കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധവുമായി 'ഇന്ത്യാ' സഖ്യം; പാര്‍ലമെന്റ് കവാടത്തില്‍ ബാനറുകള്‍ ഉയര്‍ത്തി

കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധവുമായി 'ഇന്ത്യാ' സഖ്യം; പാര്‍ലമെന്റ് കവാടത്തില്‍ ബാനറുകള്‍ ഉയര്‍ത്തി

പ്രതിഷേധത്തിനുശേഷം സഭയില്‍ വിഷയം അവതരിപ്പിക്കും
Updated on
1 min read

കേന്ദ്ര ബജറ്റിലെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള വിവേചനത്തിനെതിരെ പ്രതിഷേധവുമായി ഇന്ത്യാ സഖ്യത്തിലെ അംഗങ്ങള്‍. പാര്‍ലമെന്റ് കവാടത്തില്‍ ബാനറുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. പ്രതിഷേധത്തിനുശേഷം സഭയില്‍ വിഷയം അവതരിപ്പിക്കും. കേന്ദ്രം വിശദീകരണം നല്‍കിയില്ലെങ്കില്‍ വാക്കൗട്ട് നടത്താനാണ് തീരുമാനം.

മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെ കൂടാതെ കോണ്‍ഗ്രസ്, ടിഎംസി, സമാജ്വാദി പാര്‍ട്ടി, ഡിഎംകെ, ഇടതുപക്ഷം എന്നിവയുടെ എംപിമാരും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.

കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധവുമായി 'ഇന്ത്യാ' സഖ്യം; പാര്‍ലമെന്റ് കവാടത്തില്‍ ബാനറുകള്‍ ഉയര്‍ത്തി
കേന്ദ്ര ബജറ്റ്: കൃഷി ഗവേഷണം കോര്‍പ്പറേറ്റുകളുടെ കൈകളിലേക്ക്

ഇന്നലെ വൈകിട്ട് കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന ഇന്ത്യന്‍ ബ്ലോക്ക് പാര്‍ട്ടികളുടെ യോഗത്തിലാണ് ഇന്നത്തെ പ്രതിഷേധം സംബന്ധിച്ച് തീരുമാനമുണ്ടായത്. ബിജെപി ഇതര സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങളെ ബജറ്റ് ഇരുട്ടിലാക്കിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ജൂലൈ 27ന് ചേരുന്ന നീതി ആയോഗ് യോഗം തങ്ങളുടെ മുഖ്യമന്ത്രിമാര്‍ ബഹിഷ്‌കരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന ഇന്ത്യാ ബ്ലോക്ക് പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം. ബജറ്റിനെ 'ദരിദ്രവിരുദ്ധവും രാഷ്ട്രീയ പക്ഷപാതപരവും' എന്നാണ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിശേഷിപ്പിച്ചത്. കേന്ദ്രം സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ അവഗണിക്കുകയാണെന്നും മമത ആരോപിച്ചു. 'ദരിദ്രരുടെ ആവശ്യങ്ങള്‍ ബജറ്റ് അഭിസംബോധന ചെയ്യുന്നില്ല. ഇത് ദിശാബോധമില്ലാത്തതാണ്, ഒരു രാഷ്ട്രീയ ദൗത്യം മാത്രമാണ്, എന്നായിരുന്നു മമത പറഞ്ഞത്.

അതേസമയം, അവഗണനിയില്ലെന്നും ബജറ്റില്‍ എല്ലാ സംസ്ഥാനങ്ങളുടെയും പേര് പറയാനാകില്ലെന്നും പ്രതിപക്ഷ ആരോപണത്തിനെതിരെ ധനമന്ത്രി പ്രതികരിച്ചു.

logo
The Fourth
www.thefourthnews.in