ജലന്ധറില്‍ കോൺഗ്രസിന് നാണംകെട്ട തോൽവി;  ആംആദ്മിക്ക് അട്ടിമറി വിജയം

ജലന്ധറില്‍ കോൺഗ്രസിന് നാണംകെട്ട തോൽവി; ആംആദ്മിക്ക് അട്ടിമറി വിജയം

ഭാരത് ജോഡോ യാത്രയ്ക്കിടെ മരണമടഞ്ഞ സന്തോഖ് ചൗധരിയുടെ വിയോഗത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്
Updated on
1 min read

പഞ്ചാബിലെ ജലന്ധർ ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. 58,691 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് ഭരണകക്ഷിയായ ആം ആദ്മി പാർട്ടി ചരിത്രം കുറിച്ചു. ഭാരത് ജോഡോ യാത്രയ്ക്കിടെ മരണമടഞ്ഞ സന്തോഖ് ചൗധരിയുടെ വിയോഗത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടന്നത്. ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി സുശീല്‍ കുമാര്‍ റിങ്കു 3,02,279 വോട്ടുകള്‍ക്ക് 58,691 ഭൂരിപക്ഷത്തില്‍ വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർഥി കരംജിത് കൗറിന് മണ്ഡലത്തിൽ 2.43 ലക്ഷം വോട്ടാണ് നേടാനായത്.

1,58,445 വോട്ടുകള്‍ നേടി ബിഎസ്പി- ശിരോമണി അകാലിദള്‍ സ്ഥാനാര്‍ഥി സുഖ്വീന്ദർ കുമാർ മൂന്നാം സ്ഥാനത്തും 1,34,800 വോട്ടുകൾ നേടി ബിജെപി സ്ഥാനാര്‍ഥി ഇന്ദര്‍ ഇഖ്ബാല്‍ സിങ് നാലാം സ്ഥാനത്തുമാണ്.

1999 മുതൽ കോൺഗ്രസിന്റെ ഏറ്റവും സുരക്ഷിതമായ മണ്ഡലങ്ങളിലൊന്നാണ് ജലന്ധർ. 1989 ലും 1998 ലും അന്നത്തെ ജൻസംഘ് നേതാവും പിന്നീട് പ്രധാനമന്ത്രിയുമായ ഇന്ദർ കുമാർ ഗുജ്റാളിനോട് രണ്ട് തവണ മാത്രമാണ് പാർട്ടിക്ക് സീറ്റ് നഷ്ടപ്പെട്ടത്.

കഴിഞ്ഞ നിയമസഭയിൽ ജലന്ധർ വെസ്റ്റ് മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയായിരുന്നു സുശീൽ കുമാർ റിങ്കു പിന്നീട് എഎപിയിലേക്ക് കൂറുമാറുകയായിരുന്നു. ഭഗവന്ത് മാന്‍ സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനമാണ് എഎപിയുടെ ഉജ്ജ്വല വിജയത്തിന് കാരണമെന്ന് ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചു. മെയ് 10 ന് നടന്ന ജലന്ധർ ഉപതിരഞ്ഞെടുപ്പിൽ 54.70 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്.

logo
The Fourth
www.thefourthnews.in