എഴുപത്തിയാറാം സ്വാതന്ത്ര്യദിനാഘോഷം; ചെങ്കോട്ടയില്‍ പ്രധാനമന്ത്രി പതാകയുയര്‍ത്തും, ക്ഷണിതാക്കളായി ഏഴായിരം പേര്‍

എഴുപത്തിയാറാം സ്വാതന്ത്ര്യദിനാഘോഷം; ചെങ്കോട്ടയില്‍ പ്രധാനമന്ത്രി പതാകയുയര്‍ത്തും, ക്ഷണിതാക്കളായി ഏഴായിരം പേര്‍

സംസ്ഥാനത്ത്, തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ ഒന്‍പതിന് ദേശീയ പതാക ഉയര്‍ത്തും
Updated on
2 min read

രാജ്യമെങ്ങും ഇന്ന് സ്വാതന്ത്ര്യ ദിനാഘോഷം. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ ഏഴരയ്ക്ക് ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തുന്നതോടെ എഴുപത്തിയാറാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യമെങ്ങും കോവിഡ് പടര്‍ന്നതിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കിയശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനാഘോഷം കൂടിയാണ്. വിവിധ മേഖലകളില്‍നിന്നുള്ള 7000 പേര്‍ ക്ഷണിതാക്കളായി ചടങ്ങില്‍ പങ്കെടുക്കും.

കോവിഡ് മുന്നണി പോരാളികള്‍, മോര്‍ച്ചറി ജീവനക്കാര്‍, വഴിയോര കച്ചവടക്കാര്‍, വിവിധ സംസ്ഥാനങ്ങളിലെ എന്‍സിസി കേഡറ്റുമാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

'ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. പുതിയ വികസനപദ്ധതികള്‍ പ്രസംഗത്തില്‍ പ്രഖ്യാപിച്ചേക്കും. ചെങ്കോട്ടയില്‍നിന്ന് ഒന്‍പതാം തവണയാണ് പ്രധാനമന്ത്രി മോദി ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്. കോവിഡ് മുന്നണി പോരാളികള്‍, മോര്‍ച്ചറി ജീവനക്കാര്‍, വഴിയോര കച്ചവടക്കാര്‍, വിവിധ സംസ്ഥാനങ്ങളിലെ എന്‍സിസി കേഡറ്റുമാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. യൂത്ത് എക്‌സചേഞ്ച് പ്രോഗ്രാമുകളുടെ ഭാഗമായി 20ലധികം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും ആഘോഷപരിപാടികളില്‍ പങ്കെടുക്കും.

ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുമ്പോള്‍, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അഡ്വാന്‍സ്ഡ് ടൌഡ് ആര്‍ടിലറി ഗണ്‍ സിസ്റ്റം ഉപയോഗിച്ചാകും ആചാര വെടി മുഴക്കുക. സ്വാതന്ത്ര്യദിനത്തില്‍ ഗണ്‍ സല്യൂട്ടിന് തദ്ദേശീയമായി വികസിപ്പിച്ച സംവിധാനം ഉപയോഗിക്കുന്നത് ആദ്യമായാണ്. ആഘോഷങ്ങളുടെ ഭാഗമായി, കനത്ത സുരക്ഷയിലാണ് രാജ്യ തലസ്ഥാനം.

സംസ്ഥാനത്ത്, തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ ഒന്‍പതിന് ദേശീയ പതാക ഉയര്‍ത്തും.

സംസ്ഥാനത്ത്, തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ ഒന്‍പതിന് ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും. തലശേരി എഎസ്പി പി. നിധിന്‍രാജാണ് പരേഡ് കമാന്‍ഡര്‍. കുട്ടിക്കാനം കെഎപി അഞ്ചാം ബറ്റാലിയന്‍ അസി. കമാന്‍ഡന്റ് ബിജു ദിവാകരനാണ് സെക്കന്റ് ഇന്‍ കമാന്‍ഡ്. 12 സായുധ, സായുധരല്ലാത്ത ഘടകങ്ങള്‍ വീതം പരേഡില്‍ അണിനിരക്കും. മലബാര്‍ സ്പെഷ്യല്‍ പോലീസ്, സ്പെഷ്യല്‍ ആംഡ് പോലീസ്, കേരള സായുധ പോലീസിന്റെ അഞ്ച് ബറ്റാലിയനുകള്‍, കേരള സായുധ വനിത പോലീസ് ബറ്റാലിയന്‍, ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍, റാപ്പിഡ് റെസ്പോണ്‍സ് ആന്‍ഡ് റസ്‌ക്യു ഫോഴ്സ്, കേരള ജയില്‍ വകുപ്പ്, കേരള എക്സൈസ് വകുപ്പ് എന്നിവരാണ് സായുധ ബറ്റാലിയനുകള്‍.

വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും.

കേരള ഫയര്‍ ആന്‍ഡ് റസ്‌ക്യു സര്‍വീസ്, കേരള വനം വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ്, സൈനിക സ്‌കൂള്‍, എന്‍.സി.സി സീനിയര്‍ ഡിവിഷന്‍ ആര്‍മി (ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍), എന്‍സിസി ജൂനിയര്‍ ഡിവിഷന്‍ നേവല്‍ വിംഗ്, എയര്‍ വിംഗ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് (ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍), ഭാരത് സ്‌കൗട്ട്സ്, ഭാരത് ഗൈഡ്സ് എന്നിവരാണ് പരേഡില്‍ പങ്കെടുക്കുന്ന സായുധരല്ലാത്ത ഘടകങ്ങള്‍. അശ്വാരൂഡ പോലീസിന്റെ ഒരു പ്ളാറ്റൂണുമുണ്ടാവും. രണ്ട് ബാന്‍ഡുകളും പരേഡില്‍ പങ്കെടുക്കും. പരേഡിനു ശേഷം മുഖ്യമന്ത്രി വിവിധ അവാര്‍ഡുകള്‍ വിതരണം ചെയ്യും. 10.15 മുതല്‍ എന്‍സിസി കേഡറ്റുകളുടെ അശ്വാഭ്യാസ പ്രകടനം നടക്കും. 10.30ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ദേശഭക്തിഗാനങ്ങള്‍ ആലപിക്കും. 10.38ന് ചടങ്ങുകള്‍ അവസാനിക്കും.

എഴുപത്തിയാറാം സ്വാതന്ത്ര്യദിനാഘോഷം; ചെങ്കോട്ടയില്‍ പ്രധാനമന്ത്രി പതാകയുയര്‍ത്തും, ക്ഷണിതാക്കളായി ഏഴായിരം പേര്‍
സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ വിജയം; നവഭാരതത്തിന്റെ തുടക്കമെന്ന് പ്രഥമ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി

ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ രാജ്ഭവനിലും നിയമസഭാങ്കണത്തിൽ സ്പീക്കർ എം.ബി രാജേഷും പതാക ഉയർത്തും. വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും.

logo
The Fourth
www.thefourthnews.in