'ആത്മാഭിമാനം പണയപ്പെടുത്തി  പ്രവർത്തിക്കാനാവില്ല'; തുറന്നകോടതിയിൽ രാജിപ്രഖ്യാപിച്ച്
ബോംബെ ഹൈക്കോടതി ജഡ്ജി

'ആത്മാഭിമാനം പണയപ്പെടുത്തി പ്രവർത്തിക്കാനാവില്ല'; തുറന്നകോടതിയിൽ രാജിപ്രഖ്യാപിച്ച് ബോംബെ ഹൈക്കോടതി ജഡ്ജി

ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിലെ ജസ്റ്റിസ് രോഹിത് ബി ദിയോയാണ് തുറന്ന കോടതിൽ രാജി പ്രഖ്യാപനം നടത്തിയത്
Updated on
2 min read

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ചുമത്തിയ യു എ പി എ കേസിൽ പ്രൊഫ. ജി എൻ സായിബാബയെ നേരത്തെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് രോഹിത് ബി ദിയോ രാജിവച്ചു. 'ആത്മാഭിമാനത്തിനെതിരായി പ്രവർത്തിക്കാൻ സാധിക്കില്ല' എന്ന് പറഞ്ഞുകൊണ്ട് തുറന്ന കോടതിയിലായിരുന്നു രാജിപ്രഖ്യാപനം.

ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിലെ ജഡ്ജിയായ ജസ്റ്റിസ് രോഹിത് ദിയോ രാജി സമർപ്പിച്ച കാര്യം ഇന്നുച്ചയ്ക്ക് 12നാണ് തുറന്ന കോടതിയിൽ പ്രഖ്യാപിച്ചത്. ജസ്റ്റിസ് എം ഡബ്ല്യു ചന്ദ്വാനിക്കൊപ്പമുള്ള ഡിവിഷൻ ബെഞ്ചിന്റെ അധ്യക്ഷനായ അദ്ദേഹം ഇന്ന് കേൾക്കാനിരുന്ന കേസുകൾ ഡിസ്ചാർ‍‍ജ് ചെയ്തതായി അറിയിച്ചുകൊണ്ടായിരുന്നു രാജിപ്രഖ്യാപനം നടത്തിയത്.

'ആത്മാഭിമാനം പണയപ്പെടുത്തി  പ്രവർത്തിക്കാനാവില്ല'; തുറന്നകോടതിയിൽ രാജിപ്രഖ്യാപിച്ച്
ബോംബെ ഹൈക്കോടതി ജഡ്ജി
ജാമ്യം ലഭിക്കാവുന്ന കുറ്റത്തിന് പരമാവധി ശിക്ഷ നൽകിയതെന്തിന്? രാഹുലിനെതിരായ കേസില്‍ കീഴ്ക്കോടതികള്‍ക്ക് വിമർശനം

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ശിക്ഷിക്കപ്പെട്ട ഡൽഹി സർവകലാശാല പ്രൊഫസർ ജി എൻ സായിബാബയെ കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് കുറ്റവിമുക്തനാക്കിയത്. ജസ്റ്റിസ് രോഹിത് ബി ദിയോയും ജസ്റ്റിസ് അനിൽ പൻസാരെയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചായിരുന്നു വിധി പുറപ്പെടുവിച്ചത്.

സമൃദ്ധി എക്‌സ്പ്രസ് വേയുടെ കരാറുകാർക്കെതിരായ ശിക്ഷാ നടപടികൾ റദ്ദാക്കാൻ മഹാരാഷ്ട്ര സർക്കാരിന് അധികാരം നൽകുന്ന പ്രമേയം സ്റ്റേ ചെയ്ത ജസ്റ്റിസ് ഡിയോയുടെ ഉത്തരവും ഏറെ ചർച്ചയായിരുന്നു.

'ആത്മാഭിമാനം പണയപ്പെടുത്തി  പ്രവർത്തിക്കാനാവില്ല'; തുറന്നകോടതിയിൽ രാജിപ്രഖ്യാപിച്ച്
ബോംബെ ഹൈക്കോടതി ജഡ്ജി
'ഗ്യാൻവാപി പള്ളിയില്‍ സര്‍വേ തുടരാം'; ഖനനം പാടില്ലെന്ന് സുപ്രീംകോടതി, മസ്ജിദ് കമ്മിറ്റിയുടെ അപ്പീൽ തള്ളി

ഇന്ന് തുറന്ന കോടതിയിൽ ക്ഷമാപണം നടത്തിക്കൊണ്ടായിരുന്നു ജസ്റ്റിസ് ഡിയോയുടെ രാജി പ്രഖ്യാപനം. തനിക്ക് ആരോടും വിരോധമില്ലെന്നും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലവരും കഠിനാധ്വാനം ചെയ്യണമെന്നാണ് ആഗ്രഹം. ചില അവസരങ്ങളിൽ കണിശമായി പെരുമാറിയതിന് ക്ഷമ ചോദിക്കുന്നതായും അദ്ദേഹം അഭിഭാഷകരോട് പറഞ്ഞു.

