അടുത്ത വർഷം മുതൽ സേനയിൽ വനിതാ അഗ്നിവീർ
Google

അടുത്ത വർഷം മുതൽ സേനയിൽ വനിതാ അഗ്നിവീർ

പ്രാരംഭ പരിശീലനത്തിനായി സേന 3,000 വനിതാ അഗ്നിവീറുകളെ ഉൾപ്പെടുത്തും
Updated on
1 min read

അടുത്തവർഷം മുതൽ സേനയിൽ വനിതാ അഗ്നിവീറുകളെ ഉൾപ്പെടുത്തുമെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വിവേക് റാം ചൗധരി. ശനിയാഴ്ച ചണ്ഡീഗഡിൽ ഇന്ത്യൻ വ്യോമസേനയുടെ നവതി ആഘോഷത്തിന്റെ ഉദ്‌ഘാടന വേളയിൽ ആയിരുന്നു പ്രഖ്യാപനം. ഇതിനായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന ജോലി പുരോഗമിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.ഒരു പുതിയ ആയുധ സംവിധാന ശാഖയും അഗ്നിവീറുകൾക്കായി പ്രവർത്തന പരിശീലന രീതിയിലുള്ള മാറ്റങ്ങളും അദ്ദേഹം പ്രഖ്യാപിച്ചു.

വ്യോമ സേനയിൽ കരിയർ ആരംഭിക്കാൻ ഓരോ അഗ്നിവീറും ശരിയായ വൈദഗ്ധ്യവും അറിവും നേടിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ സേനയുടെ പ്രവർത്തന പരിശീലന രീതിയിൽ കാര്യമായ മാറ്റം വരുത്തും. ഈ വർഷം ഡിസംബറിൽ, പ്രാരംഭ പരിശീലനത്തിനായി സേന 3,000 വനിതാ അഗ്നിവീറുകളെ ഉൾപ്പെടുത്തും. വരും വർഷങ്ങളിൽ ഈ സംഖ്യ ഇനിയും ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കരസേനയും നാവികസേനയും സമാനമായ പ്രഖ്യാപനങ്ങൾ നേരത്തെ നടത്തിയിട്ടുണ്ട്.കരസേന വനിത അഗ്നിവീറുകളുടെ റിക്രൂട്ട്‌മെന്റ് ആരംഭിച്ചു കഴിഞ്ഞു. ഈ വർഷം ജൂൺ 14 നാണ് കേന്ദ്രം അഗ്നിപഥ് സ്കീം ആരംഭിച്ചത്. പദ്ധതി പ്രകാരം 2022 ൽ നാല് വർഷത്തേക്ക് 46,000 അഗ്നിവീറുകളെയാണ് റിക്രൂട്ട് ചെയ്യുക. ഇതിൽ 25 ശതമാനം അഗ്നിവീറുകളെ നിലനിർത്തുകയും ബാക്കിയുള്ളവർ സേവനത്തിന് ശേഷം പിരിഞ്ഞ് പോവുകയും ചെയ്യും.

logo
The Fourth
www.thefourthnews.in