ജെഡിഎസ് എന്‍ഡിഎയിലേക്ക്; സ്വാഗതം ചെയ്ത് അമിത് ഷായും നദ്ദയും
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്ന് ജെഡിഎസ്. മുതിര്‍ന്ന ജെഡിഎസ് നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമിയും മകന്‍ നിഖില്‍ കുമാരസ്വാമിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയേയും ഡല്‍ഹിയില്‍ വെച്ച് സന്ദര്‍ശിച്ചിരുന്നു. പിന്നാലെയാണ് മുന്നണിയില്‍ ചേര്‍ന്ന വിവരം പ്രഖ്യാപിച്ചത്.
ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തുംയോഗത്തിലുണ്ടായിരുന്നു. എന്‍ഡിഎയുടെ ഭാഗമാകാനുള്ള ജെഡിഎസ് തീരുമാനത്തില്‍ താന്‍ സന്തോഷവാനാണെന്ന് നദ്ദ എക്‌സില്‍ കുറിച്ചു. ജെഡിഎസിനെ സ്വാഗതം ചെയ്യുന്നതായി പറഞ്ഞ നദ്ദ ഈ തീരുമാനം എന്‍ഡിഎയെയും പുതിയ ഇന്ത്യ ശക്തിയാര്‍ന്ന ഇന്ത്യ എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും കൂട്ടിച്ചേര്‍ത്തു.
നേരത്തെ തന്നെ ജെഡിഎസ് എന്‍ഡിഎയിലേക്കെന്ന സൂചനകള്‍ പാര്‍ട്ടി നല്‍കിയിരുന്നു. കര്‍ണാടകയിലെ പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ജെഡിഎസ് നേരത്തെ തീരുമാനിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയത്തോടെ കര്‍ണാടകയില്‍ മേല്‍വിലാസം നഷ്ടപ്പെട്ട നിലയിലായിരുന്നു ജെഡിഎസ്. 224ല്‍ 19 സീറ്റില്‍ മാത്രമേ ജെഡിഎസിന് വിജയിക്കാന്‍ സാധിച്ചുള്ളു.