വിമാനപകടം: ഇന്ത്യന്‍ ശതകോടീശ്വരന്‍ ഹര്‍പാല്‍ രണ്‍ധാവയും മകനും കൊല്ലപ്പെട്ടു

വിമാനപകടം: ഇന്ത്യന്‍ ശതകോടീശ്വരന്‍ ഹര്‍പാല്‍ രണ്‍ധാവയും മകനും കൊല്ലപ്പെട്ടു

സിംബാബ്‌വെ തലസ്ഥാനമായ ഹരാരെയ്ക്കു സമീപം കഴിഞ്ഞ മാസം 29-നായിരുന്നു അപകടം
Updated on
1 min read

ഇന്ത്യന്‍ ശതകോടീശ്വരനും ഖനന വ്യവസായിയുമായ ഹര്‍പാല്‍ രണ്‍ധാവയും മകന്‍ അമേര്‍ രണ്‍ധാവയും വിമാനപകടത്തില്‍ കൊല്ലപ്പെട്ടും. സിംബാബ്‌വെ തലസ്ഥാനമായ ഹരാരെയ്ക്കു സമീപം കഴിഞ്ഞ മാസം 29-നായിരുന്നു അപകടം. സിംബാബ്‌വെയിലെ ദക്ഷിണപടിഞ്ഞാറന്‍ മേഖലയിലുള്ള രത്‌നഖനിയിലേക്ക് പോകവെ ഇവര്‍ സഞ്ചരിച്ചിരുന്നു സ്വകാര്യ ജെറ്റ് വിമാനം യന്ത്രത്തകരാറിനെത്തുടര്‍ന്ന് തകര്‍ന്നുവീഴുകയായിരുന്നു. അപകടത്തില്‍ ഇവരുള്‍പ്പടെ ആറുപേരാണ് മരിച്ചത്.

സ്വര്‍ണവും കല്‍ക്കരിയും നിക്കലും ചെമ്പും ശുദ്ധീകരിക്കുന്ന ഇന്ത്യന്‍ ഖനന കമ്പനിിയായ റിയോസിമിന്റെ ഉടമയാണ് ഹര്‍പാല്‍ രണ്‍ധാവ. കമ്പനി ഉടമസ്ഥതയിലുള്ള സെസ്‌ന 206 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഹരാരെയ്ക്കു സമീപമുള്ള മുറോവയിലെ ഖനിയിലേക്കുള്ള യാത്രയിലായിരുന്നു ഇവര്‍. റിയോസിമിന്റെ ഭാഗിക ഉടമസ്ഥതയിലുള്ള ഖനി അടുത്തിടെയാണ് ഇവര്‍ സ്വന്തമാക്കിയത്.

മുറോവ ഖനിക്കു സമീപംവച്ച് വിമാനത്തിന് സാങ്കേതിക തകരാര്‍ അനുഭവപ്പെടുകയും ആകാശത്തുവച്ച് പൊട്ടിത്തെറിച്ച് സ്വമഹാന്‍ഡെ മേഖലയിലെ പീറ്റര്‍ ഫാമിലേക്ക് പതിക്കുകയുമായിരുന്നെന്ന് സിംബാബ്‌വെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരില്‍ നാല് ഇന്ത്യക്കാര്‍ക്കു പുറമേ രണ്ട് വിദേശികളും ഉണ്ടായിരുന്നു.

റിയോസിം കമ്പനി വിമാനാപകടം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുകയാമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. രണ്‍ധാവയ്ക്കും മകനുമൊപ്പം കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ കമ്പനിയോ പോലീസോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. രണ്‍ധാവയുടെയും മകന്റെ മരണം അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ ഹോപ്‌വെല്‍ ചിനോനോയാണ് സ്ഥിരീകരിച്ചത്.

logo
The Fourth
www.thefourthnews.in