ജമ്മു കശ്മീരില്‍ ഏറ്റുമുട്ടൽ തുടരുന്നു; സൈന്യം രണ്ട് ഭീകരരെ വധിച്ചു, രാജ്നാഥ് സിങ് രജൗരിയിൽ

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടൽ തുടരുന്നു; സൈന്യം രണ്ട് ഭീകരരെ വധിച്ചു, രാജ്നാഥ് സിങ് രജൗരിയിൽ

ബാരാമുള്ളയില്‍ ലഷ്കര്‍ ഇ ത്വയ്ബ ഭീകരന്‍ ആബിദ് വാനിയെ സുരക്ഷാസേന വധിച്ചു
Updated on
1 min read

ജമ്മു കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. രജൗരിക്ക് പിന്നാലെ ബാരാമുള്ളയിലും ഏറ്റുമുട്ടല്‍ ശക്തമായി. ബാരാമുള്ളയിലെ കർഹാമ കുൻസർ മേഖലയില്‍ ലഷ്കര്‍ ഇ ത്വയ്ബ ഭീകരന്‍ ആബിദ് വാനിയെ സുരക്ഷാസേന വധിച്ചു. രജൗരിയിലും ഒരു ഭീകരനെ വധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടൽ തുടരുന്നു; സൈന്യം രണ്ട് ഭീകരരെ വധിച്ചു, രാജ്നാഥ് സിങ് രജൗരിയിൽ
ജമ്മുകശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; അഞ്ച് സൈനികർ കൊല്ലപ്പെട്ടു

ഏറ്റുമുട്ടല്‍ രൂക്ഷമായ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി പ്രതിരോധമന്ത്രി രാജ്നാഥ് രജൗരിയിലെത്തി. കരസേനാ ബേസ് ക്യാമ്പിലെത്തിയ അദ്ദേഹം സൈനികരുമായി ആശയവിനിമയം നടത്തി. കരസേനാ മേധാവി മനോജ് പാണ്ഡെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ചു.

കന്ദി വനമേഖലയിൽ വെള്ളിയാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ കൊല്ലപ്പെടുകയും രണ്ട് സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. രജൗരിയിലും ബാരാമുള്ളയിലും ഭീകരരുടെ കൂടുതല്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി സൈന്യം മുന്നേറുകയാണ്. പാറകളും ചെരിവുകളും ഏറെയുള്ള പ്രദേശമായതിനാല്‍ സാഹസികമായാണ് ഓപ്പറേഷന്‍ പുരോഗമിക്കുന്നത്. ഗുഹകളില്‍ ഒളിച്ചിരിക്കുന്ന ഭീകരര്‍ക്കായാണ് ഇപ്പോള്‍ തിരച്ചില്‍ തുടരുന്നത്.

വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാലു സൈനികരും സ്‌പെഷ്യൽ ഫോഴ്‌സിലെ കമാൻഡോകളും അഞ്ചാമത്തെയാൾ രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയന്‍ അംഗവുമാണ്. നീലം സിങ്, അരവിന്ദ് കുമാർ, രുചിൻ സിങ് റാവത്ത്, സിദ്ധാന്ത് ഛേത്രി, പ്രമോദ് നേഗി എന്നിവരാണ് കൊല്ലപ്പെട്ട സൈനികര്‍.

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടൽ തുടരുന്നു; സൈന്യം രണ്ട് ഭീകരരെ വധിച്ചു, രാജ്നാഥ് സിങ് രജൗരിയിൽ
ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് നേരെയുണ്ടായത് ഭീകരാക്രമണം; കൊല്ലപ്പെട്ടത് 5 സൈനികർ, ഭീകരർക്കായി തിരച്ചിൽ

ഏപ്രിൽ 20 ന് ജമ്മുകശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിലെ ഭീകരരെ തുരത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഓപ്പറേഷൻ. ജമ്മുകശ്മീരിലെ പൂഞ്ചിലെ ഭീംബർ ഗലിയിൽനിന്ന് ടോട്ട ഗാലിയിലെ സൈനിക യൂണിറ്റിലേക്ക് മണ്ണെണ്ണ കൊണ്ടുപോകുമ്പോഴായിരുന്നു ഭീകരർ വാഹനത്തിന് നേരെ വെടിയുതിർക്കുകയും ഗ്രനേഡാക്രമണം നടത്തുകയും ചെയ്തത്. കരസേനയുടെ ട്രക്കിന് നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് ജവാന്മാരാണ് കൊല്ലപ്പെട്ടത്.

ഭീംബർ ഗലി പ്രദേശത്തിന് സമീപം ഭീകരർ വാഹനത്തിന് നേരെ വെടിയുതിർക്കുകയും പിന്നീട് ഗ്രനേഡാക്രമണം നടത്തുകയുമായിരുന്നുവെന്ന് സൈന്യം വാർത്താക്കുറിപ്പിൽ അറിയിച്ചത്. ഉന്നത സൈനിക ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കായി നിയോഗിച്ച രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിലെ അഞ്ച് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.

logo
The Fourth
www.thefourthnews.in