രാഹുല്‍ വിളിച്ചു; ഭാരത് ജോഡോ യാത്രയിൽ കമൽഹാസനും

രാഹുല്‍ വിളിച്ചു; ഭാരത് ജോഡോ യാത്രയിൽ കമൽഹാസനും

രാഹുല്‍ ഗാന്ധിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് കമല്‍ യാത്രയില്‍ പങ്കെടുക്കാനെത്തുന്നത്
Updated on
1 min read

മക്കള്‍ നീതി മയ്യം നേതാവും, നടനുമായ കമല്‍ഹാസന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഭാഗമാകും. ഡിസംബര്‍ 24ന് ഡല്‍ഹിയില്‍ വെച്ചാണ് കമല്‍ഹാസന്‍ രാഹുല്‍ ഗാന്ധിയോടൊപ്പം യാത്രയില്‍ പങ്കുചേരുക. രാഹുല്‍ ഗാന്ധിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് അദ്ദേഹം യാത്രയില്‍ പങ്കെടുക്കാനെത്തുന്നത്.

തന്റെ രാഷ്ട്രീയ ചായ്‌വ് എങ്ങോട്ടാണെന്നത് ഈ യാത്രയിലൂടെ എല്ലാവര്‍ക്കും ബോധ്യമാകുമെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കി

തന്റെ രാഷ്ട്രീയ ചായ്‌വ് എങ്ങോട്ടാണെന്നത് ഈ യാത്രയിലൂടെ എല്ലാവര്‍ക്കും ബോധ്യമാകുമെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കി. കൂടാതെ 2024 ലെ ലോകസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടി സജ്ജമായി കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ജോഡോയാത്രയില്‍ പങ്കടുക്കാനുള്ള കമല്‍ഹാസന്റെ തീരുമാനം ഒരു പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നതിന്റെ തെളിവല്ലെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കി. കമല്‍ഹാസനോടൊപ്പം ഏകദേശം 5000ത്തോളം പ്രവർത്തകരും യാത്രയുടെ ഭാഗമാകുമെന്നും മക്കള്‍ നീതിമയ്യം പാര്‍ട്ടി വക്താവ് മുരളി അപ്പാസ് പറഞ്ഞു.

കമല്‍ഹാസനോടൊപ്പം ഏകദേശം 5000ത്തോളം പാര്‍ട്ടി പ്രവർത്തകരും യാത്രയുടെ ഭാഗമാകും

പൂജാ ഭട്ട്, സ്വര ഭാസ്‌കര്‍, അമോല്‍ പലേക്കര്‍, സന്ധ്യാ ഗോഖലെ, റിയാ സെന്‍ തുടങ്ങി നിരവധി സിനിമാ താരങ്ങള്‍ നേരത്തെ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോയാത്രയുടെ ഭാഗമായിരുന്നു. കൂടാതെ മുന്‍ നാവികസേനാ മേധാവി അഡ്മിറല്‍ എല്‍ രാംദാസ്, ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ എന്നിവരുള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ മാര്‍ച്ചില്‍ പങ്കെടുത്തിട്ടുണ്ട്.

സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആരംഭിച്ച യാത്ര വെള്ളിയാഴ്ചയാണ് നൂറു ദിവസം പിന്നിട്ടത്. ഇതിനോടകം തമിഴ്നാട്, കേരളം, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ യാത്ര പിന്നിട്ടിട്ടുണ്ട്.

logo
The Fourth
www.thefourthnews.in