Exit Poll 2024: ജമ്മു കശ്മീരില്‍ ഭൂരിപക്ഷമില്ല, എന്‍സി-കോണ്‍ഗ്രസ് സഖ്യത്തിന് കൂടുതല്‍ സീറ്റ് പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

Exit Poll 2024: ജമ്മു കശ്മീരില്‍ ഭൂരിപക്ഷമില്ല, എന്‍സി-കോണ്‍ഗ്രസ് സഖ്യത്തിന് കൂടുതല്‍ സീറ്റ് പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യത്തിന് കേവല ഭൂരിപക്ഷം ടൈംസ് നൗ പ്രവചിച്ചിട്ടുണ്ട്
Updated on
1 min read

പതിറ്റാണ്ടിനുശേഷം നടന്ന ജമ്മു കശ്മീര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം പ്രവചിക്കാതെ എക്സിറ്റ് പോള്‍ ഫലങ്ങള്‍. കോണ്‍ഗ്രസ്- ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടാമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. പീപ്പിള്‍സ് പള്‍സ് ഉള്‍പ്പെടെയുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങളൊന്നും ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം പ്രവചിക്കുന്നില്ല. നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യത്തിന് കേവല ഭൂരിപക്ഷം ടൈംസ് നൗ പ്രവചിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് സഖ്യത്തിന്‌റെ മുന്നേറ്റമാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.

പീപ്പിള്‍സ് പള്‍സ് എക്‌സിറ്റ് പോള്‍ പ്രകാരം 33-35 സീറ്റുകളുമായി നാഷണല്‍ കോണ്‍ഫറന്‍സ് ജമ്മു കശ്മീരില്‍ ഏറ്റവുംവലിയ ഒറ്റകക്ഷിയായി ഉയര്‍ന്നുവരുമെന്ന് പ്രതീക്ഷിക്കുന്നു. ബിജെപി 23-27 സീറ്റുകള്‍ നേടി കേന്ദ്രഭരണ പ്രദേശത്തെ രണ്ടാമത്തെ വലിയ ഒറ്റകക്ഷിയാകുമെന്ന് പീപ്പിള്‍സ് പള്‍സ് പറയുന്നു.

ജെകെഎന്‍സി- 33-35

ബിജെപി- 23-27

ഐഎന്‍സി- 13-15

പിഡിപി- 7-11

മറ്റുള്ളവ- 4-5

Exit Poll 2024: ജമ്മു കശ്മീരില്‍ ഭൂരിപക്ഷമില്ല, എന്‍സി-കോണ്‍ഗ്രസ് സഖ്യത്തിന് കൂടുതല്‍ സീറ്റ് പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍
Exit Poll 2024: ഹരിയാനയില്‍ ബിജെപിക്ക് തിരിച്ചടി, കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

ഇന്ത്യ ടുഡേ- സി വോട്ടര്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത് ജമ്മു മേഖലയിലെ 43 സീറ്റുകളില്‍ ബിജെപി 27-31 സീറ്റുകളും എന്‍സി കോണ്‍ഗ്രസ് സഖ്യം 11-15 സീറ്റുകളും നേടുമെന്നാണ്.

90 അംഗ നിയമസഭയില്‍ 40-48 സീറ്റുകള്‍ നേടി കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം ഭൂരിപക്ഷത്തിന് അടുത്തെത്തുമെന്ന് സി വോട്ടര്‍ എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. മെഹബൂബ മുഫ്തിയുടെ പിഡിപി 6-12 സീറ്റ് നേടുമെന്നാണ് പ്രവചനം.

47 സീറ്റുകളുള്ള കശ്മീരില്‍ കോണ്‍ഗ്രസ്-എന്‍സി സഖ്യം 29-33 സീറ്റുകളും ബിജെപി 0-1 സീറ്റ് നേടുമെന്നുമാണ് പ്രവചനം. പിഡിപി 6-10 സീറ്റുകള്‍ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

logo
The Fourth
www.thefourthnews.in