മദ്യനയക്കേസ്: കെ കവിത ഇ ഡിക്ക് മുന്നില്‍ ഹാജരായി

മദ്യനയക്കേസ്: കെ കവിത ഇ ഡിക്ക് മുന്നില്‍ ഹാജരായി

ചോദ്യ ചെയ്യലിന് മാര്‍ച്ച് 16ന് ഹാജരാകാനായിരുന്നു ഇ ഡി കവിതയ്ക്ക് നോട്ടീസ് അയച്ചിരുന്നത്. എന്നാല്‍ കവിത ഹാജരാവാതിരുന്നതിനാല്‍ പിന്നീട് മാര്‍ച്ച് 20 ന് ഹാജരാവാന്‍ സമന്‍സ് അയക്കുകയായിരുന്നു
Updated on
1 min read

മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ബിആര്‍എസ് എംഎല്‍എ കെ കവിത ഇ ഡി യ്ക്ക് മുന്നില്‍ ഹാജരായി. നേരത്തെ കവിതയ്ക്ക് ഇ ഡി സമന്‍സ് അയച്ചിരുന്നെങ്കിലും ഹാജരാവാന്‍ തയ്യാറായിരുന്നില്ല. പിന്നീട് മാര്‍ച്ച് 20 ന് ഹാജരാവാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമന്‍സ് അയക്കുകയായിരുന്നു.

മദ്യനയക്കേസ്: കെ കവിത ഇ ഡിക്ക് മുന്നില്‍ ഹാജരായി
ഡല്‍ഹി മദ്യനയ അഴിമതി: കെ കവിതയ്ക്കെതിരായ ഇ ഡി നീക്കം ബിആര്‍എസിനെ ലക്ഷ്യമിട്ടോ ?

മാര്‍ച്ച് പതിനൊന്നിനായിരുന്നു ആദ്യഘട്ട ചോദ്യം ചെയ്യലിനായി കവിത ഇ ഡി യ്ക്ക് മുന്നില്‍ ഹാജരായത്. തുടര്‍ന്ന് മാര്‍ച്ച് 16 ന് വീണ്ടും വിളിപ്പിച്ചു, അറസ്റ്റില്‍നിന്നു സംരക്ഷണം തേടിയും സമന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ടും നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടി കവിത ഹാജരാകാന്‍ തയ്യാറായിരുന്നില്ല. ഇ-മെയിലുകളിലൂടെ മറുപടി നല്‍കുകയോ സ്വന്തം വസതിയില്‍ ചോദ്യം ചെയ്യുകയോ ചെയ്യുമെന്ന് പറഞ്ഞായിരുന്നു ചോദ്യംചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറിയത്. തുടര്‍ന്ന് 20ന് ഹാജരാകാനാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കവിതയ്ക്ക് വീണ്ടും സമന്‍സ് നല്‍കുകയായിരുന്നു. മാര്‍ച്ച് 11ന് ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കവിതയെ ഇ ഡി ഒന്‍പത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

മദ്യനയക്കേസ്: കെ കവിത ഇ ഡിക്ക് മുന്നില്‍ ഹാജരായി
ഡല്‍ഹി മദ്യനയ അഴിമതി: കെ കവിത ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല

മദ്യവില്‍പ്പന സ്വകാര്യവത്കരിച്ച ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ കവിതയ്ക്ക് ബന്ധമുള്ള മദ്യക്കമ്പനിക്കും പങ്കുണ്ടെന്നാണ് ആരോപണം. കവിതയുടെ ബിനാമിയെന്ന് ആരോപിക്കപ്പെടുന്ന മലയാളി വ്യവസായി അരുണ്‍ രാമചന്ദ്ര പിള്ളയെ നേരത്തെ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിലുള്ള അരുണിനൊപ്പം കവിതയെയും ചോദ്യം ചെയ്യാനായിരുന്നു നീക്കം. മദ്യനയകേസില്‍ സൗത്ത് ഗ്രൂപ്പിന്റെ പ്രതിനിധികളില്‍ ഒരാളാണ് കവിതയെന്നാണ് ഇഡി ആരോപിക്കുന്നത്. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തെലങ്കാനയില്‍ പിന്‍വാതില്‍ പ്രവേശനം നേടാന്‍ കഴിയാത്തതിനാല്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രം ഇ ഡിയെ ഉപയോഗിക്കുകയാണെന്നുമായിരുന്നു കവിത ആരോപിച്ചിരുന്നത്. തന്റെ പേര് അനാവശ്യമായി ഈ വിഷയത്തിലേക്ക് വലിച്ചിഴക്കുകയാണെന്നും കവിത പറഞ്ഞു.

മദ്യനയക്കേസ്: കെ കവിത ഇ ഡിക്ക് മുന്നില്‍ ഹാജരായി
ഡല്‍ഹി മദ്യനയ അഴിമതി കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിസോദിയക്ക് ഒരാഴ്ച സമയം നീട്ടി നല്‍കി സിബിഐ

2021ൽ ഡൽഹിയിലെ മദ്യനയം രൂപീകരിച്ചതിൽ മദ്യ കമ്പനികൾക്ക് പങ്കുണ്ടെന്നും ഇതിനായി "സൗത്ത് കാർട്ടൽ" എന്ന മദ്യ ലോബി 30 കോടി രൂപ കൈക്കൂലി നൽകിയെന്നുമാണ് സിബിഐയുടെ വാദം. സൗത്ത് കാർട്ടലിന്റെ ഭാഗമാണ് കവിതയെന്നാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ ആരോപിക്കുന്നത്.

logo
The Fourth
www.thefourthnews.in