മുഴുവന്‍ ശേഷിയും ഉപയോഗിച്ച് പ്രതിരോധിക്കുക; ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്ത് പ്രധാനമന്ത്രി

മുഴുവന്‍ ശേഷിയും ഉപയോഗിച്ച് പ്രതിരോധിക്കുക; ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്ത് പ്രധാനമന്ത്രി

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവലും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും അവലോകന യോഗത്തില്‍ പങ്കെടുത്തു
Updated on
1 min read

ജമ്മു കശ്മീരിൽ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ സുരക്ഷ സ്ഥിതിഗതികൾ അവലോകനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള മുഴുവൻ ശേഷിയും ഉപയോഗിച്ച് പ്രതിരോധിക്കാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചതായും എഎൻഐ റിപ്പോർട്ട് ചെയ്തു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവലും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത അവലോകന യോഗത്തിൽ, മേഖലയിലെ നിലവിലെ സുരക്ഷയെ കുറിച്ചുളള സമഗ്രമായ അവലോകനം നടത്തി. പ്രദേശത്ത് നടത്തിയ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദിയോട് സുരക്ഷാ ഉദ്യോഗസ്ഥർ വിവരിച്ചതായും സർക്കാരിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.

തീവ്രവാദ പ്രവർത്തനങ്ങൾ തടയുന്നതിനും മേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി നടപ്പിലാക്കുന്ന നീക്കങ്ങളെ കുറിച്ചും പ്രധാനമന്ത്രിക്ക് ഉദ്യോഗസ്ഥർ വിശദീകരണം നൽകി. ഇന്ത്യയുടെ ഭീകരവിരുദ്ധ ശേഷിയുടെ മുഴുവൻ ശേഷിയും ഉപയോഗിക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രി മോദി യോഗത്തിൽ പറഞ്ഞു.

മുഴുവന്‍ ശേഷിയും ഉപയോഗിച്ച് പ്രതിരോധിക്കുക; ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്ത് പ്രധാനമന്ത്രി
കുവൈറ്റ് തീപിടിത്തം: എൻബിടിസി ഗ്രൂപ്പും പ്രതിക്കൂട്ടിൽ; ഉടമ മലയാളി വ്യവസായി കെ ജി എബ്രഹാം, ആരോപണങ്ങൾ നിഷേധിച്ച് കമ്പനി

ഭീകരതയെ നേരിടാൻ ലഭ്യമായ എല്ലാ വിഭവങ്ങളും തന്ത്രങ്ങളും ഉപയോഗപ്പെടുത്താൻ അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു, ഏത് ഭീഷണികളോടും ശക്തവും ഏകോപിതവുമായ പ്രതികരണത്തിന്റെ ആവശ്യകതയെ കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു.

യോഗത്തിന് പുറമെ പ്രദേശത്തെ സുരക്ഷയെ കുറിച്ചും സേനയെ വിന്യസിക്കുന്നതിനെക്കുറിച്ചും തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചും പ്രധാനമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി സംസാരിച്ചു.

സ്ഥിതിഗതികൾ വിലയിരുത്താൻ ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായി സംസാരിക്കുകയും പ്രാദേശിക ഭരണകൂടം നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

logo
The Fourth
www.thefourthnews.in