ജമ്മു കശ്മീരില്‍ ഒമർ അബ്ദുള്ള സർക്കാരിന്റെ ഭാഗമാകാനില്ലെന്ന് കോണ്‍ഗ്രസ്; പുറത്തുനിന്ന് പിന്തുണ നല്‍കും?

ജമ്മു കശ്മീരില്‍ ഒമർ അബ്ദുള്ള സർക്കാരിന്റെ ഭാഗമാകാനില്ലെന്ന് കോണ്‍ഗ്രസ്; പുറത്തുനിന്ന് പിന്തുണ നല്‍കും?

പതിറ്റാണ്ടിനുശേഷം ജമ്മു കശ്മീരില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഉജ്വല മുന്നേറ്റമായിരുന്നു എൻസി കാഴ്ചവെച്ചത്
Updated on
1 min read

ജമ്മു കശ്മീരില്‍ ഒമർ അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറൻസ് (എൻസി) നയിക്കുന്ന സർക്കാരിന്റെ ഭാഗമാകാനില്ലെന്ന് കോണ്‍ഗ്രസ്. സർക്കാരിനു പുറത്തുനിന്ന് പിന്തുണ നല്‍കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനമെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മന്ത്രസ്ഥാനം ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളും കോണ്‍ഗ്രസ് നിരസിച്ചതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവർ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും.

തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന വാഗ്ദാനമായിരുന്നു ഒമർ അബ്ദുള്ള ജനങ്ങള്‍ക്ക് നല്‍കിയത്. 2019 ഓഗസ്റ്റിലായിരുന്നു അനുച്ഛേദം 370 റദ്ദാക്കിയത്.

"ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കേണ്ടതുണ്ട്. ഇത് ജനങ്ങളുടെ സർക്കാരാണെന്ന് അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ജനങ്ങളെ കേട്ട് അവർക്കായി പ്രവർത്തിക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്," ഒമർ അബ്ദുള്ള വ്യക്തമാക്കി.

ജമ്മു കശ്മീരില്‍ ഒമർ അബ്ദുള്ള സർക്കാരിന്റെ ഭാഗമാകാനില്ലെന്ന് കോണ്‍ഗ്രസ്; പുറത്തുനിന്ന് പിന്തുണ നല്‍കും?
പലസ്തീനികള്‍ വെന്തുമരിക്കുന്നു, മാനുഷിക സഹായം എത്തിക്കണമെന്ന് ഇസ്രയേലിനോട് അമേരിക്ക; ആയുധവിതരണം ഉള്‍പ്പെടെ നിർത്തലാക്കുമെന്ന് മുന്നറിയിപ്പ്

പതിറ്റാണ്ടിനുശേഷം ജമ്മു കശ്മീരില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഉജ്വല മുന്നേറ്റമായിരുന്നു എൻസി കാഴ്ചവെച്ചത്. 90 മണ്ഡലങ്ങളിലായി നടന്ന തിരഞ്ഞെടുപ്പില്‍ 42 ഇടത്തും വിജയിക്കാൻ എൻസി സ്ഥാനാർഥികള്‍ക്കായി. 2014 തിരഞ്ഞെടുപ്പില്‍ 12 മണ്ഡലങ്ങളില്‍ വിജയിച്ച കോണ്‍ഗ്രസ് ഇത്തവണ ആറിലേക്ക് ചുരുങ്ങി. നാല് സ്വതന്ത്രരുടെ പിന്തുണയും എൻസിക്ക് ലഭിച്ചിട്ടുണ്ട്.

ജമ്മു കശ്മീരിനു പുറമെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനുണ്ടായ തിരിച്ചടിയില്‍ ഇന്ത്യ സഖ്യത്തില്‍ തന്നെ വിള്ളല്‍ വീണിരുന്നു. ഇനി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന്റെ പ്രധാന സഖ്യകക്ഷിയായ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തില്‍ നിന്നുള്ളപ്പെടെ വിമർശനങ്ങള്‍ ഉയർന്നിരുന്നു.

ആംആദ്മി പാർട്ടിയുമായി സഖ്യത്തിലെത്താൻ തയാറാകാതെ പോയതാണ് ഹരിയാനയിലെ തിരിച്ചടികള്‍ക്ക് കാരണമായതെന്നും വിലയിരുത്തലുണ്ട്. ഭൂപീന്ദർ ഹൂഡ, കുമാരി സെല്‍ജ എന്നീ നേതാക്കള്‍ തമ്മിലുള്ള ഭിന്നതകളും കോണ്‍ഗ്രസിന്റെ തോല്‍വിക്ക് ആക്കം കൂട്ടിയെന്നാണ് വിമർശനം.

logo
The Fourth
www.thefourthnews.in