75ാം റിപ്പബ്ലിക് ദിനം: എ ഐയും ചന്ദ്രയാനുമടക്കം ടാബ്ലോകള്‍, വൈവിധ്യമാർന്ന പരേഡ് മുഖ്യാകർഷണം

75ാം റിപ്പബ്ലിക് ദിനം: എ ഐയും ചന്ദ്രയാനുമടക്കം ടാബ്ലോകള്‍, വൈവിധ്യമാർന്ന പരേഡ് മുഖ്യാകർഷണം

13,000ത്തോളം അതിഥികളുണ്ടെന്ന് റിപ്പോര്‍ട്ട്
Updated on
1 min read

നാളെ രാജ്യം 75ാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. 13,000ത്തോളം അതിഥികള്‍ ഉള്‍പ്പെടെ ഏകദേശം 77,000ത്തോളം പേരാണ് കര്‍ത്തവ്യ പഥത്തിലെ റിപ്പബ്ലിക് ആഘോഷങ്ങള്‍ നേരില്‍ കാണാനെത്തിച്ചേരുക. റിപ്പബ്ലിക് ദിനത്തിലെ ഏറ്റവും ആകര്‍ഷകമായ പരേഡ് രാവിലെ 10.30ന് വിജയ് ചൗക്കില്‍ നിന്നും ആരംഭിച്ച് കര്‍ത്തവ്യ പഥത്തില്‍ അവസാനിക്കും.

ഇന്ത്യയുടെ ജനാധിപത്യ ഗുണങ്ങളെ ഊന്നിപ്പറയുകയെന്നതാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന തീം. വികസിത ഇന്ത്യ (വിക്‌സിത് ഭാരത്), ഇന്ത്യ-ലോകത്തിന് മുന്നിലുള്ള മാതൃക (ഭാരത്-ലോക് തന്ത്ര് കി മാതൃക) എന്ന തീമാണ് ഈ വര്‍ഷത്തിനു വേണ്ടി തയാറാക്കിയിരിക്കുന്നത്.

75ാം റിപ്പബ്ലിക് ദിനം: എ ഐയും ചന്ദ്രയാനുമടക്കം ടാബ്ലോകള്‍, വൈവിധ്യമാർന്ന പരേഡ് മുഖ്യാകർഷണം
രാഷ്ട്രപതിയുടെ പോലീസ് - അഗ്നിശമന സേന മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് 18 പേര്‍ക്ക് പുരസ്കാരം

ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനത്തിലെ പ്രധാന അതിഥി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണാണ്. പരിപാടിയില്‍ ഭാഗമാകുന്നതിനായി മാക്രോണ്‍ ഇന്ത്യയിലെത്തിച്ചേര്‍ന്നിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തില്‍ പങ്കെടുക്കുന്ന ആറാമത്തെ ഫ്രഞ്ച് പ്രസിഡന്റാണ് ഇദ്ദേഹം. ഇന്ത്യന്‍ വ്യോമസേനയുടെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ സ്‌ക്വാഡ്രണ്‍ ലീഡര്‍ സുമിത യാദവും പരേഡില്‍ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായ ഫ്രാന്‍സിലെ ബാസ്റ്റൈല്‍ ദിന പരേഡിലും സുമിത യാദവ് പങ്കെടുത്തിരുന്നു.

കൂടാതെ ഫ്രാന്‍സിലെ 95 അംഗങ്ങളും, 33 ബാന്‍ഡ് അംഗങ്ങളും, രണ്ട് റഫാല്‍ യുദ്ധ വിമാനങ്ങളും, എയര്‍ബസ് എ330 മള്‍ട്ടി-റോള്‍ ടാങ്കര്‍ എയര്‍ക്രാഫ്റ്റും പരേഡില്‍ പങ്കെടുക്കുന്നുണ്ട്. പരേഡില്‍ പങ്കെടുക്കുന്ന ഫ്രഞ്ച് സൈനിക അംഗങ്ങളോടൊപ്പം ആറ് ഇന്ത്യക്കാരും ഭാഗമാകുമെന്ന് പിടിഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

75ാം റിപ്പബ്ലിക് ദിനം: എ ഐയും ചന്ദ്രയാനുമടക്കം ടാബ്ലോകള്‍, വൈവിധ്യമാർന്ന പരേഡ് മുഖ്യാകർഷണം
മഹാമാരി പ്രതിരോധം: ഡോ. പല്‍പുവിന്റെ മഹത്തായ പാരമ്പര്യം

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ചരിത്രത്തിലാദ്യമായി മൂന്ന് സേനാ ഗ്രൂപ്പുകളിലെയും വനിതാ അംഗങ്ങള്‍ പരേഡില്‍ പങ്കെടുക്കുന്നുവെന്ന പ്രത്യേകത കൂടി 75ാം വാര്‍ഷികത്തിനുണ്ട്. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്റെ ഭാഗമായി വിവിധ മേഖലകളിലെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ പ്രധാന്യം വിവരിക്കുന്നതിന്റെ ഭാഗമായുള്ള ടാബ്ലോ പ്രദര്‍ശിപ്പിക്കും. ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന്റെ വിജയവുമായി ബന്ധപ്പെട്ടുള്ള ടാബ്ലോ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ പ്രദര്‍ശിപ്പിക്കുന്നതായിരിക്കും. ചന്ദ്രയാന്‍ മൂന്നിന്റെ ലോഞ്ചിങ്ങും ലാന്‍ഡിങ്ങും ചിത്രീകരിക്കുന്നതാണ് ടാബ്ലം.

സാംസ്‌കാരിക മന്ത്രാലയത്തിന്റെ ഭാഗമായി നടത്തുന്ന ആനന്ദ് സൂത്രയുടെ ഭാഗമായി വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള വ്യത്യസ്തമായ സാരികളുടെ പ്രദർശനവുമുണ്ട്. കാണികള്‍ക്ക് പിന്നിലായാണ് ഈ പ്രദര്‍ശനം സംഘടിപ്പിക്കുക.

logo
The Fourth
www.thefourthnews.in