'അഞ്ച് വർഷത്തിനിടെ  ഹൈക്കോടതികളിൽ നിയമിക്കപ്പെട്ട ജഡ്ജിമാരിൽ 79% സവർണർ' കൊളീജിയത്തിനെതിരെ കേന്ദ്രത്തിന്റെ റിപ്പോർട്ട്

'അഞ്ച് വർഷത്തിനിടെ ഹൈക്കോടതികളിൽ നിയമിക്കപ്പെട്ട ജഡ്ജിമാരിൽ 79% സവർണർ' കൊളീജിയത്തിനെതിരെ കേന്ദ്രത്തിന്റെ റിപ്പോർട്ട്

പാർലമെൻ്ററി സമിതിക്കാണ് നിയമ മന്ത്രാലയം റിപ്പോർട്ട് സമർപ്പിക്കപ്പെട്ടത്
Updated on
2 min read

രാജ്യത്തെ ഉന്നത കോടതികളിലെ ജഡ്ജിമാരുടെ നിയമനത്തില്‍ സാമൂഹ്യ സന്തുലനം പാലിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ ഹൈക്കോടതികളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നിയമിക്കപ്പെട്ട ജഡ്ജിമാരില്‍ 79 ശതമാനവും ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരായിരുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കേന്ദ്രം നിയമനങ്ങളിലെ സാമൂഹ്യ അസന്തുലിതാവസ്ഥ ചൂണ്ടിക്കാട്ടിയത്.

ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം സമ്പ്രദായത്തിനെതിരെ കേന്ദ്രവും സുപ്രീം കോടതിയും ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് സര്‍ക്കാര്‍ പാര്‍ലമെന്ററി സമിതിയ്ക്ക് മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കൊളീജിയം സമ്പ്രദായം നിലവിൽ വന്നിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും ജുഡീഷ്യറിയിൽ ഇന്നും സാമൂഹ്യ വൈവിധ്യം പ്രകടമല്ലെന്നും നിയമ മന്ത്രാലയം പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയെ അറിയിച്ചു.

ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം സമ്പ്രദായത്തിനെതിരെ കേന്ദ്രവും സുപ്രീം കോടതിയും ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് സര്‍ക്കാര്‍ പാര്‍ലമെന്ററി സമിതിയ്ക്ക് മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

രാജ്യത്തെ 25 ഹൈക്കോടതികളിലേക്ക് നിയമിക്കപ്പെട്ടവരിൽ ഭൂരിഭാഗവും സവര്‍ണ വിഭാഗത്തില്‍ നിന്നുള്ളവരാണ്. ജനസംഖ്യയുടെ 35 ശതമാനത്തിലധികം ഒബിസി വിഭാഗക്കാരാണ്. എന്നാൽ ഇവരില്‍ 11ശതമാനം മാത്രമാണ് ഹൈക്കോടതികളിലും സുപ്രീംകോടതിയിലും നിയമിക്കപ്പെടുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

ഇതേ വിവേചനം ന്യൂനപക്ഷ വിഭാഗത്തോടും തുടരുന്നു. 2018 മുതൽ ഹൈക്കോടതികളിൽ നിയമിക്കപ്പെട്ട ആകെ 537 ജഡ്ജിമാരിൽ 2.6 ശതമാനം മാത്രമാണ് ന്യൂനപക്ഷത്തിൽ ഉൾപ്പെട്ടവർ എന്നതും ഈ വിവേചനത്തെ ഊട്ടിയുറപ്പിക്കുന്നു. നിയമിതരായവരിൽ പട്ടികജാതിയിൽപ്പെട്ടവർ 2.8 ശതമാനവും പട്ടികവർഗക്കാർ 1.3 ശതമാനവും മാത്രമാണ്.

'അഞ്ച് വർഷത്തിനിടെ  ഹൈക്കോടതികളിൽ നിയമിക്കപ്പെട്ട ജഡ്ജിമാരിൽ 79% സവർണർ' കൊളീജിയത്തിനെതിരെ കേന്ദ്രത്തിന്റെ റിപ്പോർട്ട്
കേന്ദ്രസർക്കാർ-കൊളീജിയം പോരിന് പിന്നിലെന്ത്?

