. എത്യോപിയ, നൈഗര്‍, ഛാഡ്, മഡഗാസ്‌കര്‍, ബര്‍ക്കിന ഫസോ, തെക്കന്‍ സുഡാന്‍, ബെനിന്‍, ഘാന, മാലി തുടങ്ങിയ രാജ്യങ്ങളാണ് മറ്റുള്ളവ. കിഴക്കന്‍ ഏഷ്യയിലെയും പസഫിക്കിലെയും രാജ്യങ്ങളില്‍ ഇന്തോനേഷ്യ, മ്യാന്‍മര്‍, ഫിലിപ്പിന്‍സ്, കംബോഡിയ, പപ്പുവ ന്യൂ ഗനിയ തുടങ്ങിയ രാജ്യങ്ങളും ലാറ്റിന്‍ അമേരിക്കയിലെയും കരീബിയയിലെയും രാജ്യങ്ങളില്‍ ഹെയ്തി, ബൊളീവിയ തുടങ്ങിയ രാജ്യങ്ങളും ഉള്‍പ്പെടുന്നു. പശ്ചിമേഷ്യയിലെയും വടക്കന്‍ ആഫ്രിക്കയിലെയും രാജ്യങ്ങളില്‍ നിന്നും യമനും ഉള്‍പ്പെടുന്നു.

logo
The Fourth
www.thefourthnews.in