ജോഷിമഠില്‍ ഭൂമിക്ക് താങ്ങാവുന്നതിലുമധികം കെട്ടിടങ്ങൾ നിർമിച്ചു, ഇടിഞ്ഞു താഴ്ന്നത് മീറ്ററുകളോളം; പഠന റിപ്പോർട്ട് പുറത്ത്

ജോഷിമഠില്‍ ഭൂമിക്ക് താങ്ങാവുന്നതിലുമധികം കെട്ടിടങ്ങൾ നിർമിച്ചു, ഇടിഞ്ഞു താഴ്ന്നത് മീറ്ററുകളോളം; പഠന റിപ്പോർട്ട് പുറത്ത്

ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് എട്ട് സമിതികളുടെ റിപ്പോർട്ടുകളാണ് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തിയത്
Updated on
1 min read

ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമി ഇടിഞ്ഞുതാഴുന്നതിന് കാരണം പ്രദേശത്തിന് താങ്ങാവുന്നതിലുമധികം കെട്ടിടങ്ങളുടെ നിർമാണമെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. മീറ്ററുകളോളം ഭൂമി താഴ്ന്നതിന്റെ തെളിവുകളും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് എട്ട് സമിതികളുടെ റിപ്പോർട്ടുകളാണ് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തിയത്.

2023 ജനുവരിയിലാണ് ജോഷിമഠിലും പരിസര പ്രദേശങ്ങളിലുമുണ്ടായ ദുരന്തത്തിന്റെ കാരണങ്ങൾ പരിഹാര നടപടികൾ സ്വീകരിക്കാനും എട്ട് പ്രത്യേക കേന്ദ്ര ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിലെ സമിതികളെ സർക്കാർ നിയോഗിച്ചത്. ഹൈദരാബാദ് ആസ്ഥാനമായുള്ള നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻറെ (എൻജിആർഐ) റിപ്പോർട്ട് പ്രകാരം, 20 മുതൽ 50 മീറ്റര്‍ വരെ ആഴത്തിൽ ഭൂമി താഴ്ന്നതായി 43 പേജുള്ള റിപ്പോർട്ടിൽ പറയുന്നു. പ്രദേശത്തെ ഭൂമിക്ക് താങ്ങാവുന്നതിലും കൂടുതൽ കെട്ടിടങ്ങളുടെ നിർമാണം, ജലാശയങ്ങളുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുക, വനനശീകരണം എന്നിവ ഉൾപ്പെടെയാണ് ജോഷിമഠിലെ അവസ്ഥയ്ക്ക് കാരണമായി പറയുന്നത്.

കഴിഞ്ഞ പത്ത് വർഷമായി ജോഷിമഠിലെ അഴുക്കുചാലുകളിലെ വെള്ളം ഭൂമിയിലേക്ക് ഊർന്നിറങ്ങുകയായിരുന്നു. അതിനൊപ്പം കനത്ത മഴ കൂടി പെയ്തതോടെ കാര്യങ്ങൾ സങ്കീർണമായെന്നും റിപ്പോർട്ടില്‍ എടുത്തുപറയുന്നു

"ജോഷിമഠിൽ കുത്തനെയുള്ള, വായു നിറഞ്ഞ വിള്ളലുകൾ വ്യാപകമായി രൂപപ്പെടുകയും 100 അടിയിൽ കൂടുതൽ അവ ആഴത്തിലായിട്ടുമുണ്ട്. തരിശുനിലങ്ങളിലെയും കൃഷിഭൂമിയിലെയും വിള്ളലുകൾ 115 അടിയോളം ആഴമുള്ളതും പട്ടണത്തിന്റെ ഉയരം കുറഞ്ഞ മേഖലകളിൽ അവ 60-65 അടി വരെയുമാണ്" എൻജിആർഐ റിപ്പോർട്ടിൽ പറയുന്നു.

ജോഷിമഠില്‍ ഭൂമിക്ക് താങ്ങാവുന്നതിലുമധികം കെട്ടിടങ്ങൾ നിർമിച്ചു, ഇടിഞ്ഞു താഴ്ന്നത് മീറ്ററുകളോളം; പഠന റിപ്പോർട്ട് പുറത്ത്
വിണ്ടുകീറുന്ന ജോഷിമഠ്; ഹിമാലയന്‍ താഴ്‌വരയില്‍ സംഭവിക്കുന്നതെന്ത്?

അതേസമയം, ജോഷിമഠിലെ ദുരന്തത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്നായി നേരത്തെ പല വിദഗ്ധരും ചൂണ്ടിക്കാണിച്ച വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും (ജിഎസ്ഐ) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജിയും ക്ലീൻ ചീട്ട് നൽകിയിട്ടുണ്ട്. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് ചമോലി ജില്ലയിലെ അളകനന്ദ നദിയിൽ പ്രവർത്തിച്ചിരുന്ന എൻടിപിസിയുടെ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിയുടെ പ്രവർത്തനങ്ങൾ സർക്കാർ നിർത്തിവച്ചിരുന്നു.

ജോഷിമഠില്‍ ഭൂമിക്ക് താങ്ങാവുന്നതിലുമധികം കെട്ടിടങ്ങൾ നിർമിച്ചു, ഇടിഞ്ഞു താഴ്ന്നത് മീറ്ററുകളോളം; പഠന റിപ്പോർട്ട് പുറത്ത്
ദുരിതമൊഴിയാതെ ജോഷിമഠ്; വിളളലുണ്ടായത് 863 കെട്ടിടങ്ങൾക്ക്; 21 ശതമാനം കെട്ടിടങ്ങളും സുരക്ഷിതമല്ലാത്ത മേഖലയിൽ

വാദിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജി റിപ്പോർട്ട് അനുസരിച്ച്, "പാറകൾ, ചരൽ, കളിമണ്ണ് എന്നിവയുടെ സങ്കീർണ്ണമായ മിശ്രിതമടങ്ങിയതാണ് ജോഷിമഠിലെ മണ്ണ്. ഹിമാനികളിൽ നിന്ന് ഇവിടേക്കെത്തിയ പാറകളുടെ ഘടനയും സമാനമാണ്. ഇതാണ് ഭൗമപാളികൾ വഴുതിപ്പോകാനുള്ള കാരണം. ജോഷിമഠിലെ വികസന പ്രവർത്തനങ്ങളും അഴുക്കുചാലുകളുടെ ഒഴുക്ക് തടയുന്ന നിർമാണങ്ങളും ഭൂമിയുടെ അടിയിൽ മണ്ണൊലിപ്പുണ്ടാകാന്‍ കാരണമായി. ഭൂമി ഇടിയാൻ ഇത് പ്രധാന കാരണമായതെന്നും വാദിയ ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ പത്ത് വർഷമായി ജോഷിമഠിലെ അഴുക്കുചാലുകളിലെ വെള്ളം ഭൂമിയിലേക്ക് ഊർന്നിറങ്ങുകയായിരുന്നു. അതിനൊപ്പം കനത്ത മഴ കൂടി പെയ്തതോടെ കാര്യങ്ങൾ സങ്കീർണമായെന്നും റിപ്പോർട്ടില്‍ എടുത്തുപറയുന്നു.

logo
The Fourth
www.thefourthnews.in