ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥിനിയെ ജീവനോടെ കുഴിച്ചുമൂടി: പ്രതി കുറ്റക്കാരനെന്ന് കോടതി

ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥിനിയെ ജീവനോടെ കുഴിച്ചുമൂടി: പ്രതി കുറ്റക്കാരനെന്ന് കോടതി

പ്രണയത്തിൽ നിന്ന് പിന്മാറിയതിന്റെ പ്രകോപനത്തിൽ കേബിളുകൾ കൊണ്ട് കൈകാലുകൾ കെട്ടി കുഴിച്ച് മൂടുകയായിരുന്നു
Updated on
1 min read

ഓസ്ട്രേലിയയിൽ ഇന്ത്യൻ നഴ്സിംഗ് വിദ്യാർഥിയെ മുൻ കാമുകൻ ജീവനോടെ കുഴിച്ചു മൂടി. ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ് നഗരത്തിലാണ് ജസ്മീൻ കൗർ എന്ന 21 കാരിയെ മുൻ കാമുകനായിരുന്ന താരിക്‌ജ്യോത് സിംഗാണ് ജീവനോടെ കുഴിച്ചുമൂടിയത്. 2021 മാർച്ചിലാണ് സംഭവം. പ്രണയത്തിൽ നിന്ന് പിന്മാറിയതിന്റെ പ്രകോപനത്തിൽ കേബിളുകൾ കൊണ്ട് കൈകാലുകൾ കെട്ടി കുഴിച്ച് മൂടുകയായിരുന്നു. യുവാവ് കുറ്റം ചെയ്തുവെന്ന് കണ്ടെത്തിയ കോടതി അടുത്ത ദിവസം ശിക്ഷ വിധിക്കും. യുവതിയെ കൊലപ്പെടുത്തിയതായി യുവാവും കോടതിയിൽ സമ്മതിച്ചിട്ടുണ്ട്.

ജസ്മീൻ കൗറിനെ 2021 മാർച്ച് 5 നാണ് തരിക്ജ്യോത് ജോലിസ്ഥലത്ത് നിന്ന് തട്ടിക്കൊണ്ട് പോയത്. സുഹൃത്തിന്റെ കാറിന്റെ ഡിക്കിയിൽ യുവതിയുടെ കൈകാലുകൾ ബന്ധിപ്പിച്ച് 650 കിലോമീറ്റർ അകലെയുള്ള ശ്‌മശാനത്തിൽ എത്തിച്ചു. കോടതി രേഖകൾ പ്രകാരം പെൺകുട്ടിയെ കഴുത്തറുത്ത് കൊല്ലാനും യുവാവ് ശ്രമിച്ചിരുന്നു.

പെൺകുട്ടിയോടുള്ള അഭിനിവേശത്തിന്റെ പുറത്താണ് പ്രതി കുറ്റം ചെയ്തതെന്നും ദയാപൂർവ്വമായ ശിക്ഷ നൽകണമെന്നുമാണ് പ്രതിയുടെ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടത്.

എന്നാൽ മരിക്കാൻ മാത്രം ആഴത്തിലുള്ള മുറിവ് പെൺകുട്ടിയുടെ കഴുത്തിൽ ഉണ്ടായിരുന്നില്ല. തുടർന്ന് ഓസ്‌ട്രേലിയയിലെ വിദൂര ഗ്രാമമായ ഫ്ലിൻഡേഴ്‌സ് റേഞ്ചിസിലെ ശ്‌മശാനത്തിൽ വളരെ ആഴം കുറഞ്ഞ കുഴിയിൽ ജീവനോടെ കുഴിച്ച് മൂടുകയായിരുന്നു. സുപ്രീം കോടതിയിൽ നടക്കുന്ന വിചാരണക്കിടെയാണ് കൊലയുടെ കൂടുതൽ ഭീകരമായ വിവരങ്ങൾ പുറത്തുവന്നത്.

"മണ്ണിൽ കിടന്നു കൊണ്ട് ശ്വസിക്കുകയും മണ്ണ് ശ്വാസകോശത്തിലേക്ക് കയറുകയും ചെയ്യുന്ന തീർത്തും ഭയാനകമായ അവസ്ഥയിലൂടെയാണ് കൗർ ബോധപൂർവ്വം കടന്നുപോയത്. ഒടുവിൽ അവിടെ തന്നെ ആ പെൺകുട്ടിക്ക് മരിക്കേണ്ടി വന്നു. കൗർ കൊല്ലപ്പെട്ട രീതിയിൽ വലിയ അളവിലുള്ള ക്രൂരത ഉൾകൊള്ളുന്നു," പ്രോസിക്യൂട്ടർ കാർമെൻ മാറ്റിയോ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.

സുപ്രീം കോടതിയിൽ നടക്കുന്ന വിചാരണക്കിടെയാണ് കൊലയുടെ കൂടുതൽ ഭീകരമായ വിവരങ്ങൾ പുറത്തുവന്നത്.

പ്രണയത്തിൽ നിന്ന് പിന്മാറിയ ശേഷവും പെൺകുട്ടിയെ തരിക്ജ്യോത് നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. യുവാവിനെതിരെ കൊല്ലപ്പെടുന്നതിന് ഒരു മാസം മുൻപ് പെൺകുട്ടി പരാതി നൽകിയിരുന്നു. യുവാവ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തികൊണ്ട് അയച്ചിരുന്ന നിരന്തര സന്ദേശങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.

പ്രാഥമിക അന്വേഷണത്തിൽ യുവാവ് കുറ്റം നിഷേധിച്ചിരുന്നു. പെൺകുട്ടി ആത്മഹത്യ ചെയ്തുവെന്നും മൃതദേഹം കുഴിച്ചിടുക മാത്രമാണ് ചെയ്തതെന്നുമാണ് ഇയാൾ പറഞ്ഞത്. പിന്നീട് വിചാരണയിലാണ് സിങ് കുറ്റം സമ്മതിച്ചത്. പെൺകുട്ടിയോടുള്ള അഭിനിവേശത്തിന്റെ പുറത്താണ് പ്രതി കുറ്റം ചെയ്തതെന്നും ദയാപൂർവ്വമായ ശിക്ഷ നൽകണമെന്നുമാണ് പ്രതിയുടെ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടത്.

logo
The Fourth
www.thefourthnews.in