തകർന്ന സീറ്റുകൾ, വൃത്തിയില്ലായ്മ, മോശം സർവീസ്; നിരന്തര പരാതികളിൽ മുങ്ങി എയർ ഇന്ത്യ

തകർന്ന സീറ്റുകൾ, വൃത്തിയില്ലായ്മ, മോശം സർവീസ്; നിരന്തര പരാതികളിൽ മുങ്ങി എയർ ഇന്ത്യ

പഴയ പ്രതാപത്തിലേക്ക് എയർ ഇന്ത്യക്ക് ഇനിയൊരു മടങ്ങി വരവ് സാധ്യമാണോ ?
Updated on
2 min read

എയർ ഇന്ത്യ വിമാനങ്ങളിൽ യാത്രക്കാർക്കുണ്ടാകുന്ന നിരന്തര ദുരനുഭവങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയാകുകയാണ്. റീലുകളും വീഡിയോകളും ചിത്രങ്ങളുമായി യാത്രക്കാർ എയർ ഇന്ത്യയിലെ ദുരിതങ്ങൾ പങ്കുവെക്കുന്നുണ്ട്. എയർ ഇന്ത്യയുടെ B777 വിമാനങ്ങളിലൊന്നിൽ 4.5 ലക്ഷം രൂപ മുടക്കി കാനഡയിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര തിരിച്ച യാത്രക്കാരി പങ്കുവച്ച വീഡിയോ വലിയ രീതിയിൽ വൈറലായിരുന്നു.

തകർന്ന സീറ്റുകൾ, വൃത്തിയില്ലായ്മ, മോശം സർവീസ്; നിരന്തര പരാതികളിൽ മുങ്ങി എയർ ഇന്ത്യ
മണിപ്പൂരില്‍ കാണാതായ നാലുപേരില്‍ മൂന്നുപേര്‍ മരിച്ചനിലയില്‍; ഒരാള്‍ക്കായി തെരച്ചില്‍

വിമാനത്തിനുള്ളിലെ തകർന്ന സീറ്റുകൾ, കേടായ റിമോട്ടുകൾ, സ്‌ക്രീനുകളിലെ തകരാറുകൾ, മോശം സർവീസ്, വൃത്തിയില്ലായ്മ തുടങ്ങി നിരവധി പരാതികളാണ് യാത്രക്കാർ ഉന്നയിക്കുന്നത്. ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയുടെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ നിരവധി തവണ വിമാന കമ്പനി വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. പഴയ പ്രതാപത്തിലേക്ക് എയർ ഇന്ത്യക്ക് ഇനിയൊരു മടങ്ങി വരവ് സാധ്യമാണോ ?

ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുമ്പോൾ എയർ ഇന്ത്യ ഏത് നിലയിലായിരുന്നു ?

ടാറ്റ ഗ്രൂപ്പ് കുമ്പനിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് മുൻപ് ഫണ്ടിന്റെ അഭാവം മൂലം അറ്റകുറ്റപണികൾ നടത്താനാകാതെ നിരവധി വിമാനങ്ങൾ നിലത്തിറക്കിയ അവസ്ഥയിലായിരുന്നു എയർ ഇന്ത്യ. ടാറ്റ പണം നിക്ഷേപിക്കുകയും വിമാനങ്ങൾ പ്രവർത്തന യോഗ്യമാക്കുകയും ചെയ്തു. ആദ്യം പതിവ് യാത്രകൾ തുടരുകയും പിന്നീട് പുതിയ ഇടങ്ങളിലേക്ക് കൂട്ടിച്ചേർക്കുകയും ചെയ്തു. മുംബൈയിൽ നിന്ന് മെൽബണിലേക്കും സർവീസുകൾ ആരംഭിച്ചു.

തകർന്ന സീറ്റുകൾ, വൃത്തിയില്ലായ്മ, മോശം സർവീസ്; നിരന്തര പരാതികളിൽ മുങ്ങി എയർ ഇന്ത്യ
റിപ്പബ്ലിക് ദിന പരേഡിലെ ടാബ്ലോ പ്രദർശനം: 'എല്ലാവർക്കും തുല്യ അവസരം ഉറപ്പാക്കാന്‍ പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ

എന്ത് മാറ്റത്തിനാണ് ടാറ്റ ഗ്രൂപ്പ് തയ്യാറെടുക്കുന്നത് ?

