'ബിരിയാണി ഇല്ലാതെ എന്ത് ആഘോഷം'; പുതുവര്‍ഷ തലേന്ന് ഇന്ത്യക്കാര്‍ സ്വിഗ്ഗിയിൽ ഓര്‍ഡര്‍ ചെയ്തത് മൂന്നര ലക്ഷം ബിരിയാണി

'ബിരിയാണി ഇല്ലാതെ എന്ത് ആഘോഷം'; പുതുവര്‍ഷ തലേന്ന് ഇന്ത്യക്കാര്‍ സ്വിഗ്ഗിയിൽ ഓര്‍ഡര്‍ ചെയ്തത് മൂന്നര ലക്ഷം ബിരിയാണി

പുതുവർഷത്തലേന്ന് രാജ്യത്തുടനീളമുള്ള ആളുകൾ ഓർഡർ ചെയ്തത് 3.50 ലക്ഷം ബിരിയാണി. രാജ്യത്തുടനീളം 2.5 ലക്ഷം പിസയാണ് സ്വിഗ്ഗി വിതരണം ചെയ്തത്.
Updated on
1 min read

പുതുവർഷത്തലേന്ന് രാജ്യത്തുടനീളമുള്ള ആളുകൾ ഓർഡർ ചെയ്തത് 3.50 ലക്ഷം ബിരിയാണിയെന്ന് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി. ബിരിയാണി കഴിഞ്ഞാൽ പിസയ്ക്കാണ് കൂടുതൽ ഓർഡർ ലഭിച്ചത്. രാജ്യത്തുടനീളം 2.5 ലക്ഷം പിസയാണ് സ്വിഗ്ഗി വിതരണം ചെയ്തത്. ബിരിയാണിയോടുള്ള ഇന്ത്യക്കാരുടെ പ്രിയത്തിൽ അതിശയിക്കാനൊന്നുമില്ലെങ്കിലും ബിരിയാണിയിൽ തന്നെ ഹൈദരാബാദി ബിരിയാണിക്കായിരുന്നു ആവശ്യക്കാരേറെ.

സ്വിഗ്ഗി ട്വിറ്ററിൽ നടത്തിയ സർവേയിൽ 74.4 ശതമാനം ആളുകളും ഹൈദരാബാദി ബിരിയാണിയാണ് ഓര്‍ഡര്‍ ചെയ്തത്. 14.2 ശതമാനം പേര്‍ ലഖ്‌നൗവി ബിരിയാണിയും 10.4 ശതമാനം പേര്‍ കൊല്‍ക്കത്ത ബിരിയാണിയും വാങ്ങിയിട്ടുണ്ട്.

ഇറ്റാലിയന്‍ ഭക്ഷണമായ റവ്വ്യോളി, കൊറിയന്‍ ഭക്ഷണമായ ബിബിംബാപ് എന്നീ വിദേശ രുചികളോടും ഇന്ത്യക്കാര്‍ക്ക് പ്രിയമുണ്ട്

ശനിയാഴ്ച രാത്രി 7.20 വരെ 1.65 ലക്ഷം ബിരിയാണിയാണ് സ്വിഗ്ഗി വിതരണം ചെയ്തത്. ഹൈദരാബാദിൽ ഏറ്റവും കൂടുതൽ ബിരിയാണി വിൽക്കുന്ന റെസ്റ്റോറന്റുകളിൽ ഒന്നായ ബവാർച്ചി, പുതുവത്സര രാവിൽ മിനിറ്റിൽ രണ്ട് ബിരിയാണി വീതമാണ് വിതരണം ചെയ്തത്. ആവശ്യക്കാരുടെ എണ്ണം വർധിക്കുമെന്ന് മുൻകൂട്ടി കണ്ട് 15ടൺ ബിരിയാണിയാണ് തയ്യാറാക്കിയത്. ''ഡോമിനോസ് ഇന്ത്യയില്‍ നിന്ന് 61,287 പിസ്സകള്‍ ഡെലിവര്‍ ചെയ്തിട്ടുണ്ട്, അവയ്‌ക്കൊപ്പം പോകുന്ന ഒറിഗാനോ പാക്കറ്റുകളുടെ എണ്ണം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ''- സ്വിഗ്ഗി മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.

സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിലൂടെ ശനിയാഴ്ച വൈകുന്നേരം 7 മണി വരെ 1.76 ലക്ഷം ചിപ്‌സുകളും ഓർഡർ ചെയ്തിട്ടുണ്ടെന്നും സ്വിഗ്ഗി അറിയിച്ചു

സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിലൂടെ ശനിയാഴ്ച വൈകുന്നേരം 7 മണി വരെ 1.76 ലക്ഷം ചിപ്‌സുകളും ഓർഡർ ചെയ്തിട്ടുണ്ടെന്നും സ്വിഗ്ഗി അറിയിച്ചു. കൂടാതെ 2,757 പാക്കറ്റ് ഡ്യൂറെക്‌സ് കോണ്ടവും പുതുവര്‍ഷ രാത്രിയില്‍ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിലൂടെ ഡെലിവര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ ഉടനീളമുള്ള ആളുകൾ പുതുവത്സര രാവിൽ 9.18 വരെ ഏകദേശം 12,344 ഖിച്ഡിയും ഓർഡർ ചെയ്തു. ബിരിയാണി മാത്രമല്ല, ഇറ്റാലിയന്‍ ഭക്ഷണമായ റവ്വ്യോളി, കൊറിയന്‍ ഭക്ഷണമായ ബിബിംബാപ് എന്നീ വിദേശ രുചികളോടും ഇന്ത്യക്കാര്‍ക്ക് പ്രിയമുണ്ടെന്നും സ്വിഗ്ഗി പറയുന്നു.

ഏകദേശം 1.3 ദശലക്ഷം ഓര്‍ഡറുകളാണ് ഇത്തവണ സ്വിഗ്ഗി വിതരണം ചെയ്തത്. തുടര്‍ച്ചയായ ഏഴാം വര്‍ഷത്തിലും ഇന്ത്യക്കാരുടെ പ്രിയ ഭക്ഷണം ബിരിയാണി തന്നെയാണെന്നാണ് സ്വിഗ്ഗി പറയുന്നത്. 2022 ല്‍ ഏറ്റവും കൂടുതല്‍ പേര്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിന്റെ ലിസ്റ്റിലും ബിരിയാണി തന്നെയായിരുന്നു ഒന്നാമന്‍.

logo
The Fourth
www.thefourthnews.in