'പുഷ്പകവിമാനം ഇന്ത്യയുടെ ശാസ്ത്ര ആഭിമുഖ്യത്തിന്റെ തെളിവ്, ഭസ്മാചര്യ ന്യൂട്ടന് മുൻപേ നടന്നയാള്‍'-മധ്യപ്രദേശ് മുഖ്യമന്ത്രി

'പുഷ്പകവിമാനം ഇന്ത്യയുടെ ശാസ്ത്ര ആഭിമുഖ്യത്തിന്റെ തെളിവ്, ഭസ്മാചര്യ ന്യൂട്ടന് മുൻപേ നടന്നയാള്‍'-മധ്യപ്രദേശ് മുഖ്യമന്ത്രി

എട്ടാമത് ഇന്ത്യാ അന്താരാഷ്ട്ര ശാസ്ത്ര മേളയില്‍ സംസാരിക്കവെയാണ് പരാമർശം
Updated on
2 min read

വിമാനം കണ്ടുപിടിക്കുന്നതിന് മുൻപേ ഇന്ത്യയുടെ ശാസ്ത്രമേഖലയിലെ ആഭിമുഖ്യത്തിനുള്ള തെളിവാണ് പുഷ്പക വിമാനമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ഇന്ത്യ ശാസ്ത്രത്തെ പശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് സ്വീകരിച്ചതാണെന്ന് കരുതരുത്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ ഇന്ത്യക്കാര്‍ ശാസ്ത്രത്തോട് ആഭിമുഖ്യമുള്ളവരായിരുന്നു. റൈറ്റ് സഹോദരന്മാർ വിമാനം കണ്ടുപിടിക്കുന്നതിനും ഐസക്ക് ന്യൂട്ടന്‍ ഗുരുത്വാകര്‍ഷണ നിയമം കണ്ടുപിടിക്കുന്നതിനും ജോണ്‍ ഡാള്‍ട്ടണ്‍ ആറ്റോമിക് സിദ്ധാന്തത്തെ കുറിച്ച് പരാമര്‍ശിക്കുന്നതിനും ആയിരം കണക്കിനു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇന്ത്യ ശാസ്ത്ര മേഖലയില്‍ സജീവമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ശനിയാഴ് എട്ടാമത് ഇന്ത്യാ അന്താരാഷ്ട്ര ശാസ്ത്ര മേളയില്‍ സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്‌റെ പരാമര്‍ശം.

മറ്റേത് രാജ്യത്തേയും പോലെ വാക്‌സിന്‍ നിര്‍മ്മിക്കാന്‍ ഇന്ത്യയ്ക്കായത് രാജ്യം ശാസ്ത്രത്തില്‍ കൈവരിച്ച നേട്ടമാണെന്നും ചൗഹാന്‍

ശാസ്ത്രസാധ്യതകള്‍ ഉള്‍ക്കൊള്ളുന്നതില്‍ ഇന്ത്യ മുന്‍പന്തിയിലായിരുന്നുവെങ്കിലും നേതൃത്വ അഭാവം വലിയ കുറവായിരുന്നു. എന്നാല്‍, മോദി സർക്കാർ ഭരണത്തിലേറിയതുമുതല്‍, ഈ അവസ്ഥ മാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശാസ്ത്ര മനോഭാവത്തേയും നേതൃത്വത്തേയും അദ്ദേഹം പ്രശംസിച്ചു. കൊറോണക്കാലത്ത് വാക്‌സിന്‍ വികസിപ്പിച്ചെടുക്കുക മാത്രമല്ല, അവ കയറ്റുമതി ചെയ്യുന്നിടത്തോളം ഇന്ത്യയില്‍ ശാസ്ത്രം വികസിച്ചു. ജിജ്ഞാസയാണ് ശാസ്ത്രത്തിന്റെ വളര്‍ച്ചക്കാവശ്യമെന്നും ആ ജിജ്ഞാസ മോദി സര്‍ക്കാരിന്റെ കീഴില്‍ ഇന്ത്യയ്ക്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റേത് രാജ്യത്തേയും പോലെ വാക്‌സിന്‍ നിര്‍മ്മിക്കാന്‍ ഇന്ത്യയ്ക്കായത് രാജ്യം ശാസ്ത്രത്തില്‍ കൈവരിച്ച നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

