അമേരിക്കയില്‍  കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാർഥിനിക്ക് മരണാനന്തര ബഹുമതിയായി ബിരുദം നല്‍കുമെന്ന് സർവകലാശാല

അമേരിക്കയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാർഥിനിക്ക് മരണാനന്തര ബഹുമതിയായി ബിരുദം നല്‍കുമെന്ന് സർവകലാശാല

ബിരുദം ജാഹ്നവിയുടെ കുടുംബത്തിന് കൈമാറുമെന്ന് സർവകലാശാല ചാൻസലർ അറിയിച്ചു
Updated on
1 min read

അമേരിക്കയിൽ പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥിനി ജാഹ്നവി കന്ദുളയ്ക്ക് മരണാനന്തര ബഹുമതിയായി ബിരുദം നൽകുമെന്ന് നോര്‍ത്ത് ഈസ്‌റ്റേ‍ണ്‍ സർവകലാശാല. വിദ്യാർഥിനി കൊല്ലപ്പെട്ട ശേഷം കളിയാക്കി ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യയുടെ പ്രതിഷേധം ശക്തമാകുന്നതിന് ഇടയിലാണ് സർവകലാശാലയുടെ തീരുമാനം. ബിരുദം ജാഹ്നവിയുടെ കുടുംബത്തിന് കൈമാറുമെന്ന് സർവകലാശാല ചാൻസലർ അറിയിച്ചു.

ജാഹ്നവിയുടെ സഹപ്രവർത്തകരും കൂട്ടുകാരും അവളുടെ ചിരിയും നർമ്മബോധവും ഇപ്പോഴും ഓർക്കുന്നുവെന്നും സർവകലാശാലയുടെ ചാൻസലറുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. "അവളുടെ വിയോഗം വിദ്യാർഥികളിലും അധ്യാപകരിലും വലിയ ആഘാതമുണ്ടാക്കി. ജാഹ്നവിക്ക് മരണാനന്തര ബഹുമതിയായി ബിരുദം നൽകാനും കുടുംബത്തിന് സമർപ്പിക്കാനും സർവകലാശാല തീരുമാനിച്ചിരിക്കുന്ന വിവരം അറിയിക്കുന്നു." പ്രസ്താവനയിൽ പറഞ്ഞു. ഈ ദുരന്തം സർവകലാശാലയുടെ എല്ലാ ക്യാമ്പസുകളിലുമുള്ള ഇന്ത്യൻ വിദ്യാർഥികളെ ആശങ്കയിലാഴ്ത്തിയതായി അദ്ദേഹം പറഞ്ഞു. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിലൂടെ ജാഹ്നവിയ്ക്ക് നീതി ലഭിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം അറിയിച്ചു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം മണിക്കൂറില്‍ 119 കിലോമീറ്റര്‍ വേഗതയിലാണ് ഡേവ് അന്ന് കാറോടിച്ചിരുന്നത്. കാറിടിച്ചതിന് ശേഷം 30 മീറ്റര്‍ അകലെയായി ജാന്‍വി തെറിച്ച് പോകുകയായിരുന്നു.

നോര്‍ത്ത് ഈസ്‌റ്റേണ്‍ യൂണിവേഴ്‌സ്റ്റിയുടെ സിയാറ്റില്‍ ക്യാമ്പസില്‍ ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരുന്നു ആന്ധ്ര പ്രദേശ് സ്വദേശിയായ ജാഹ്നവി. ജനുവരി 23നാണ് സിയാറ്റില്‍ വെച്ച് കെവിന്‍ ഡേവ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഓടിച്ച പട്രോളിങ് വാഹനം ഇടിച്ച് ജാഹ്നവി കൊല്ലപ്പെടുന്നത്. കാൽനടയാത്രക്കാർക്കായുള്ള ക്രോസിങ്ങിൽ വച്ചാണ് ജാഹ്നവിയെ പോലീസ് വാഹനമിടിച്ചത്. പോലീസ് ഉദ്യോഗസ്ഥന്റെ അമിത വേഗതയായിരുന്നു കൊലപാതകത്തിന് കാരണം. റിപ്പോര്‍ട്ടുകള്‍ പ്രകാരം മണിക്കൂറില്‍ 119 കിലോമീറ്റര്‍ വേഗതയിലാണ് ഡേവ് അന്ന് കാറോടിച്ചിരുന്നത്. കാറിടിച്ചതിന് ശേഷം 30 മീറ്റര്‍ അകലെയായി ജാന്‍വി തെറിച്ച് പോകുകയായിരുന്നു.

അമേരിക്കയില്‍  കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാർഥിനിക്ക് മരണാനന്തര ബഹുമതിയായി ബിരുദം നല്‍കുമെന്ന് സർവകലാശാല
ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ വാഹനം ഇടിപ്പിച്ച് കൊന്ന ശേഷം കളിയാക്കി ചിരിച്ച് യുഎസ് പോലീസ്; നടപടി ആവശ്യപ്പെട്ട് ഇന്ത്യ

ഡേവിന്റെ ബോഡി ക്യാമറയില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍ തിങ്കളാഴ്ച പോലീസ് വകുപ്പ് പുറത്തിറക്കിയിരുന്നതിന് പിന്നാലെയാണ് വലിയ പ്രതിഷേധം ഉയര്‍ന്നത്. സംഭവത്തെ കുറിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ തമാശ പറയുകയും കളിയാക്കി ചിരിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. ഇതേ തുടര്‍ന്നാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഇന്ത്യൻ വംശജരായ പ്രമീള ജയപാൽ, വിവേക് കൃഷ്ണമൂർത്തി എന്നിവരുൾപ്പെടെ നിരവധി യുഎസ് നിയമനിർമ്മാതാക്കളും സംഭവത്തെ ശക്തമായി അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in