ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷണ്‍ സിങ്ങിന് ഇടക്കാല ജാമ്യം
വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗികാതിക്രമ കേസില്‍ ബിജെപി എംപിയും റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിന് ഡല്‍ഹി ജില്ലാ കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ബ്രിജ്ഭൂഷണ്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ക്കാത്തതിനെ തുടര്‍ന്ന് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ഹര്‍ജിത് സിങ് ജസ്പാലാണ് ബ്രിജ്ഭൂഷണും കൂടുപ്രതിയും ഗുസ്തി ഫെഡറേഷന്‍ മുന്‍ സെക്രട്ടറിയുമായ വിനോദ് തോമറിനും രണ്ടു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്.
'' ഞങ്ങള്‍ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തിട്ടില്ല. അത് ജഡ്ജിയുടെ പരിധിയിലേക്ക് വിടുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ലെന്ന വ്യവസ്ഥ നിലനില്‍ക്കുന്നതിനാലാണ് എതിര്‍ക്കുന്നത്,'' പ്രോസിക്യൂഷന്‍ നേരത്തെ കോടതിയില്‍ പറഞ്ഞു. സിങ്ങിന്റെ ജാമ്യാപേക്ഷ ഹര്‍ജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
ബ്രിജ് ഭൂഷണിനെയും കൂട്ടുപ്രതി വിനോദ് തോമറിനെയും ജൂലൈ ഏഴിന് കോടതിയിലേക്ക് വിളിച്ചുവരുത്തി ഇന്ന് കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെടുകയായിരുന്നു. ബ്രിജ് ഭൂഷണെതിരെ കുറ്റപത്രം സമര്‍പ്പിച്ചത് ജൂണ്‍ 15നാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354ാം വകുപ്പ് പ്രകാരം (സ്ത്രീകളെ അപമാനിക്കല്‍) 354 എ (ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തല്‍) 354 ഡി, 506(1) (ഭീണണിപ്പെടുത്തല്‍) എന്നിവ പ്രകാരമാണ് ഡല്‍ഹി പോലീസ് കുറ്റപത്രം സമര്ർപ്പിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി പോക്‌സോ കേസ് റദ്ദാക്കാനുള്ള അപേക്ഷയും പോലീസ് സമര്‍പ്പിച്ചിരുന്നു.
ബിജെപി നിയമസഭാംഗത്തിനെതിരെ വനിതാ ഗൂസ്തിക്കാര്‍ ലൈംഗാതിക്രമം ആരോപിച്ച സംഭവം നടന്നത് 2016 നും 2019 നും ഇടയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡബ്യൂ എഫ്‌ഐ ഓഫീസിലും സിങ്ങിന്റെ ഔദ്യോഗിക വസതിയിലും വിദേശത്തും വച്ചാണ് ലൈംഗിക പീഡന സംഭവങ്ങള്‍ നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നിയമ പോരാട്ടം കോടതിയിലൂടെ തുടരുമെന്ന് പ്രഖ്യാപിച്ച് ജൂണ്‍ മാസം അവസാനത്തോടെയാണ് നാല് മാസം നീണ്ടു നിന്ന സമരം ഗുസ്തി താരങ്ങള്‍ അവസാനിപ്പിച്ചത്. സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ എന്നിവര്‍ നേതൃത്വം നല്‍കിയ സമരത്തില്‍ മാസങ്ങളോളം കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടില്ലെന്നത് വിമര്‍ശനങ്ങള്‍ക്കിട നല്‍കിയിരുന്നു. പിന്നീട്, അടിയന്തരമായി സര്‍ക്കാര്‍ ഇടപെടലുണ്ടാകുമെന്ന ഉറപ്പിന്മേലാണ് സമരം അവസാനിച്ചത്.