'തര്‍ക്കങ്ങള്‍ പരിഹരിക്കണം, അതിര്‍ത്തിയില്‍ സമാധാനം പുലരണം'; ഇന്ത്യ - ചൈന സൈനിക ചര്‍ച്ചയില്‍ ധാരണ

'തര്‍ക്കങ്ങള്‍ പരിഹരിക്കണം, അതിര്‍ത്തിയില്‍ സമാധാനം പുലരണം'; ഇന്ത്യ - ചൈന സൈനിക ചര്‍ച്ചയില്‍ ധാരണ

യഥാര്‍ഥ നിയന്ത്രണരേഖയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചർച്ചയിലെ പ്രധാന വിഷയം
Updated on
1 min read

കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ ചൈന അതിര്‍ത്തിയിലെ സംഘര്‍ഷ മേഖലകളില്‍ സമാധാനം കൊണ്ടുവരാന്‍ കമാന്‍ഡര്‍തല ചര്‍ച്ചയില്‍ ധാരണ. മൂന്ന് വര്‍ഷത്തിലേറെയായി മേഖല സംഘര്‍ഷ ഭീതിയില്‍ തുടരുന്ന സാഹചര്യത്തിലാണ് ചര്‍ച്ചകള്‍ ആരംഭിച്ചത്. ഓഗസ്റ്റ് 13, 14 തീയതികളിലായി നടന്ന ചര്‍ച്ചയില്‍ യഥാര്‍ഥ നിയന്ത്രണരേഖയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പരിഗണിച്ചതെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

കിഴക്കന്‍ ലഡാക്കിലെ ചില പോയിന്റുകളില്‍ ഇരു സൈന്യങ്ങളും തമ്മില്‍ പലപ്പോഴും സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്

2020 മേയില്‍ കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ ആറിടങ്ങളില്‍ ചൈനീസ് സേന കടന്നുകയറിയതിന് പിന്നാലെയാണ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായത്. പിന്നാലെ വിപുലമായ നയതന്ത്ര, സൈനിക ചര്‍ച്ചകളെത്തുടര്‍ന്ന് ഇരുപക്ഷവും പല മേഖലകളില്‍ നിന്നും പിന്‍മാറുകയും ചെയ്തിരുന്നു. എന്നാല്‍ കിഴക്കന്‍ ലഡാക്കിലെ ചില പോയിന്റുകളില്‍ ഇരു സൈന്യങ്ങളും തമ്മില്‍ പലപ്പോഴും സംഘര്‍ഷങ്ങള്‍ക്ക് വഴിതുറക്കുകയും ചെയ്തിരുന്നു.

നാലിടങ്ങളില്‍ നിന്നാണ് നേരത്തെ നടത്തിയ ധാരണകള്‍ പ്രകാരം ഇരു സൈന്യങ്ങളും പിന്‍വാങ്ങിയത്. എന്നാല്‍ ഡെപ്സങ്, ഡെംചോക് പ്രദേശങ്ങളില്‍ ഡൈനീസ് സൈന്യം നിലയുറപ്പിക്കുകയും ചെയ്തു. ഇവിടങ്ങളില്‍ നിന്നും ചൈനീസ് സൈന്യത്തെ പിന്‍വലിപ്പിച്ച് പട്രോളിങ് ഉള്‍പ്പെടെ ആരംഭിക്കാനാണ് ഇന്ത്യയുടെ നീക്കം.

'തര്‍ക്കങ്ങള്‍ പരിഹരിക്കണം, അതിര്‍ത്തിയില്‍ സമാധാനം പുലരണം'; ഇന്ത്യ - ചൈന സൈനിക ചര്‍ച്ചയില്‍ ധാരണ
നൂഹ് സംഘർഷം: പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ച ബജ്‌റംഗ്ദൾ പ്രവർത്തകൻ അറസ്റ്റിൽ

കിഴക്കന്‍ ലഡാക്കിലെ ചുഷുല്‍-മോള്‍ഡോ അതിര്‍ത്തിയിലാണ് ഇന്ത്യ ചൈന മാന്‍ഡര്‍മാര്‍ നേതൃത്വം നല്‍കിയ 19-ാം റൗണ്ട് സൈനിക ചര്‍ച്ചകള്‍ നടന്നത്. 14-ാമത് കോര്‍പ്സ് കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ റാഷിം ബാലിയാണ് ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിച്ചത്. അടുത്തിടെ ക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തിയേക്കും എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് 19-ാം റൗണ്ട് ചര്‍ച്ചയെന്നതും ശ്രദ്ധേയമാണ്.

logo
The Fourth
www.thefourthnews.in