"എല്ലാവരും ജോലിയിൽ മെച്ചപ്പെടണമെന്ന് ആഗ്രഹമുള്ളതുകൊണ്ടാണ് പലപ്പോഴും ശകാരിച്ചിട്ടുള്ളത്. ആരെയും വേദനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. നിങ്ങളെല്ലാവരും എനിക്ക് ഒരു കുടുംബം പോലെയാണ്. രാജിവയ്ക്കകുയാണെന്ന് നിങ്ങളെ അറിയിക്കുന്നതിൽ വിഷമമുണ്ട്. ആത്മാഭിമാനത്തിനെതിരായി പ്രവർത്തിക്കാൻ സാധിക്കില്ല. നിങ്ങൾ (അഭിഭാഷകർ) എല്ലാവരും കഠിനാധ്വാനം ചെയ്യുന്നവരാണ്," അദ്ദേഹം പറഞ്ഞു.

'ആത്മാഭിമാനം പണയപ്പെടുത്തി  പ്രവർത്തിക്കാനാവില്ല'; തുറന്നകോടതിയിൽ രാജിപ്രഖ്യാപിച്ച്
ബോംബെ ഹൈക്കോടതി ജഡ്ജി
ചളിവെള്ളത്തിൽ തലകുനിച്ച് നിർത്തി, വടികൊണ്ട് മർദനം; എൻസിസി പരിശീലനത്തിനിടെ സീനിയര്‍ കേഡറ്റിന്റെ ക്രൂരത

യു എ പി എ പ്രകാരമുള്ള കുറ്റങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടിയും ഗഡ്ചിറോളി കോടതിയിലെ വിചാരണ നടപടികൾ അസാധുവായി പ്രഖ്യാപിക്കുകയും ചെയ്തുകൊണ്ടാണ് ഡൽഹി സർവകലാശാലയിൽനിന്ന് പുറത്താക്കപ്പെട്ട പ്രൊഫസർ ജി എൻ സായിബാബയ്ക്കെതിരായ ശിക്ഷ ജസ്റ്റിസ് ദിയോ ഉൾപ്പെട്ട ബെഞ്ചിന്റെ റദ്ദാക്കിയത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ സായിബാബയെ 2017ലാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

'ആത്മാഭിമാനം പണയപ്പെടുത്തി  പ്രവർത്തിക്കാനാവില്ല'; തുറന്നകോടതിയിൽ രാജിപ്രഖ്യാപിച്ച്
ബോംബെ ഹൈക്കോടതി ജഡ്ജി
ചൈനയ്ക്ക് വേണ്ടി ചാരവൃത്തി; രണ്ട് അമേരിക്കന്‍ നാവികര്‍ അറസ്റ്റില്‍

ജസ്റ്റിസ് ദിയോ ഉൾപ്പെട്ട ഹൈക്കോടതി ബെഞ്ചിന്റെ വിധി ജസ്റ്റിസ് എം ആർ ഷായുടെ (ഇപ്പോൾ വിരമിച്ച) നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് ഈ വർഷം ഏപ്രിലിൽ റദ്ദാക്കിയിരുന്നു. വിഷയം മറ്റൊരു ബെഞ്ച് പരിഗണിക്കാൻ ഹൈക്കോടതിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. നാല് മാസത്തിനകം കേസ് ഹൈക്കോടതി തീർപ്പാക്കണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്.

'ആത്മാഭിമാനം പണയപ്പെടുത്തി  പ്രവർത്തിക്കാനാവില്ല'; തുറന്നകോടതിയിൽ രാജിപ്രഖ്യാപിച്ച്
ബോംബെ ഹൈക്കോടതി ജഡ്ജി
ബാർബർ വിഭാഗത്തിന് വിലക്ക്; പള്ളി കമ്മിറ്റി തീരുമാനം വഖഫ് ബോർഡ് സ്റ്റേ ചെയ്തു

2017 ജൂൺ 5ന് ബോംബെ ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് ഡിയോ, 2019 ഏപ്രിൽ 12നാണ് സ്ഥിരം ജഡ്ജിയായി നിയമിതനായത്. 2025 ഡിസംബർ നാലിനാണ് വിരമിക്കേണ്ടിയിരുന്നത്. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിൽ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പദവി വഹിച്ചിരുന്ന അദ്ദേഹം മഹാരാഷ്ട്രയുടെ അഡ്വക്കേറ്റ് ജനറലുമായിരുന്നു.

logo
The Fourth
www.thefourthnews.in