ഇന്ത്യ-കാനഡ ബന്ധം കൂടുതല്‍ വഷളാകുന്നു; ഇന്ത്യയിലെ ഉന്നത കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയേക്കും

ഇന്ത്യ-കാനഡ ബന്ധം കൂടുതല്‍ വഷളാകുന്നു; ഇന്ത്യയിലെ ഉന്നത കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയേക്കും

പ്രത്യേക സമ്മേളനം നടക്കുന്നതിനാല്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വിഷയത്തില്‍ സഭയില്‍ ഔദ്യോഗിക പ്രസ്താവന നടത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്
Updated on
1 min read

ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് മേധാവി ഹര്‍ദീപ് സിങ് നിജ്ജാര്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയ കാനഡയുടെ നടപടിക്ക് ഇന്ത്യ അതേനാണയത്തില്‍ മറുപടിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

ഇന്ത്യ-കാനഡ ബന്ധം കൂടുതല്‍ വഷളാകുന്നു; ഇന്ത്യയിലെ ഉന്നത കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയേക്കും
'ഖലിസ്ഥാൻ നേതാവിന്റെ വധത്തിൽ ഇന്ത്യക്ക് പങ്ക്', എംബസി ഉദ്യോഗസ്ഥനെ പുറത്താക്കി കാനഡ; അസംബന്ധമെന്ന് വിദേശകാര്യ മന്ത്രാലയം

കാനഡയിലെ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ) തലവന്‍ പവന്‍ കുമാര്‍ റായിയെ പുറത്താക്കിയതിന്റെ മറുപടിയായി ഇന്ത്യയിലെ ഉന്നത കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ ഉടന്‍ ഇന്ത്യ പുറത്താക്കുമെന്ന് വിഷയവുമായി ബന്ധപ്പെട്ട വിദഗ്ധരം ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അന്താരാഷ്ട്ര നയതന്ത്രത്തില്‍ ഒരു രാജ്യം നടത്തുന്ന പുറത്താക്കലുകള്‍ മറ്റൊരു രാജ്യം അംഗീകരിച്ചു നല്‍കുന്ന പതിവില്ല. പ്രത്യേകിച്ച് നിജ്ജാര്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തുള്ള പങ്ക് ഇന്ത്യ ഔദ്യോഗികമായി തള്ളിയ സാഹചര്യത്തില്‍.

അതേസമയം, ഇന്നത ഉദ്യോഗസ്ഥനെ പുറത്താക്കുന്നത് അല്ലാതെ മറ്റ് എന്തെങ്കിലും നയതന്ത്ര നടപടിക്കുള്ള സാധ്യതകളും വിദഗ്ധര്‍ തള്ളിക്കളയുന്നില്ല. ഇന്ത്യന്‍ പാര്‍ലമെന്റ് പ്രത്യേക സമ്മേളനം നടക്കുന്നതിനാല്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വിഷയത്തില്‍ സഭയില്‍ ഔദ്യോഗിക പ്രസ്താവന നടത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

സറേയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്ന ഹര്‍ദീപ് സിങ് നിജ്ജാര്‍ ജൂണ്‍ 18നായിരുന്നു കൊല്ലപ്പെട്ടത്. അജ്ഞാതരായ രണ്ടുപേര്‍ നിജ്ജാറിനെതിരെ വെടിയുതിര്‍ത്തത്. ജലന്ധര്‍ സ്വദേശിയായ ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിന്റെ തലവനായിരുന്നു. സംഘടനയുടെ പ്രവര്‍ത്തനം, പരിശീലനം, ധനകാര്യം തുടങ്ങിയവയെല്ലാം കൈകാര്യം ചെയ്തിരുന്നത് ഹര്‍ദീപ് സിങ് നിജ്ജാറായിരുന്നു.

ഇന്ത്യയില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത വിവിധ കേസുകളില്‍ നിജ്ജാര്‍ പ്രതിയാണ്. ജലന്ധറില്‍ ഒരു ഹിന്ദു പുരോഹിതനെ കൊലപ്പെടുത്താന്‍ നിജ്ജാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് (കെടിഎഫ്) ഗൂഢാലോചന നടത്തിയ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്ന കുറ്റവാളിയാണ് ഹര്‍ദീപ് സിങ് നിജ്ജാറെന്നാണ് എന്‍ഐഎ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്ന് കനേഡിന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തിങ്കളാഴ്ച ആരോപിച്ചതായി സിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു പിന്നാലയാണ് പവന്‍ കുമാറിനെതിരായ നടപടി. 'കനേഡിയന്‍ പൗരനായ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏജന്റുമാര്‍ക്ക് ബന്ധമുണ്ടോയെന്ന് കഴിഞ്ഞ കുറച്ച് ആഴ്ചകളായി കാനേഡിയന്‍ സുരക്ഷ ഏജന്‍സികള്‍ പരിശോധിച്ച് വരികയാണ്.' ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. കാനഡയില്‍ ഒരു കനേഡിയന്‍ പൗരനെ കൊലപ്പെടുത്തിയതില്‍ ഒരു വിദേശ കൈയുടെയോ സര്‍ക്കാരിന്റെയോ പങ്കാളിത്തം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in