ഹേമന്ത് സോറൻ്റെ ക്ഷേമപ്രവർത്തനങ്ങൾ വോട്ടായി മാറി; ഝാർഖണ്ഡിൽ അധികാരമുറപ്പിച്ച് ഇന്ത്യ മുന്നണി

ഹേമന്ത് സോറൻ്റെ ക്ഷേമപ്രവർത്തനങ്ങൾ വോട്ടായി മാറി; ഝാർഖണ്ഡിൽ അധികാരമുറപ്പിച്ച് ഇന്ത്യ മുന്നണി

എല്ലാ ക്ഷേമ പദ്ധതികളും വോട്ടർമാരിൽ എത്തിക്കുന്നതിലും ഹേമന്ത് സോറൻ്റെ സർക്കാർ വിജയിച്ചു
Updated on
1 min read

ജാർഖണ്ഡിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ച് ഹേമന്ത് സോറൻ്റെ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നയിക്കുന്ന ഇന്ത്യ മുന്നണി. ഇതോടെ സംസ്ഥാന ചരിത്രത്തിലാദ്യമായി ഒരു മുന്നണി സംസ്ഥാനത്ത് തുടർ ഭരണത്തിലെത്തുകയാണ്. ആകെയുള്ള 81 സീറ്റിൽ 56 സീറ്റുകളിലും ഇന്ത്യാ മുന്നണി മുന്നിലാണ്. എൻഡിഎ സഖ്യം 24 സീറ്റുകാളിലാണ് മുന്നിലുള്ളത്.

ജെഎംഎം 41 സീറ്റുകളിലാണ് മത്സരിച്ചത്. ആദിവാസി ക്ഷേമം, തൊഴിൽ, ഗ്രാമവികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ഇന്ത്യ മുന്നണിയുടെ പ്രചരണം. നിലവിലുള്ള ഗവൺമെൻ്റിൻ്റെ ക്ഷേമ പ്രവർത്തനങ്ങൾക്ക് ലഭിച്ച ജനപിന്തുണ വോട്ടായി മാറുന്ന കാഴ്ചയാണ് കണ്ടത്. എല്ലാ ക്ഷേമ പദ്ധതികളും വോട്ടർമാരിൽ എത്തിക്കുന്നതിലും ഹേമന്ത് സോറൻ്റെ സർക്കാർ വിജയിച്ചു.

ഹേമന്ത് സോറൻ്റെ ക്ഷേമപ്രവർത്തനങ്ങൾ വോട്ടായി മാറി; ഝാർഖണ്ഡിൽ അധികാരമുറപ്പിച്ച് ഇന്ത്യ മുന്നണി
മഹാരാഷ്ട്രയില്‍ മഹാകാവ്യം രചിച്ച് മഹായുതി; കേവല ഭൂരിപക്ഷകടന്ന് ചരിത്രവിജയവുമായി മുന്നേറ്റം തുടരുന്നു

18 മുതൽ 50 വയസുവരെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ ലഭിക്കുന്ന മയ്യാ സമ്മാൻ യോജന എല്ലാ സമുദായങ്ങളിൽ നിന്നുമുള്ള സ്ത്രീകളുടെ പിന്തുണ ലഭിക്കാൻ കാരണമായി. വീണ്ടും അധികാരത്തിൽ വന്നാൽ ഡിസംബർ മുതൽ മയ്യാ സമ്മാൻ യോജനയ്ക്ക് കീഴിലുള്ള തുക 2,500 രൂപയായി ഉയർത്തുമെന്ന് ഇന്ത്യാ മുന്നണി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികളുടെ കവറേജ് ആറര ലക്ഷം ആളുകളിൽ നിന്ന് 30 ലക്ഷം ആളുകൾക്കായി വർധിപ്പിക്കുന്നത് പോലുള്ള ചില സുപ്രധാന ക്ഷേമ പ്രഖ്യാപനങ്ങളും ഹേമന്ത് സോറൻ സർക്കാരിന്റെ ജനപ്രീതി വർദ്ധിപ്പിച്ചിരുന്നു. കെട്ടിക്കിടക്കുന്ന വൈദ്യുതി ബില്ലുകൾ, കാർഷിക വായ്പകൾ എന്നിവ എഴുതിത്തള്ളിയതിനും മികച്ച പിന്തുണ ലഭിച്ചിരുന്നു.

logo
The Fourth
www.thefourthnews.in