ആര്‍ടിപിസിആര്‍ നിര്‍ബന്ധം; ആറ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കോവിഡ് പരിശോധന കര്‍ശനമാക്കി ഇന്ത്യ

ആര്‍ടിപിസിആര്‍ നിര്‍ബന്ധം; ആറ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കോവിഡ് പരിശോധന കര്‍ശനമാക്കി ഇന്ത്യ

ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്നതിന് മുന്‍പ് എയര്‍ സുവിധ പോര്‍ട്ടലില്‍ പരിശോധനാ ഫലം അപ്ലോഡ് ചെയ്യണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Updated on
1 min read

വിദേശത്ത് നിന്നും ഇന്ത്യയിലെത്തുന്ന യാത്രക്കാര്‍ക്ക് വീണ്ടും ആര്‍ടി-പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി. ആഗോളതലത്തില്‍ നീണ്ടും കോവിഡ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ചൈനയുള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രികര്‍ക്ക് പരിശോധന ഫലം നിര്‍ബന്ധമാക്കിയത്. 2023 ജനുവരി ഒന്ന് മുതല്‍ നിബന്ധന പ്രാബല്യത്തില്‍ വരും. ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്നതിന് മുന്‍പ് എയര്‍ സുവിധ പോര്‍ട്ടലില്‍ പരിശോധനാ ഫലം അപ്ലോഡ് ചെയ്യണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ചൈന, ഹോങ്കോങ്, ജപ്പാന്‍, സൗത്ത് കൊറിയ, സിങ്കപ്പൂര്‍, തായ്‌ലന്റ് എന്നി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പരിശോധനാ ഫലം നിര്‍ബന്ധമാക്കിയത്.

ചൈന, ഹോങ്കോങ്, ജപ്പാന്‍, സൗത്ത് കൊറിയ, സിങ്കപ്പൂര്‍, തായ്‌ലന്റ് എന്നി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പരിശോധനാ ഫലം നിര്‍ബന്ധമാക്കിയത്. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ എടുത്ത പരിശോധന ഫലമായിരിക്കണം വേണ്ടതെന്നും ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ വ്യക്തമാക്കുന്നു.

നേരത്തെ, ചൈനയിലും മറ്റ് ലോക രാജ്യങ്ങളിലും കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍, ഇന്ത്യയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. രാജ്യത്ത് കോവിഡ് പരിശോധന ത്വരിതപ്പെടുത്തണമെന്നും പോസിറ്റീവ് കേസുകളില്‍, വകഭേദത്തെ കണ്ടെത്തുന്നതിനുള്ള ജീനോം സീക്വന്‍സിങ് നടത്തണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ റാന്‍ഡം കോവിഡ് പരിശോധന നടത്തുന്നത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങളും വ്യോമായാനാ മന്ത്രാലയം പുറത്തിറക്കിയിരുന്നു. മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്ന അന്താരാഷ്ട്ര യാത്രക്കാരില്‍ 2% പേരെ ദിവസവും പരിശോധിക്കുന്നതുള്‍പ്പെടെയുള്ള നടപടികളായിരുന്നു തുടര്‍ന്ന് വന്നിരുന്നത്.

logo
The Fourth
www.thefourthnews.in