ഹേമന്ത് സോറന്‍
ഹേമന്ത് സോറന്‍

'എന്തിന് ചോദ്യം ചെയ്യുന്നു, അറസ്റ്റ് ചെയ്യൂ'; ഇ ഡിയെ വെല്ലുവിളിച്ച് ഹേമന്ത് സോറന്‍

ചോദ്യം ചെയ്യുന്നതിന്‍റെ ഭാഗമായി ഇഡി അയച്ച സമന്‍സില്‍ പ്രതികരിക്കുകയായിരുന്നു സോറന്‍
Updated on
1 min read

ഖനന അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തില്‍ നടപടി തുടരുന്നതിനിടെ ഇഡിയെ വെല്ലുവിളിച്ച് ജാര്‍ഗണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. ഞാന്‍ കുറ്റക്കാരനാണെങ്കില്‍ നിങ്ങളെന്നെ അറസ്റ്റ് ചെയ്യൂ എന്തിനാണ് ചോദ്യം ചോദിക്കുന്നത് എന്നായിരുന്നു ഹേമന്ത് സോറന്റെ പരാമര്‍ശം. ചോദ്യം ചെയ്യുന്നതിനായി ഇഡി അയച്ച സമന്‍സിനോട് പ്രതികരിക്കുകയായിരുന്നു സോറന്‍.

ചോദ്യം ചെയ്യലിനായി ഇന്ന് റാഞ്ചിയിലെ ഇഡിയുടെ റീജണല്‍ ഓഫീസില്‍ ഹാജരാകാന്‍ ആയിരുന്നു ഇഡി ഹേമന്ത് സോറനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇഡി നിര്‍ദേശിച്ച സമയത്ത് അദ്ദേഹത്തിന്റെ വസതിക്കുമുന്നില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചോദ്യം ചെയ്യലിനായി ഇന്ന് റാഞ്ചിയിലെ ഇഡിയുടെ റീജണല്‍ ഓഫീസില്‍ ഹാജരാകാന്‍ ആയിരുന്നു ഇഡി ഹേമന്ത് സോറനോട് ആവശ്യപ്പെട്ടിരുന്നത്

ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ കോടികള്‍ വെട്ടിച്ച് മുങ്ങിയ വ്യവസായികളെ വെറുതെ വിടുകയാണ്. പകരം തന്നെ പോലുള്ളവരെ ലക്ഷ്യം വയ്ക്കുന്നു. തനിക്കെതിരായ നീക്കത്തിന് പിന്നില്‍ ആദിവാസികളുടെയും പിന്നോക്ക സമുദായകരുടേയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ തടയുക എന്നതാണ്. സംസ്ഥാനത്തെ കോടിക്കണക്കിന് ജനങ്ങളുടെ പിന്തുണ തനിക്കുള്ളതിനാല്‍ ബിജെപിയുടെ ഗൂഢാലോചനകളൊന്നും വിജയിക്കില്ലെന്നും ഹേമന്ത് സേറന്‍ ട്വീറ്റ് ചെയ്തിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ കോടികള്‍ വെട്ടിച്ച് മുങ്ങിയ വ്യവസായികളെ വെറുതെ വിടുകയാണ്

2021 ജൂലൈയില്‍ റാഞ്ചിയിലെ അംഗാരയില്‍ 88 സെന്റ് ഭൂമിയില്‍ കല്ല് ഖനനത്തിന് അനുമതി നല്‍കിയ സംഭവത്തില്‍ അഴിമതിയുണ്ടെന്നാണ് സോറന് എതിരായ ആരോപണം. അന്ന് ഖനന വകുപ്പിന്റെ ചുമതല ഹേമന്ത് സോറന് ആയിരുന്നു. ഖനനാനുമതി നല്‍കിയതില്‍ ജന പ്രാതിനിത്യ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടെന്ന് ആരോപിച്ച് ബിജെപിയും രംഗത്ത് എത്തിയിരുന്നു.

logo
The Fourth
www.thefourthnews.in