ഇന്ത്യ 'ഹിന്ദുരാഷ്ട്രം'; വിവാദപരാമര്‍ശവുമായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്‌

ഇന്ത്യ 'ഹിന്ദുരാഷ്ട്രം'; വിവാദപരാമര്‍ശവുമായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്‌

ഹിന്ദുസ്ഥാന്‍ (ഇന്ത്യ) ഒരു 'ഹിന്ദു രാഷ്ട്രം' ആണ്, ഇത് വസ്തുതാപരമായ കാര്യമാണെന്നും മോഹന്‍ ഭാഗവത്
Updated on
1 min read

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്ന വിവാദ പരാമര്‍ശവുമായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. ''ആരൊക്കെ അംഗീകരിച്ചാലും ഇല്ലെങ്കിലും ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്. എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണ്. ചിലര്‍ക്ക് ഈ സത്യം അറിയാം. എന്നാല്‍ അവര്‍ അത് മനപ്പൂര്‍വം മറച്ചുവയ്ക്കുകയാണ്. ഹിന്ദു ആചാരങ്ങളടങ്ങിയ ഹിന്ദു രാഷ്ട്രമാണ് ഇന്ത്യ''- ഭാഗവത് പറഞ്ഞു.

ആര്‍എസ്എസിന്റെ മറാത്തി മുഖപത്രമായ ദൈനിക് തണരുണ്‍ ഭാരത് പത്രത്തിന്റെ ഉടമസ്ഥരായ ശ്രീ നര്‍കേസരി പ്രകാശന്‍ ലിമിറ്റഡിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവര്‍ പങ്കെടുത്ത ചടങ്ങിലാണ് ഭാഗവതിന്റെ വിവാദ പരാമര്‍ശം.

ന്യൂനപക്ഷത്തെ അടിച്ചമർത്തി ബിജെപി ഹിന്ദു രാഷ്ട്രം സൃഷ്ടിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണങ്ങൾ രാജ്യമെമ്പാടും ഉയർന്ന് നിൽക്കെയാണ് ആർഎസ്എസ് നേതാവിൻ്റെ വിവാദ പരമാർശം. ആര്‍എസ്എസ് നേതാവ് മതവിദ്വേഷം ഉയര്‍ത്തുന്ന തരത്തില്‍ വിവാദപരാമര്‍ശം നടത്തിയത്.

രാജ്യത്തിന്റെ ഉയര്‍ച്ച മുന്‍നിര്‍ത്തിയുള്ളതാകണം മാധ്യമപ്രവര്‍ത്തനമെന്നും സത്യങ്ങള്‍ മറച്ചുവയ്ക്കുന്നതാകരുത്ത റിപ്പോര്‍ട്ടിങ് എന്നും ഭാഗവത് വ്യക്തമാക്കി. ''റിപ്പോര്‍ട്ടിങ് എന്നത് എല്ലാവരെയും ഉള്‍പ്പെടുത്തി കൊണ്ടുള്ളതായിരിക്കണം. നമ്മുടെ സ്വന്തം പ്രത്യയ ശാസ്ത്രത്തെ നിലനിര്‍ത്തിക്കൊണ്ട് ന്യായമുള്ളതും വസ്തുതകളുടെ അടിസ്ഥാനത്തിലുള്ളതും ആയിരിക്കണമെന്നും''- അദ്ദേഹം പറഞ്ഞു.

ഇത് കൂടാതെ, പരിസ്ഥിതിയെ പരിപാലിക്കേണ്ടതിന്റെ ആവശ്യകതയും, സ്വദേശി, കുടുംബ മൂല്യങ്ങള്‍, അച്ചടക്കം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ അനിവാര്യതയും അദ്ദേഹം ചൂണ്ടികാട്ടുകയുണ്ടായി.

logo
The Fourth
www.thefourthnews.in