അധ്യക്ഷ സ്ഥാനത്തേക്ക് തരൂര്‍- ഖാര്‍ഗെ പോരാട്ടം; ദിഗ്‌വിജയ്‌
സിങ് പിന്‍മാറി

അധ്യക്ഷ സ്ഥാനത്തേക്ക് തരൂര്‍- ഖാര്‍ഗെ പോരാട്ടം; ദിഗ്‌വിജയ്‌ സിങ് പിന്‍മാറി

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമിർപ്പിക്കാനുള്ള സമയം വൈകീട്ട് മൂന്ന് മണിക്ക് അവസാനിക്കും
Updated on
1 min read

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള നാമമിര്‍ദേശ പത്രിക സമര്‍പ്പിക്കനുള്ള സമയം ഇന്നവസാനിക്കാനിരിക്കെ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍. ആരുടെയും പക്ഷം പിടിക്കില്ലെന്ന് ഗാന്ധി കുടുംബം വ്യക്തമാക്കുമ്പോഴും മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഹൈക്കമാന്റിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാകും. മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ്‌ സിങ് മത്സരത്തില്‍ നിന്ന് പിന്‍മാറി. ഇതോടെ ശശി തരൂര്‍ - മല്ലികാര്‍ജുന്‍ ഖാര്‍ഗെ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്.

ദിഗ്‌വിജയ്‌
സിങ്
ദിഗ്‌വിജയ്‌ സിങ്

അശോക് ഗെഹ്ലോട്ടിനെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാക്കാനുള്ള ഹൈക്കമാൻഡ് നീക്കം പാളിയതോടെയാണ് മറ്റൊരു വിശ്വസ്ഥനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ഇങ്ങനെയാണ് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ മത്സരരംഗത്തേക്ക് എത്തുന്നത്. ഗാന്ധി കുടുംബത്തിന്റെ തീരുമാനം കെ സി വേണുഗോപാല്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അറിയിക്കുകയായിരുന്നു. ഒരു വ്യക്തി ഒരു സ്ഥാനം എന്ന പാര്‍ട്ടി നയം പാലിച്ചുകൊണ്ട് ഖാര്‍ഗെ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുമെന്നാണ് സൂചന.

മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ദിഗ്വിജയ് സിങ്ങന്റെ പിന്‍മാറ്റം

നാമനിര്‍ദേശം നല്‍കാനുള്ള പത്രിക ഇന്നലെ വാങ്ങിയ ദിഗ് വിജയ് സിങ് ഇന്ന് മത്സരത്തില്‍ നിന്ന് പിന്‍മാറി. രാവിലെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പിന്‍മാറ്റ തീരുമാനം. ഖാര്‍ഗെയുടെ സ്ഥാര്‍ത്ഥിത്വത്തെ പിന്‍താങ്ങുമെന്ന് ദിഗ്‌വിജയ്‌സിങ് വ്യക്തമാക്കി. ഖാർഗെയുടെ പത്രികയിൽ എ കെ ആന്റണിയും ഒപ്പിട്ടു. മുതിർന്ന നേതാക്കൾ ചേർന്നാണ് മല്ലികാർജുൻ ഖാർഗെയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചതെന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞു.

ഒരു വ്യക്തി ഒരു സ്ഥാനം എന്ന പാര്‍ട്ടി നയം പാലിച്ചുകൊണ്ട് ഖാര്‍ഗെ രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയും

20 വർഷത്തിന് ശേഷമാണ് കോൺഗ്രസ് അധ്യക്ഷനെ കണ്ടെത്താൻ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഗാന്ധി കുടുംബത്തിലെ ആരും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ അധ്യക്ഷനാക്കാനായിരുന്നു ആദ്യ നീക്കം. എന്നാല്‍ മുഖ്യമന്ത്രി പദത്തെ ചൊല്ലി രാജസ്ഥാനില്‍ കലാപമുയര്‍ന്നതോടെ ഗെഹ്ലോട്ട് മത്സരത്തില്‍ നിന്ന് പിന്‍മാറി. മത്സരത്തിനുണ്ടെന്ന് നേരത്തെ തന്നെ ശശി തരൂര്‍ പ്രഖ്യാപിച്ചിരുന്നു. ജി 23 നേതാക്കളില്‍ ചിലര്‍ കൂടി നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കുമെന്നാണ് സൂചന. ആർക്കും മത്സരിക്കാമെന്നും നിഷ്പക്ഷമായി നിൽക്കുമെന്നും സോണിയാഗാന്ധി വ്യക്തമാക്കിയിരുന്നെങ്കിലും ഖാർഗെയാകും ഗാന്ധി കുടുംബത്തിന്റെ അധ്യക്ഷ സ്ഥാനാർത്ഥിയെന്ന് വ്യക്തം.

logo
The Fourth
www.thefourthnews.in