ഇന്ത്യന്‍ സൈനികര്‍
ഇന്ത്യന്‍ സൈനികര്‍

പാകിസ്താനിൽ നിന്ന് സിദ്ധുവിന്റെ ഗാനം: അതിർത്തിക്കിപ്പുറം ചുവടുവെച്ച് ഇന്ത്യന്‍ സൈനികര്‍

ഇരു സൈന്യങ്ങളേയും പ്രശംസിച്ച് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റു ചെയ്തിരിക്കുന്നത്
Updated on
1 min read

സിദ്ധു മുസെവാലയുടെ 'ബാംബിഹ ബോലെ' എന്ന ഗാനത്തിന് ചുവട്‌വെക്കുന്ന ഇന്ത്യന്‍ സൈനികരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്. ഐ പി എസ് ഉദ്യോഗസ്ഥനായ എച്ച്ജിഎസ് ധലിവാള്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്ത വീഡിയോ നിരവധി പേരാണ് ഇതിനോടകം റീട്വീറ്റ് ചെയ്തത്. അതിർക്കപ്പുറത്ത് നിന്നും പാകിസ്ഥാന്‍ സൈനികർ പ്ലേ ചെയ്ത സിദ്ധുവിന്റെ ഗാനത്തിനാണ് ഇപ്പുറത്തുനിന്നും ഇന്ത്യന്‍ സൈനികർ ചുവടുവെക്കുന്നതാണ് ദൃശ്യങ്ങൾ. ഇതിനോടകം തന്നെ രണ്ടരലക്ഷത്തോളം ആളുകളാണ് ഈ വീഡിയോ കണ്ടുകഴിഞ്ഞത്. ഇരു സൈന്യങ്ങളേയും പ്രശംസിച്ച് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റു ചെയ്തിരിക്കുന്നത്.

കോടിക്കണക്കിന് ആരാധകരുള്ള പഞ്ചാബി സംഗീതജ്ഞനായിരുന്നു സിദ്ധു മൂസെവാല. അദ്ദേഹത്തിന്റെ വിഐപി സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചതിന് തൊട്ടടുത്ത ദിവസമാണ് സിദ്ധു കൊല്ലപ്പെട്ടത്. 29 വയസ് മാത്രമുണ്ടായിരുന്ന സിദ്ധു ചുരുങ്ങിയ കാലംകൊണ്ട് തന്നെ സംഗീതത്തിലും,അഭിനയത്തിലും രാഷ്ട്രീയത്തിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു.

2017ല്‍ പുറത്തിറങ്ങിയ 'സോ ഹൈ' എന്ന ആല്‍ബത്തിലൂടെയാണ് സിദ്ധു ജനശ്രദ്ധ നേടിയത്. 481 മില്ല്യണിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്. യൂട്യൂബില്‍ മാത്രം ഒരു കോടിക്കടുത്ത് സബ്സ്ക്രൈബേഴ്സാണ് സിദ്ധുവിനുണ്ടായിരുന്നത്. ബജണ്ട്, ജസ്റ്റ് ലിസണ്‍, ഡെവിന്‍, ജട്ട് ദ മുക്കാബല, ഹത്യാര്‍, ബ്രൗണ്‍ ബോയ്‌സ്, ടിബെയാന്‍ എന്നിവയാണ് സിദ്ധുവിന്റെ ശ്രദ്ധേയമായ ആൽബങ്ങൾ.

എന്നാൽ സിദ്ധുവിന്റെ ആല്‍ബങ്ങള്‍ പതിവായി വിമര്‍ശനങ്ങളും ഏറ്റു വാങ്ങിയിരുന്നു. തോക്കുകൾ, ലഹരി മരുന്നുകൾ എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലായിരുന്നു സിദ്ധുവിന്റെ വീഡിയോകള്‍ എന്ന വിമര്‍ശനം വ്യാപകമായിരുന്നു. സംഗീതത്തിലെന്ന പോലെ വിവാദങ്ങളിലും താരമായിരുന്നു സിദ്ധു. സിദ്ധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 7 പേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.

logo
The Fourth
www.thefourthnews.in