'മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടണം, വൈവിധ്യങ്ങളെ ചേർത്തുപിടിക്കണം' : ഇന്ത്യയോട് യു എൻ സെക്രട്ടറി ജനറൽ
രാജ്യത്ത് മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ഇന്ത്യയോട് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. ന്യൂനപക്ഷ അവകാശങ്ങള്‍ ലംഘിക്കപ്പെടരുത്. ലിംഗസമത്വത്തിലും സ്ത്രീ സ്വാതന്ത്ര്യത്തിലും ഇന്ത്യ ബഹുദൂരം മുന്നേറാനുണ്ടെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ ഓര്‍മിപ്പിച്ചു. ഗാന്ധിയൻ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യയുടെ ബഹുസ്വരതയും വൈവിധ്യങ്ങളും സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അന്റോണിയോ ഗുട്ടറസ് സംസാരിച്ചു.
രണ്ടാംതവണയും യുഎന്‍ സെക്രട്ടറി ജനറലായി സ്ഥാനമേറ്റതിന് ശേഷമുള്ള ആദ്യ ഇന്ത്യ സന്ദര്‍ശനത്തിലാണ് അന്റോണിയോ ഗുട്ടെറസ് വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി സംസാരിച്ചത്.
''മാധ്യമപ്രവർത്തകരും വിദ്യാർത്ഥികളുടെയും ഉൾപ്പടെയുള്ളവരുടെ അവകാശ സംരക്ഷണം ഉറപ്പാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം. വിദ്വേഷപ്രസംഗങ്ങള്‍ ഏതുവിധേനയും എതിര്‍ക്കപ്പെടണം. യുഎന്‍ മനുഷ്യാവകാശ കൗൺസിലിലെ പ്രതിനിധി എന്ന നിലയിൽ ആഗോള തലത്തിലുള്ള മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ പങ്കാളികളാവേണ്ട കടമ ഇന്ത്യക്കുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. തീവ്രവാദത്തിനെതിരായ പോരാട്ടം ആഗോളതലത്തില്‍ മുന്‍ഗണന നല്‍കേണ്ട വിഷയമാണെന്നും മുംബൈ ഭീകരാക്രമണ കേസ് പരാമര്‍ശിച്ച് അന്റോണിയോ ഗുട്ടറസ് പറഞ്ഞു.
ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുഎന്‍ സെക്രട്ടറി ജനറല്‍ കൂടിക്കാഴ്ച നടത്തി. ഭീകരവാദം, കാലാവസ്ഥ വ്യതിയാനം തുടങ്ങി വിവിധ വിഷയങ്ങളിലായിരുന്നു ഉഭയകക്ഷി ചര്‍ച്ച. പ്രധാനമന്ത്രിക്കൊപ്പം ഏകതാ പ്രതിമയില്‍ ഗുട്ടറസ് പുഷ്പാര്‍ച്ചന നടത്തി.