'അഹമ്മദിയ സമുദായം അമുസ്ലീംങ്ങള്‍'; ആന്ധ്രാപ്രദേശ് വഖഫ് ബോര്‍ഡിനെ പിന്തുണച്ച് ജംഇയ്യത്തുല്‍ ഉലമ-ഇ- ഹിന്ദ്

'അഹമ്മദിയ സമുദായം അമുസ്ലീംങ്ങള്‍'; ആന്ധ്രാപ്രദേശ് വഖഫ് ബോര്‍ഡിനെ പിന്തുണച്ച് ജംഇയ്യത്തുല്‍ ഉലമ-ഇ- ഹിന്ദ്

മുസ്ലീംങ്ങളുടെ ഏകകണ്ഠമായ നിലപാടാണെന്നും പ്രസ്താവന
Updated on
1 min read

അഹമ്മദിയ സമുദായം അമുസ്ലീംങ്ങളാണെന്ന ആന്ധ്രാപ്രദേശ് വഖഫ് ബോര്‍ഡിന്റെ നിലപാടിനെ പിന്തുണച്ച് ജംഇയ്യത്തുല്‍ ഉലമ-ഇ- ഹിന്ദ്. വിഷയത്തില്‍ വഖഫ് ബോര്‍ഡിനെ പിന്തുണച്ച് ജംഇയ്യത്തുല്‍ ഉലമ-ഇ- ഹിന്ദ് പ്രമേയം പാസ്സാക്കി. ആന്ധ്രാപ്രദേശ് വഖഫ് ബോര്‍ഡിന്റെ നിലപാട് മുഴുവന്‍ മുസ്ലീംങ്ങളുടെയുടെയും ഏകകണ്ഠമായ നിലപാടാണ് പ്രതിഫലിപ്പിക്കുന്നതെന്നും സംഘടന പറയുന്നു.

'അഹമ്മദിയ സമുദായം അമുസ്ലീംങ്ങള്‍'; ആന്ധ്രാപ്രദേശ് വഖഫ് ബോര്‍ഡിനെ പിന്തുണച്ച് ജംഇയ്യത്തുല്‍ ഉലമ-ഇ- ഹിന്ദ്
സുധാ മൂര്‍ത്തിയുടെ 'നോൺവെജ് ഫോബിയ'; എയറിൽ നിര്‍ത്തി സോഷ്യല്‍ മീഡിയ

വഖഫ് ബോര്‍ഡിന്റെ പ്രമേയം വിദ്വേഷ പ്രചാരണമാണെന്നും രാജ്യമൊട്ടാകെ പ്രത്യഘാതങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി ജൂലൈ 21 ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം ആന്ധ്രാപ്രദേശ് സര്‍ക്കാരിന് കത്തയച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ ഇടപെട്ട കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്ന നിലപാടാണ് ജംഇയ്യത്തുല്‍ ഉലമ-ഇ- ഹിന്ദ് പ്രസ്താവനയിൽ അറിയിച്ചു.

'അഹമ്മദിയ സമുദായം അമുസ്ലീംങ്ങള്‍'; ആന്ധ്രാപ്രദേശ് വഖഫ് ബോര്‍ഡിനെ പിന്തുണച്ച് ജംഇയ്യത്തുല്‍ ഉലമ-ഇ- ഹിന്ദ്
സർക്കാരിനെതിരെ ലോക്സഭയിൽ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി 'ഇന്ത്യ'യും ബിആർഎസും

''ചില വഖഫ് ബോര്‍ഡുകള്‍ അഹമ്മദിയ സമുദായത്തെ എതിര്‍ക്കുകയും സമുദായം ഇസ്ലാമിന് പുറത്താണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന നിയമവിരുദ്ധമായ പ്രമേയങ്ങള്‍ പാസാക്കുന്നുണ്ട്. വിഷത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം ആന്ധ്രാപ്രദേശ് ചീഫ് സെക്രട്ടറി കെ എസ് ജവഹര്‍ റെഡ്ഡിക്ക് കത്തയച്ചിരുന്നു. അഹമ്മദിയ സമുദായത്തിനെതിരായ വിദ്വേഷ പ്രചാരണമാണ് നടക്കുന്നത്. അഹമ്മദിയകള്‍ ഉള്‍പ്പെടെയുള്ള ഒരു സമുദായത്തിന്റെയും മതപരമായ വ്യക്തിത്വം നിര്‍ണ്ണയിക്കാന്‍ വഖഫ് ബോര്‍ഡിന് അധികാരം ഇല്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

'അഹമ്മദിയ സമുദായം അമുസ്ലീംങ്ങള്‍'; ആന്ധ്രാപ്രദേശ് വഖഫ് ബോര്‍ഡിനെ പിന്തുണച്ച് ജംഇയ്യത്തുല്‍ ഉലമ-ഇ- ഹിന്ദ്
ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കേരള തീരത്ത് കടലാക്രമണ മുന്നറിയിപ്പ്

2012ലാണ് ആന്ധ്രാപ്രദേശ് സ്റ്റേറ്റ് വഖഫ് ബോര്‍ഡ് അഹമ്മദിയ സമുദായത്തെ മുഴുവന്‍ അമുസ്ലീംങ്ങളായി പ്രഖ്യാപിക്കുന്ന പ്രമേയം പാസാക്കിയത്. നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ വന്നതിന് പിന്നാലെ പ്രമേയം താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു. എന്നാല്‍ ഹൈക്കോടതി ഉത്തരവുകള്‍ വകവയ്ക്കാതെ ഈ വര്‍ഷം ഫെബ്രുവരിയില്‍ വഖഫ് ബോര്‍ഡ് രണ്ടാമതും പ്രമേയം പുറപ്പെടുവിക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in