തോക്കേന്തിയ അംഗരക്ഷകരുമായി കറക്കം; ബെംഗളൂരുവിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ 

തോക്കേന്തിയ അംഗരക്ഷകരുമായി കറക്കം; ബെംഗളൂരുവിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ 

ബെംഗളൂരു ജെപി നഗർ സ്വദേശി അരുൺ കത്താരെ ആണ് അറസ്റ്റിലായത്
Updated on
2 min read

തോക്കേന്തിയ അംഗരക്ഷകരുമായി കറങ്ങി നടന്ന ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറെ പൂട്ടി ബെംഗളൂരു പോലീസ്. ബെംഗളൂരു ജെപി നഗർ സ്വദേശി അരുൺ കത്താരെയാണ് പോലീസിന്റെ പിടിയിലായത്. അരുൺ ദിവസങ്ങൾക്കു മുൻപ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ ആണ് അറസ്റ്റിലേക്കു നയിച്ചത്. 

തോക്കേന്തിയ അംഗരക്ഷകരുമായി കറക്കം; ബെംഗളൂരുവിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ 
'സത്യം പറയുന്നവരെ വേട്ടയാടുന്നു'; അദാനിക്കെതിരായ ആരോപണത്തില്‍ സെബിയുടെ നോട്ടിസിന് ഹിന്‍ഡന്‍ബര്‍ഗിന്റെ മറുപടി

എകെ 47 തോക്കേന്തിയ അംഗരക്ഷകർ ഒപ്പം നടക്കുന്ന  വീഡിയോയാണ് അരുൺ പോസ്റ്റ് ചെയ്തത്. കറുത്ത വസ്ത്രങ്ങൾ ധരിച്ച രണ്ടു അംഗരക്ഷകർ എകെ 47 മാതൃകയിലുള്ള തോക്കേന്തി ഒപ്പം നിൽക്കുന്നതായാണ് വീഡിയോയിലുള്ളത്. നഗരത്തിലെ ഒരു ആഡംബര ഹോട്ടലിലേക്കുള്ള വഴിയിൽ വെച്ചായിരുന്നു  വീഡിയോ ചിത്രീകരിച്ചത്. 

വീഡിയോക്കൊപ്പം രണ്ടു ഫോട്ടോകളും ഇരുപത്തിയാറുകാരനായ അരുൺ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയായിരുന്നു കൊത്തന്നൂർ പോലീസ് സ്വമേധയാ കേസെടുത്തത്.

തുടർന്ന് ഇയാളെ നഗരത്തിൽ മറ്റൊരിടത്തു വെച്ച്  അറസ്റ്റ് ചെയ്യുകയായിരുന്നു. അരുണിനൊപ്പമുളളവരിൽനിന്ന് പിടിച്ചെടുത്ത തോക്കുകൾ വ്യാജമെന്ന സംശയത്തിലാണ്  പോലീസ്. ഇവ എകെ 47 മായി  സാമ്യമുള്ളതിനാൽ പരിശോധനക്കയച്ചിരിക്കുകയാണ്  പോലീസ്.

വ്യാജ സ്വർണാഭരണങ്ങൾ അണിഞ്ഞും  വ്യാജ ആഡംബര കാറുകളിൽ കയറിയും അരുൺ വീഡിയോകൾ ചെയ്യാറുണ്ട്.  ഇത്തരത്തിൽ തോക്കും വ്യാജമാകാനുളള സാധ്യതയാണ് പോലീസ് കാണുന്നത്.  

തോക്കേന്തിയ അംഗരക്ഷകരുമായി കറക്കം; ബെംഗളൂരുവിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ 
1901-ന് ശേഷം ഏറ്റവും ചൂടേറിയ ജൂണ്‍; ചുട്ടുപൊള്ളി വടക്കു-പടിഞ്ഞാറന്‍ ഇന്ത്യ

എന്നാൽ മാരകായുധങ്ങൾ 'മുന്നറിയിപ്പ്' നൽകാതെ പ്രദർശിപ്പിക്കുന്നത് കുട്ടികളെ ഉൾപ്പടെ സ്വാധീനിക്കുമെന്നും ഇതേക്കുറിച്ച് അവബോധമുണ്ടാക്കാനാണ് അറസ്റ്റെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. തോക്കുകൾ യാഥാർത്ഥമാണെങ്കിൽ  മാരകായുധങ്ങൾ കൈവശം വെച്ചതുൾപ്പടെയുളള വകുപ്പുകളിൽ ശിക്ഷ അനുഭവിക്കേണ്ടി വരും.

logo
The Fourth
www.thefourthnews.in