സീസൺ വരവായി; ഈ വർഷം നടക്കാനിരിക്കുന്നത് 35 ലക്ഷം കല്യാണം, 4.25 ലക്ഷം കോടിയുടെ വരുമാനമുണ്ടാകുമെന്ന് റിപ്പോർട്ട്

സീസൺ വരവായി; ഈ വർഷം നടക്കാനിരിക്കുന്നത് 35 ലക്ഷം കല്യാണം, 4.25 ലക്ഷം കോടിയുടെ വരുമാനമുണ്ടാകുമെന്ന് റിപ്പോർട്ട്

രാജ്യത്തുടനീളമുള്ള വിവാഹ ഓഡിറ്റോറിയങ്ങൾ, ഹോട്ടലുകൾ, കമ്മ്യൂണിറ്റി സെന്ററുകൾ, പാർക്കുകൾ, ഫാം ഹൗസുകൾ തുടങ്ങി നിരവധി വേദികൾ 35 ലക്ഷം വിവാഹങ്ങൾക്കായി സജ്ജമായിക്കഴിഞ്ഞു
Updated on
1 min read

ഈ വർഷത്തെ 23 ദിവസം നീളുന്ന കല്യാണ സീസണിൽ രാജ്യത്തുടനീളം റെക്കോഡ് തുകയുടെ വരുമാനം ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. നവംബർ 23 മുതൽ ഡിസംബർ 15 വരെ നീളുന്ന കല്യാണ സീസണിൽ 35 ലക്ഷം വിവാഹങ്ങളാണ് രാജ്യത്ത് നടക്കുക. സീസണില്‍ 4.25 ലക്ഷം കോടി രൂപയുടെ വരുമാനമാണ് ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പ് ഉള്‍പ്പടെയുള്ളവര്‍ പ്രതീക്ഷിക്കുന്നത്. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡറിന്റെ റിസർച്ച് നടത്തിയ സർവേയിലാണ് കണ്ടെത്തൽ.

കല്യാണവുമായി ബന്ധപ്പെട്ട് വീടുകൾ പെയിന്റ് അടിക്കുക മുതൽ ഇവന്റുകൾ, വസ്ത്രങ്ങൾ, സമ്മാനങ്ങൾ എന്നിവയ്ക്കുള്ള ഷോപ്പിങ്, ഭക്ഷണം, സ്റ്റേജ്, മറ്റുസേവനങ്ങൾ എന്നിവയെല്ലാം കല്യാണ സീസണിലെ വരുമാനത്തിൽ ഉൾപ്പെടുന്നു. ഏകദേശം ആറ് ലക്ഷം വിവാഹങ്ങൾക്ക് ഓരോന്നിനും മൂന്നുലക്ഷം രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. പത്ത് ലക്ഷത്തോളം വിവാഹങ്ങൾക്കാകട്ടെ ശരാശരി ആറുലക്ഷം രൂപയുടെ ചെലവ് ഉണ്ടാകുമെന്നും സർവേയിൽ പറയുന്നു.

സീസൺ വരവായി; ഈ വർഷം നടക്കാനിരിക്കുന്നത് 35 ലക്ഷം കല്യാണം, 4.25 ലക്ഷം കോടിയുടെ വരുമാനമുണ്ടാകുമെന്ന് റിപ്പോർട്ട്
CWC 2023| അപരാജിതരായി കിവീസ്; അഫ്ഗാനെ തകര്‍ത്ത് തലപ്പത്ത്

പത്ത് ലക്ഷത്തോളം ചെലവ് ഉണ്ടായേക്കാവുന്ന 12 ലക്ഷം കല്യാണങ്ങളും 25 ലക്ഷം രൂപയുടെ ചെലവുള്ള ആറ് ലക്ഷം കല്യാണങ്ങളും ഈ സീസണിൽ രാജ്യത്ത് നടക്കും. സർവേ പ്രകാരം അൻപതിനായിരം കല്യാണങ്ങളുടെ ചെലവ് 50 ലക്ഷം രൂപ താങ്ങും. കൂടാതെ ഒരു കോടിയിൽ പുറത്ത് ചെലവ് വരുന്ന അൻപതിനായിരം ആഡംബര കല്യാണങ്ങളും 23 ദിവസത്തിനിടയിൽ നടക്കും. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഏകദേശം 32 ലക്ഷം വിവാഹങ്ങൾ നടന്നു അവയ്‌ക്കെല്ലാം കൂടി ചെലവായത് 3.75 ലക്ഷം കോടി രൂപയായിരുന്നു.

സീസൺ വരവായി; ഈ വർഷം നടക്കാനിരിക്കുന്നത് 35 ലക്ഷം കല്യാണം, 4.25 ലക്ഷം കോടിയുടെ വരുമാനമുണ്ടാകുമെന്ന് റിപ്പോർട്ട്
ഇന്ത്യന്‍ വായനക്കാരെ ചിന്തിക്കാന്‍ പഠിപ്പിച്ച മലയാളി എഡിറ്റര്‍

രാജ്യത്തുടനീളമുള്ള വിവാഹ ഓഡിറ്റോറിയങ്ങൾ, ഹോട്ടലുകൾ, കമ്മ്യൂണിറ്റി സെന്ററുകൾ, പാർക്കുകൾ, ഫാം ഹൗസുകൾ തുടങ്ങി നിരവധി വേദികൾ 35 ലക്ഷം വിവാഹങ്ങൾക്കായി സജ്ജമായിക്കഴിഞ്ഞു. ഓരോ വിവാഹങ്ങൾക്കും ആവശ്യമായ സാമഗ്രികൾ വാങ്ങുന്നതിനു പുറമേ, ടെന്റുകളുടെ അലങ്കാരപ്പണികൾ, ഫ്ലവർ ഡെക്കറേഷൻസ്, ക്രോക്കറി, കാറ്ററിങ് സർവീസ്, യാത്ര സേവനങ്ങൾ, ക്യാബ് സേവനം, സ്വാഗത പരിപാടികൾ ഒരുക്കുന്ന പ്രൊഫഷണൽ ഗ്രൂപ്പുകൾ, പച്ചക്കറി കച്ചവടക്കാർ, ഫോട്ടോഗ്രാഫർമാർ, വീഡിയോഗ്രാഫർമാർ, ഓർക്കസ്ട്ര തുടങ്ങി നിരവധി സേവനങ്ങളും കല്യാണ വരുമാനത്തിന്റെ പട്ടികയിൽ ഉൾപ്പെടുന്നു.

logo
The Fourth
www.thefourthnews.in