അഴിമതി കേസ്: കർണാടക ബിജെപി എംഎൽഎ മദാൽ വിരൂപാക്ഷപ്പ അറസ്റ്റിൽ

അഴിമതി കേസ്: കർണാടക ബിജെപി എംഎൽഎ മദാൽ വിരൂപാക്ഷപ്പ അറസ്റ്റിൽ

ഈ മാസമാദ്യം മകൻ പ്രശാന്ത് കുമാർ ഐഎഎസിനെ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റ് ചെയ്തിരുന്നു
Updated on
1 min read

അഴിമതി കേസിൽ കർണാടക ബിജെപി എംഎൽഎ മദാൽ വിരൂപാക്ഷപ്പ അറസ്റ്റില്‍. കർണാടക സോപ്പ്സ് ആൻഡ് ഡിറ്റർജെന്റ്സ് ലിമിറ്റഡില്‍ സോപ്പ് നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ വിതരണം ചെയ്യാനുള്ള ടെന്‍ഡര്‍ ലഭിക്കാനായി എംഡി ആയിരുന്ന വിരൂപാക്ഷപ്പ. കൈക്കൂലി ചോദിച്ചുവെന്നായിരുന്നു പരാതി. ഇതേ സംഭവത്തില്‍ വിരൂപാക്ഷപ്പയുടെ മകന്‍ പ്രശാന്ത് കുമാർ ഐഎഎസിനെ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത പോലീസിന്റെ പിടിയിലായിരുന്നു. പിന്നാലെയാണ് കൈക്കൂലിക്കേസില്‍ വിരൂപാക്ഷയെ ഒന്നാം പ്രതിയാക്കിയത്.

അഴിമതി കേസ്: കർണാടക ബിജെപി എംഎൽഎ മദാൽ വിരൂപാക്ഷപ്പ അറസ്റ്റിൽ
കൈക്കൂലി കേസിൽ ഒളിവിൽ പോയ ബിജെപി എംഎൽഎയ്ക്ക് മുൻ‌കൂർ ജാമ്യം; കാണ്മാനില്ലെന്ന് നോട്ടീസ് പതിച്ച് കോൺഗ്രസ്

കേസില്‍ കഴിഞ്ഞ മാര്‍ച്ച് ഏഴിന് വിരൂപാക്ഷപ്പയ്ക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഈ ജാമ്യം റദ്ദാക്കിയതിന് പിന്നാലെയാണ് ലോകായുക്ത പോലീസ് അറസ്റ്റ് നടപടിയിലേക്ക് കടന്നത്. കൈക്കൂലിക്കേസില്‍ രണ്ടാം പ്രതിയാണ് വിരൂപാക്ഷപ്പയുടെ മകന്‍ പ്രശാന്ത് കുമാർ. ബെംഗളൂരു കോര്‍പറേഷനില്‍ ജലവിഭവ വകുപ്പില്‍ ചീഫ് അക്കൗണ്ട്‌സ് ഓഫീസറാണ് പ്രശാന്ത് കുമാര്‍.

കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്‌ഡിൽ എംഎൽഎയുടെ വീട്ടിൽ നിന്ന് കണക്കിൽപ്പെടാത്ത എട്ട് കോടിയോളം രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാൽ അത് അടയ്ക്ക വിൽപ്പനയിൽ നിന്ന് ലഭിച്ച വരുമാനമാണെന്നായിരുന്നു വിരൂപാക്ഷപ്പയുടെ അവകാശവാദം. വിവാദങ്ങൾ ശക്തമായതിനെ തുടർന്ന് മുഖ്യമന്ത്രി ബൊമ്മെയുടെ നിർദേശപ്രകാരം കർണാടക സോപ്പ്സ് ആൻഡ് ഡിറ്റർജന്റ് ലിമിറ്റഡ് ചെയർമാൻ സ്ഥാനം എംഎൽഎ രാജിവച്ചു. എന്നാൽ തന്റെ രാഷ്ട്രീയ എതിരാളികളാണ് കൈക്കൂലി കേസിൽ കുടുക്കിയതെനന്നായിരുന്നു വിരൂപാക്ഷപ്പയുടെ പ്രതികരണം.

അഴിമതി കേസ്: കർണാടക ബിജെപി എംഎൽഎ മദാൽ വിരൂപാക്ഷപ്പ അറസ്റ്റിൽ
മകന്‍ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായി; കർണാടകയില്‍ ബിജെപി എംഎല്‍എ രാജിവച്ചു

അതേസമയം, തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ ബിജെപിക്ക് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ് പുതിയ സാഹചര്യങ്ങള്‍.

logo
The Fourth
www.thefourthnews.in