1919ലാണ് റൈറ്റ് സഹോദരന്‍മാര്‍ ആദ്യത്തെ വിമാനത്തെ ജനങ്ങളിലെത്തിക്കുന്നത്, എന്നാല്‍ അതിനും ഏകദേശം 700 വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ രാമായണത്തില്‍ പുഷ്പക വിമാനത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ടെന്നായിരുന്നു ഉദ്ഘാടന പ്രസംഗത്തില്‍ ചൗഹാന്‍ അവകാശപ്പെട്ടത്. ജോണ്‍ ഡാള്‍ട്ടന്റെ അറ്റോമിക് സിദ്ധാത്തതിന് 2000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മഹാഋഷി കനാട് ആറ്റോമിക സിദ്ധാന്തം അവതരിപ്പിച്ചിരുന്നു എന്നതില്‍ താന്‍ അഭിമാനം കൊള്ളുന്നുവെന്ന് പറഞ്ഞ അദ്ദേഹം, ഐസക് ന്യൂട്ടനും എത്രയോ മുന്‍പ് ഭൂമി ആകാശ ഗോളങ്ങളെ ആകര്‍ഷിക്കുന്നുണ്ടെന്ന് ഇന്ത്യയിലെ ഭസ്മാചാര്യ കണ്ടെത്തിയിരുന്നുവെന്നും അഭിപ്രായപ്പെട്ടു.

ഗലീലിയോയ്ക്കും കോപ്പര്‍ നിക്കസിനും ഏകദേശം 500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആര്യഭടന്‍ ജ്യോതിശാസ്ത്ര കൃതികള്‍ എഴുതിയിരുന്നു. ക്രിസ്തുവിനും 600 വർഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ തക്ഷശിലപോലെയുള്ള ശാസ്ത്ര കേന്ദ്രങ്ങള്‍ നിലനിന്നിരുന്നു
ശിവരാജ് സിങ് ചൗഹാന്‍

പുരാതന ഗ്രന്ഥമായ അഥര്‍വവേദത്തില്‍ പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങള്‍ക്കുള്ള പ്രതിവിധികളുണ്ടെന്നും ചരക സംഹിതയും സുശ്രുത സംഹിതയും ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ അടിസ്ഥാനമാണെന്നുമാണ് അദ്ദേഹത്തിന്റ വാദം. സുശ്രുതന്‍ ഒരു സര്‍ജനായിരുന്നുവെന്നും പ്ലാസ്റ്റിക് സര്‍ജറി അന്ന് നിലനിന്നിരുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

"ഇത് ഞാന്‍ പറയുന്നതല്ല ലോകം പറയുന്നതാണ്. മെല്‍ബണിലെ റോയല്‍ ഓസ്‌ട്രേലിയ കോളേജ് ഓഫ് സര്‍ജറിയില്‍ മഹര്‍ഷി സുശ്രുതിന്റെ പ്രതിമ ഇപ്പോഴുമുണ്ട്. ഗലീലിയോയ്ക്കും കോപ്പര്‍ നിക്കസിനും ഏകദേശം 500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആര്യഭടന്‍ ജ്യോതിശാസ്ത്ര കൃതികള്‍ എഴുതിയിരുന്നു. ക്രിസ്തുവിനും 600 വർഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ തക്ഷശിലപോലെയുള്ള ശാസ്ത്ര കേന്ദ്രങ്ങള്‍ നിലനിന്നിരുന്നു. ഇതൊക്കെ നൂറ്റാണ്ടുകള്‍ക്ക് മുന്‍പേയുള്ള ഇന്ത്യയുടെ ശാസ്ത്ര വീക്ഷണത്തിന് ഉദാഹരണമാണ്." അദ്ദേഹം വ്യക്തമാക്കി.

ശാസ്ത്രം, സാങ്കേതിക വിദ്യ നൂതനാശയങ്ങള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തി നടത്തുന്ന ശാസ്‌ത്രോത്സവത്തില്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 8000 ത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in