വൈകാതെ ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാകുമെന്ന് പ്രവചനം; എത്ര കോടിയെന്ന കണക്കുകള്‍ പോലുമില്ല

വൈകാതെ ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാകുമെന്ന് പ്രവചനം; എത്ര കോടിയെന്ന കണക്കുകള്‍ പോലുമില്ല

പത്ത് വര്‍ഷത്തിലൊരിക്കലുള്ള ഇന്ത്യയുടെ സെന്‍സസ്, 2021-ല്‍ നടക്കേണ്ടതായിരുന്നു എന്നാല്‍ കോവിഡ് സാഹചര്യം കാരണം ജനസംഖ്യാ കണക്കെടുപ്പ് നടന്നില്ല
Updated on
1 min read

രണ്ട് മാസത്തിനകം ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് പ്രവചനം.1.4 ബില്യണിലധികം ജനങ്ങളുണ്ടെന്നാണ് ഏകദേശ കണക്കെങ്കിലും കൃത്യം ജനസംഖ്യ ഇതുവരെയും ലഭ്യമല്ല. രാജ്യത്ത് എത്ര പേരുണ്ടെന്ന കൃത്യമായ കണക്കെടുക്കാന്‍ ചുരുങ്ങിയത് ഒരു വര്‍ഷത്തിലധികം സമയമെടുത്തേക്കാം

പത്ത് വര്‍ഷത്തിലൊരിക്കലുള്ള ഇന്ത്യയുടെ സെന്‍സസ്, 2021-ല്‍ നടക്കേണ്ടതായിരുന്നു എന്നാല്‍ കോവിഡ് സാഹചര്യം കാരണം ജനസംഖ്യാ കണക്കെടുപ്പ് നടന്നില്ല. നിലവിലെ സാങ്കേതിക തടസ്സങ്ങള്‍ മൂലം കണക്കെടുപ്പ് വൈകുകയാണ്. ഉടനെങ്ങും സെന്‍സസ് ആരംഭിക്കുന്നതായുള്ള സൂചനകളും ഇല്ല. തൊഴില്‍, പാര്‍പ്പിടം, സാക്ഷരതാ നിലവാരം, കുടിയേറ്റം, ശിശുമരണനിരക്ക് തുടങ്ങിയ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിലെ കാലതാമസം ഏഷ്യന്‍ സമ്പദ് വ്യവസ്ഥയിലെ സാമൂഹികവും സാമ്പത്തികവുമായ ആസൂത്രണത്തെയും നയരൂപീകരണത്തെയും ബാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

ഉപഭോഗ ചെലവ് സര്‍വേ, ആനുകാലിക തൊഴില്‍ ശക്തി സര്‍വേ തുടങ്ങിയ പഠനങ്ങള്‍ സെന്‍സസില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതായതിനാല്‍ സെന്‍സസ് ഡാറ്റ ഏറ്റവും അനിവാര്യമാണെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസി പറയുന്നു.

ഏറ്റവും പുതിയ സെന്‍സസ് ഡാറ്റയുടെ അഭാവത്തില്‍ ഒരു പതിറ്റാണ്ട് പഴക്കമുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് ഏകദേശ കണക്കുകള്‍. അത് യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വളരെ അകലെയാണെന്നും വിദഗ്ധർ പറയുന്നു. കണക്കെടുപ്പ് അവസാനമായി നടത്തിയ 2011-ലെ സെന്‍സസ് ഡാറ്റ സര്‍ക്കാര്‍ ചെലവുകള്‍ വിലയിരുത്തുന്നതിനും എസ്റ്റിമേറ്റുകള്‍ക്കുമായി ഉപയോഗിക്കുന്നുണ്ടെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും വ്യക്തമാക്കി.

വൈകാതെ ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാകുമെന്ന് പ്രവചനം; എത്ര കോടിയെന്ന കണക്കുകള്‍ പോലുമില്ല
ലോകത്ത് 800 കോടി ജനങ്ങള്‍! 2030ഓടെ ഇന്ത്യ ചൈനയെ പിന്തള്ളും

2030 ഓടെ ലോകജനസംഖ്യ 850 കോടിയിലെത്തും അതേവര്‍ഷം തന്നെ ചൈനയെ പിന്തള്ളി ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്നും ലോക ജനസംഖ്യാ ദിനമായ ജൂലൈ 11ന് പുറത്തുവിട്ട യുഎന്‍ ജനസംഖ്യാ പ്രോസ്പെക്ടസ് പറഞ്ഞിരുന്നു. 2050

ഓടെ 970 കോടിയാകുന്ന ജനസംഖ്യ 2100 ല്‍ 1120 കോടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2080ല്‍ ഏറ്റവും ഉയര്‍ന്ന നിലയായ 1040 കോടിയിലെത്തും. 2100 വരെ ജനസംഖ്യാ വര്‍ധന ഇത്തരത്തില്‍ തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

logo
The Fourth
www.thefourthnews.in