2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കൃത്രിമം കാണിച്ചു'; സബ്യസാചി ദാസിന്റെ പ്രബന്ധം പരിശോധിക്കാന്‍ ഇന്റലിജന്റ്‌സ് ബ്യൂറോ

2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കൃത്രിമം കാണിച്ചു'; സബ്യസാചി ദാസിന്റെ പ്രബന്ധം പരിശോധിക്കാന്‍ ഇന്റലിജന്റ്‌സ് ബ്യൂറോ

അദ്ദേഹത്തിനോട് രാജി പിൻവലിക്കാൻ സര്‍വകലാശാല ആവശ്യപ്പെട്ടേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഇപ്പോള്‍ ഇന്റലിജന്റ്‌സ് ബ്യൂറോയുടെ സന്ദര്‍ശനം
Updated on
1 min read

സാമ്പത്തിക വിഭാഗം മുൻ അസിസ്റ്റന്റ് പ്രൊഫസറായ സബ്യസാചി തയാറാക്കിയ വിവാദ പ്രബന്ധം പരിശോധിക്കാന്‍ ഇന്റലിജന്റ്‌സ് ബ്യൂറോ അശോക സര്‍വകലാശാലയിലെത്തി. പ്രബന്ധവുമായി ബന്ധപ്പെട്ട് സബ്യസാചി ദാസിനെയും സാമ്പത്തിക വിഭാഗത്തിലെ മറ്റ് അധ്യാപകരെയും കാണാനാണ് ഉദ്യോഗസ്ഥര്‍ എത്തിയതെങ്കിലും അദ്ദേഹം സ്ഥലത്തെത്താതിരുന്നതിനാല്‍ തിരിച്ച് പോകുകയായിരുന്നു.

മറ്റ് അധ്യാപകര്‍ ഐബി ഉദ്യോഗസ്ഥരെ കാണാന്‍ വിസമ്മതിക്കുകയും ചെയ്തു. അദ്ദേഹത്തിനോട് രാജി പിൻവലിക്കാൻ സര്‍വകലാശാല ആവശ്യപ്പെട്ടേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഇപ്പോള്‍ ഇന്റലിജന്റ്‌സ് ബ്യൂറോയുടെ സന്ദര്‍ശനം.

2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കൃത്രിമം കാണിച്ചു'; സബ്യസാചി ദാസിന്റെ പ്രബന്ധം പരിശോധിക്കാന്‍ ഇന്റലിജന്റ്‌സ് ബ്യൂറോ
സബ്യസാചി ദാസിന് ഐക്യദാര്‍ഡ്യം; സാമ്പത്തിക വിദഗ്ധന്‍ പുലാപ്രെ ബാലകൃഷ്ണന്‍ അശോക സർവകലാശാലയിൽനിന്ന് രാജിവച്ചു

സാമ്പത്തിക വിഭാഗത്തിലുള്ള ഒരുപാട് പേരോട് വിഷയവുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉന്നയിച്ചതായാണ് വിവരം. ഡെമോക്രാറ്റിക് ബ്ലാക്ക്‌സൈഡിങ് ഇന്‍ ദ വേള്‍ഡ്‌സ് ലാര്‍ജസ്റ്റ് ഡെമോക്രസി എന്ന പ്രബന്ധം വിവാദമായതിനെ തുടര്‍ന്നാണ് അസിസ്റ്റന്റ് പ്രൊഫസര്‍ സ്ഥാനത്ത് നിന്ന് രാജിവച്ചത്. പ്രബന്ധം ജൂലൈ 25നായിരുന്നു പ്രസിദ്ധീകരിച്ചത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ചില സീറ്റുകള്‍ സ്വന്തമാക്കിയത് കൃത്രിമത്വം നടത്തിയെന്നാണ് പ്രബന്ധത്തിലെ ആരോപണം.

അസിസ്റ്റന്റ് പ്രൊഫസര്‍ സബ്യസാചി ദാസിന് പിന്നാലെ പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ പുലാപ്രെ ബാലകൃഷ്ണനും അശോക സര്‍വകലാശാലയില്‍നിന്ന് രാജിവച്ചിരുന്നു

ഇദ്ദേഹത്തിന്റെ ഗവേഷണത്തെ പല ബിജെപി നേതാക്കളും അണികളും വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. അസിസ്റ്റന്റ് പ്രൊഫസര്‍ സബ്യസാചി ദാസിന് പിന്നാലെ പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ പുലാപ്രെ ബാലകൃഷ്ണനും അശോക സര്‍വകലാശാലയില്‍നിന്ന് രാജിവച്ചിരുന്നു. സഹപ്രവര്‍ത്തകനായ സബ്യസാചിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു പുലാപ്രെ ബാലകൃഷ്ണന്റെ രാജി.

ഒന്നിലധികം ഡേറ്റാ സെറ്റുകളും സ്റ്റാറ്റിസ്റ്റിക്കല്‍ ടെസ്റ്റുകളും ഒരുമിച്ച് ചേര്‍ത്തുകൊണ്ട് ഈ വിഷയത്തില്‍ സമഗ്രമായാണ് സബ്യസാചി ദാസ് വിവരങ്ങള്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നത്. യുഎസിലെ പ്രശസ്തമായ നാഷണല്‍ ബ്യൂറോ ഓഫ് ഇക്കണോമിക് റിസര്‍ച്ച് അതിന്റെ ഡെവലപ്മെന്റ് ഇക്കണോമിക്സ് കോണ്‍ഫറന്‍സിനായി സബ്യസാചി ദാസിന്റെ പ്രബന്ധം തിരഞ്ഞെടുത്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in