ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ റെയിൽവേ; വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകളില്‍ 25 ശതമാനം ഇളവ് ലഭിക്കും

ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ റെയിൽവേ; വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകളില്‍ 25 ശതമാനം ഇളവ് ലഭിക്കും

കിഴിവ് ഉടനടി പ്രാബല്യത്തിൽ വരും. ഇതിനകം ബുക്ക് ചെയ്‌ത യാത്രക്കാർക്ക് നിരക്ക് കുറയില്ല.
Updated on
1 min read

ട്രെയിന്‍ ടിക്കറ്റിന്റെ അടിസ്ഥാന നിരക്കില്‍ 24 ശതമാനം വരെ കുറയ്ക്കാന്‍ നടപടികളുമായി റെയില്‍വേ. ഫ്ലെക്സി റേറ്റ് സംവിധാനത്തിന് സമാനമായ പദ്ധതിയാണ് ട്രെയിനുകളിലും ഏര്‍പ്പെടുത്താന്‍ റെയിൽവേ മന്ത്രാലയം ഒരുങ്ങുന്നത്. ഇതോടെ വന്ദേ ഭാരത് ഉൾപ്പെടെ എല്ലാ ട്രെയിനുകളുടെയും എസി ചെയർകാർ, എക്സിക്യൂട്ടീവ് ക്ലാസുകൾ എന്നിവയുടെ നിരക്ക് 25% വരെ കുറയുമെന്നാണ് റെയില്‍വേ നല്‍കുന്ന സൂചന. അനുഭൂതി, വിസ്റ്റാഡോം കോച്ചുകൾ ഉൾപ്പെടെ എസി സിറ്റിംഗ് സൗകര്യമുള്ള എല്ലാ ട്രെയിനുകളുടെയും എസി ചെയർ കാറിലും എക്‌സിക്യൂട്ടീവ് ക്ലാസുകളിലും ഈ സ്കീം ബാധകമായിരിക്കും. ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തിന് അനുസരിച്ചായിരിക്കും ഇളവ് നല്‍കുക.

എസി ചെയർകാറുകളുള്ള ട്രെയിനുകളിൽ യാത്രാനിരക്ക് കുറയ്ക്കുന്നതിനുളള അധികാരം സോണൽ റെയിൽവേയെ ഏൽപ്പിക്കുന്നതായാണ് റെയിൽവേ പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്. അടിസ്ഥാന നിരക്കിൽ പരമാവധി 25% വരെയാണ് കിഴിവിന്റെ ഘടകം. റിസർവേഷൻ ചാർജ്, സൂപ്പർ ഫാസ്റ്റ് സർചാർജ്, ജിഎസ്ടി മുതലായവ ബാധകമായ മറ്റ് നിരക്കുകൾ പ്രത്യേകം ഈടാക്കും. കഴിഞ്ഞ 30 ദിവസങ്ങളിൽ 50 ശതമാനത്തിൽ താഴെ യാത്രക്കാരുളള ട്രെയിനുകളെയാകും ഇതിനായി പരിഗണിക്കുക. ഇളവ് ഉടൻ പ്രാബല്യത്തിൽ വരും.

ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തിന് അനുസരിച്ചായിരിക്കും ഇളവ്

എന്നാൽ, ഇതിനകം ബുക്ക് ചെയ്ത യാത്രക്കാർക്ക് നിരക്ക് റീഫണ്ട് അനുവദിക്കില്ല. കൂടാതെ, അവധിക്കാല, ഉത്സവ സ്‌പെഷ്യൽ ട്രെയിനുകളിൽ ഈ സ്കീം ബാധകമല്ല. യാത്രക്കാരുടെ എണ്ണത്തിനെ അടിസ്ഥാനമാക്കിയാണ് കിഴിവിനായി ട്രെയിനുകളെ പരി​ഗണിക്കുക. യാത്രയുടെ ആദ്യ പാദത്തിനും അവസാന പാദത്തിനും കൂടാതെ മുഴുനീളമുളള യാത്രക്കാർക്കും ഈ നിരക്കിൽ യാത്ര ചെയ്യാവുന്നതാണ്. അതേസമയം, റെയില്‍വേ പാസുകള്‍, കണ്‍സെഷന്‍ വൗച്ചറുകള്‍, എംഎല്‍എമാരുടെയും എംപിമാരുടെയും കൂപ്പണുകള്‍ എന്നിവയ്ക്ക് പുതിയ ഇളവ് ബാധകമാകില്ല. ടെയിനിനകത്ത് ടിക്കറ്റ് പരിശോധകര്‍ക്കും ഇളവ് നില്‍കാന്‍ അധികാരമുണ്ട്. ഒരു വര്‍ഷത്തേയ്ക്കാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ റെയിൽവേ; വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകളില്‍ 25 ശതമാനം ഇളവ് ലഭിക്കും
ഒഡിഷ ട്രെയിൻ ദുരന്തം: മൂന്ന് റെയില്‍വേ ജീവനക്കാര്‍ അറസ്റ്റിൽ

യാത്ര നടത്തുന്ന ദിവസത്തിന് ആറു മാസം മുന്‍പുവരെ ഡിസ്കൗണ്ടില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച് ഭാഗികമായോ മാസം തിരിച്ചോ സീസണൽ അല്ലെങ്കിൽ ആഴ്‌ചയിലെ ദിവസങ്ങൾ/വാരാന്ത്യങ്ങളിലോ ഇളവുള്ള നിരക്ക് നൽകാം. ഇളവ് ഏര്‍പ്പെടുത്താന്‍ ഫ്ലക്സി യാത്ര നിരക്ക് സംവിധാനം ആവശ്യമെങ്കില്‍ ഒഴിവാക്കാം. ഇന്റർ-സോണൽ യാത്രകൾക്ക് മറ്റ് സോണൽ റെയിൽവേ മാനേജിംഗ് ഡയറക്‌ടർമാരുമായോ പിസിസിഎമ്മുകളുമായി കൂടിയാലോചിച്ച് നിരക്കിൽ കിഴിവ് നൽകാം. യാത്രക്കാരെ അടിസ്ഥാനമാക്കി കിഴിവ് പരിഷ്കരിക്കുകയും നീട്ടുകയും പിൻവലിക്കുകയും ചെയ്യാം.

logo
The Fourth
www.thefourthnews.in