ജുഡീഷ്യറിയിൽ നിലനിൽക്കുന്ന അസമത്വം ചൂണ്ടിക്കാണിച്ച് നിയമ മന്ത്രാലയം പലതവണ ചീഫ് ജസ്റ്റിസുമാർക്ക് കത്തുകൾ അയച്ചിട്ടുണ്ട്. എന്നാൽ ഈ അസമത്വം തുടച്ചുനീക്കുന്നതിൽ കൊളീജിയം പരാജയപ്പെട്ടുവെന്നും കേന്ദ്രം പാർലമെന്ററി നിയമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിക്ക് മുമ്പാകെ വ്യക്തമാക്കി. സുപ്രീം കോടതി കൊളീജിയത്തിന്റെയും ഹൈക്കോടതി കൊളീജിയത്തിന്റെയും ഉത്തരവാദിത്തമാണ് നിയമനത്തിൽ സമത്വം കൊണ്ടുവരേണ്ടതെന്നും നിയമ മന്ത്രാലയം പാനലിനോട് പറഞ്ഞു. സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരായി സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്യുന്നവരുടെ നിയമനം മാത്രമേ സർക്കാരും നടത്തുകയുള്ളു എന്നും നിയമ മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഭരണഘടനയുടെ  217, 224 വകുപ്പുകളാണ് ജഡ്ജിമാരുടെ നിയമനത്തെ സംബന്ധിച്ച് പറയുന്നത്. അതുപ്രകാരം ഒരു ജാതിക്കും സമുദായത്തിനും സംവരണം നൽകുന്നില്ല.

'അഞ്ച് വർഷത്തിനിടെ  ഹൈക്കോടതികളിൽ നിയമിക്കപ്പെട്ട ജഡ്ജിമാരിൽ 79% സവർണർ' കൊളീജിയത്തിനെതിരെ കേന്ദ്രത്തിന്റെ റിപ്പോർട്ട്
ഹൈക്കോടതി ജഡ്ജി നിയമനം: കൊളീജിയവുമായി തുറന്ന പോരിന് കേന്ദ്രം, ആവര്‍ത്തിച്ച് നല്‍കിയ 10 ശുപാര്‍ശകള്‍ മടക്കി

ഭരണഘടനയുടെ  217, 224 വകുപ്പുകളാണ് ജഡ്ജിമാരുടെ നിയമനത്തെ സംബന്ധിച്ച് പറയുന്നത്. അതുപ്രകാരം ഒരു ജാതിക്കും സമുദായത്തിനും സംവരണം നൽകുന്നില്ല. എന്നിരുന്നാലും, ജഡ്ജിമാരുടെ നിയമനത്തിനുള്ള നിർദേശങ്ങൾ അയയ്‌ക്കുമ്പോൾ, സാമൂഹ്യ വൈവിധ്യം ഉറപ്പാക്കാന്‍ എസ്‌സി, എസ്ടി, ഒബിസി, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ എന്നിവരിൽ പെട്ട യോഗ്യരായ ഉദ്യോഗാർഥികൾക്ക് അർഹമായ പരിഗണന നൽകണമെന്നാണ് സർക്കാരിന് കോടതിയോട് ആവശ്യപ്പെടാനുള്ളതെന്നും കേന്ദ്രം വ്യക്തമാക്കി.

എസ്‌സി, എസ്ടി, ഒബിസി, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ എന്നിവരിൽ പെട്ട യോഗ്യരായ ഉദ്യോഗാർഥികൾക്ക് അർഹമായ പരിഗണന നൽകണമെന്ന് കേന്ദ്രം

ജഡ്ജിമാരുടെ കൊളീജിയം രണ്ട് തലങ്ങളിലാണ് പ്രവർത്തിക്കുന്നത് - സുപ്രീം കോടതിയും ഹൈക്കോടതിയും. ഇന്ത്യയുടെ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള നാലംഗ സുപ്രീം കോടതി കൊളീജിയം, സുപ്രീം കോടതിയിലേക്കുള്ള ജഡ്ജിമാരുടെ നിയമനവും ചീഫ് ജസ്റ്റിസുമാരുടെ നേതൃത്വത്തിലുള്ള മൂന്നംഗ ഹൈക്കോടതി കൊളീജിയം ഹൈക്കോടതികളിൽ അതത് ബെഞ്ചുകളിലേക്കുള്ള ജഡ്ജിമാരുടെ നിയമനവുമാണ് നോക്കുന്നത്.

logo
The Fourth
www.thefourthnews.in