43 വൈഡ് ബോഡി വിമാനങ്ങളുടെ ഇന്റീരിയർ പൂർണമായും നവീകരിക്കാൻ എയർ ഇന്ത്യ 400 മില്യൺ യുഎസ് ഡോളർ ആണ് നിക്ഷേപിക്കാൻ ഒരുങ്ങുന്നത്. ഈ വിമാനങ്ങളിൽ 27 B787 ഉം 16 B777 ഉം ഉൾപ്പെടുന്നു. ഈ വർഷം പകുതിയോടെയാണ് നവീകരണം ആരംഭിക്കുക. എല്ലാ ക്യാബിനുകളിലും പുതിയ സീറ്റുകൾ, പുതിയ ഇൻഫ്ലൈറ്റ് വിനോദ സംവിധാനങ്ങൾ, ഇൻഫ്ലൈറ്റ് വൈഫൈ ഇന്റർനെറ്റ് കണക്റ്റിവിറ്റി എന്നിവ ഇതിൽ ഉൾപ്പെടും.

വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങളും വർഷങ്ങളായി ശരിയായ അറ്റകുറ്റപ്പണികള്‍ നടക്കാത്തതും കാരണം സീറ്റുകള്‍ ഉള്‍പ്പടെ മോശം അവസ്ഥയിലാണ്. പരമ്പരാഗതമായി ഉപയോഗിച്ചുവന്ന ഉല്പന്നങ്ങള്‍ മാറ്റാനായി 3D പ്രിന്റഡ് മെറ്റീരിയലുകൾ പോലും ഉപയോഗിക്കാനായി ടാറ്റ ഗ്രൂപ്പ് അവരുടെ ഗ്രൂപ്പ് ഓഫ് കമ്പനികളുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ കാരണം അല്ലെങ്കിൽ വിതരണക്കാർ അടച്ചുപൂട്ടുന്നതോ മറ്റു കാരണങ്ങൾ കൊണ്ടോ അത് ലഭ്യമായില്ല. എന്നിരുന്നാലും ഐഎഫ്‌ഇയിൽ അറ്റകുറ്റപണികൾ നടത്താനാകാത്ത വിധം പ്രശ്നങ്ങൾ അവശേഷിക്കുകയാണ്. ചിലതാണെങ്കിൽ ചെറിയ കാലയളവിനുള്ളിൽ അറ്റകുറ്റ പണികൾ നടത്താനാകാത്ത വിധം നശിച്ചിരിക്കുകയാണ്.

തകർന്ന സീറ്റുകൾ, വൃത്തിയില്ലായ്മ, മോശം സർവീസ്; നിരന്തര പരാതികളിൽ മുങ്ങി എയർ ഇന്ത്യ
'അമ്മയുടെ അവസാന പിടച്ചില്‍, ആ കരച്ചില്‍, അന്നത്തെ രാത്രി...'; ബില്‍ക്കിസ് ബാനു കേസിലെ പ്രായം കുറഞ്ഞ സാക്ഷി പറയുന്നു

2025 അവസാനത്തോടെ മുഴുവൻ നവീകരണ പ്രവര്‍ത്തനങ്ങളും അവനിക്കുമെന്നാണ് കരുതുന്നത്. 2024 മാർച്ചോടെ, വൈഡ്ബോഡി ഫ്ളീറ്റിന്റെ 33 ശതമാനം നവീകരിക്കപ്പെടുമെന്ന് എയർലൈൻ പ്രതീക്ഷിക്കുന്നു. ഒരു ലോകോത്തര ബ്രാൻഡായി മാറാനാണ് എയർ ഇന്ത്യ ലക്ഷ്യമിടുന്നതെങ്കിൽ വൃത്തിഹീനമായ സാഹചര്യങ്ങളും മാറ്റേണ്ടതുണ്ട്.വൃത്തിയുള്ള വിമാനങ്ങൾ ഉറപ്പാക്കാൻ എയർലൈനിന് ഒരു സംവിധാനം ആവശ്യമാണ്.

logo
The Fourth
www.thefourthnews.in