സിദ്ധരാമയ്യയുടെ പിടിവാശിക്ക് തിരിച്ചടി, കോലാറിൽ ടിക്കറ്റില്ല;
ലഷ്മൺ സവദിക്ക് അത്താനി

സിദ്ധരാമയ്യയുടെ പിടിവാശിക്ക് തിരിച്ചടി, കോലാറിൽ ടിക്കറ്റില്ല; ലഷ്മൺ സവദിക്ക് അത്താനി

43 സ്ഥാനാർഥികളുമായി കോൺഗ്രസിന്റെ മൂന്നാം പട്ടിക ഇറങ്ങി. ഇതോടെ 224 ൽ 209 സീറ്റുകളിലേക്ക് സ്ഥാനാർത്ഥികളായി
Updated on
1 min read

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ മൈസൂരുവിലെ വരുണയ്ക്ക് പുറമെ കോലാറിലും ജനവിധി തേടാനിരുന്ന സിദ്ധരാമയ്യയ്ക്ക് തിരിച്ചടി. കോലാറിൽ മറ്റൊരു സ്ഥാനാർത്ഥിയുടെ പേരുമായി കോൺഗ്രസിന്റെ മൂന്നാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറങ്ങി.

കോലാറിൽ സിദ്ധരാമയ്യ സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരുന്നെങ്കിലും പരാജയ സാധ്യത ചൂണ്ടിക്കാട്ടി ഹൈക്കമാൻഡ് തടയുകയായിരുന്നു. ഹൈക്കമാൻഡിനെ സമ്മർദ്ദത്തിലാക്കാൻ സിദ്ധരാമയ്യ ശ്രമിച്ചെങ്കിലും വഴങ്ങേണ്ടെന്നു നേതൃത്വം തീരുമാനിക്കുകയായിരുന്നു. സിദ്ധരാമയ്യയ്ക്ക് പകരം കൊത്തൂർ ജി മഞ്ജുനാഥ് കോലാറിൽ സ്ഥാനാർഥിയാകും.

സിദ്ധരാമയ്യയുടെ പിടിവാശിക്ക് തിരിച്ചടി, കോലാറിൽ ടിക്കറ്റില്ല;
ലഷ്മൺ സവദിക്ക് അത്താനി
കർണാടക: അന്ത്യശാസനവുമായി ഷട്ടാർ; പ്രൾഹാദ് ജോഷിയുടെ അനുനയശ്രമം വിഫലം

43 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടികയാണ് കോൺഗ്രസ് ശനിയാഴ്ച പുറത്തുവിട്ടത്. ഇതോടെ 209 മണ്ഡലങ്ങളിലേക്കു പാർട്ടിക്ക് സ്ഥാനാർഥികളായി. സീറ്റ് നിഷേധത്തെത്തുടർന്ന് ബിജെപി വിട്ട് കഴിഞ്ഞ ദിവസം കോൺഗ്രസിൽ ചേർന്ന ലക്ഷ്മൺ സവദി, അത്താനി സീറ്റ് ഉറപ്പിച്ചു. ജെഡിഎസ് വിട്ടെത്തിയ ശിവലിംഗേ ഗൗഡയ്ക്ക് മണ്ഡലമായ അരസിക്കരയിൽ ടിക്കറ്റ് നൽകി.

ഇനി 15 സീറ്റുകളിലേക്കാണ് കോൺഗ്രസിന് സ്ഥാനാർഥികളാകാനുള്ളത്. ബിജെപിയിൽനിന്നും ജെഡിഎസിൽനിന്നും ചില പ്രമുഖർ ഉടൻ കോൺഗ്രസിലേക്കെത്തുമെന്നാണ് അധ്യക്ഷൻ ഡി കെ ശിവകുമാർ അവകാശപ്പെടുന്നത്. അങ്ങനെയെങ്കിൽ അവരെ മുന്നിൽ കണ്ടാകും സീറ്റുകൾ ഒഴിച്ചിട്ടിരിക്കുന്നതെന്നാണ് സൂചന.

logo
The Fourth
www.thefourthnews.in