രണ്ടാം ഘട്ട പട്ടികയിൽ കണ്ണുനട്ട് ടിക്കറ്റ്  മോഹികൾ; പ്രതിഷേധച്ചൂടിൽ കർണാടക കോൺഗ്രസ് ആസ്ഥാനം

രണ്ടാം ഘട്ട പട്ടികയിൽ കണ്ണുനട്ട് ടിക്കറ്റ് മോഹികൾ; പ്രതിഷേധച്ചൂടിൽ കർണാടക കോൺഗ്രസ് ആസ്ഥാനം

പാർട്ടി നേതാക്കൾക്ക് വിനയാകുന്നത് ബിജെപിയിൽനിന്നും ജെഡിഎസിൽനിന്നും ചേക്കേറുന്നവർ
Updated on
2 min read

കോൺഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക ഈ ആഴ്ച പുറത്തുവരാനിരിക്കെ പ്രതിഷേധ പ്രകടനവും കുത്തിയിരിപ്പ് ധർണയുമായി ടിക്കറ്റ് മോഹികളും അനുയായികളും. വിവിധ ജില്ലകളിൽ നിന്നുള്ള നേതാക്കന്മാരും പ്രവർത്തകരുമാണ് തിങ്കളാഴ്ച ബെംഗളൂരുവിലെ കോൺഗ്രസ് ആസ്ഥാനത്ത് പ്രകടനവുമായെത്തിയത്. ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ ഇടം പിടിക്കാത്തവരും രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയിൽ കയറിപ്പറ്റാൻ സാധ്യത ഇല്ലാത്തവരുമൊക്കെ പ്രതിഷേധ പ്രകടനത്തിൽ അണിനിരക്കുന്നുണ്ട്. ആത്മഹത്യാ ഭീഷണി മുഴക്കിയും വിമത ഭീഷണി ഉയർത്തിയും കോൺഗ്രസിനെ സമ്മർദത്തിലാക്കുകയാണ് മിക്കവരും.

രണ്ടാം ഘട്ട പട്ടികയ്ക്ക് അന്തിമ രൂപം നൽകാൻ കർണാടക പിസിസി ചൊവ്വാഴ്ച ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് കോൺഗ്രസ് ആസ്ഥാനത്തെ നാടകീയ സംഭവങ്ങൾ

രണ്ടാം ഘട്ട പട്ടികയിൽ കണ്ണുനട്ട് ടിക്കറ്റ്  മോഹികൾ; പ്രതിഷേധച്ചൂടിൽ കർണാടക കോൺഗ്രസ് ആസ്ഥാനം
കര്‍ണാടക വീണ്ടും തിരഞ്ഞെടുപ്പ് പോരിന്; താമര വാഴുമോ കൊഴിയുമോ ?

കഴിഞ്ഞ മാസമായിരുന്നു കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവന്നത്. സിറ്റിങ് എംഎൽഎമാരിൽ ഭൂരിപക്ഷത്തിനും ടിക്കറ്റുറപ്പാക്കിയായിരുന്നു 124 പേരുടെ പട്ടിക പുറത്തുവിട്ടത്. രണ്ടാം ഘട്ട പട്ടികയ്ക്ക് അന്തിമ രൂപം നൽകാൻ കർണാടക പിസിസി ചൊവ്വാഴ്ച ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് കോൺഗ്രസ് ആസ്ഥാനത്തെ നാടകീയ സംഭവങ്ങൾ. ഇനി 100 സീറ്റുകളിലേക്കാണ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ളത്.

വലിയ തർക്കങ്ങളില്ലാതെയായിരുന്നു ആദ്യഘട്ട പട്ടിക പുറത്തുവന്നതെങ്കിൽ രണ്ടാം ഘട്ട പട്ടിക വരുന്നതോടെ കോൺഗ്രസ് ആസ്ഥാനം പ്രതിഷേധക്കടലായി മാറുമെന്ന സൂചനയാണുള്ളത്. അണികളെ ഇളക്കി വിട്ട് സമ്മർദ തന്ത്രം പയറ്റുകയാണ് സീറ്റ് മോഹികളായ നേതാക്കൾ. പ്ലക്കാർഡും വിഷക്കുപ്പികളുമായാണ്  എച്ച് എം ഗോപീകൃഷ്ണ, യോഗേഷ് ബാബു എന്നീ നേതാക്കളുടെ അനുയായികൾ തിങ്കളാഴ്ച കെപിസിസി ആസ്ഥാനത്തെത്തി പ്രതിഷേധം അറിയിച്ചത്.

രണ്ടാം ഘട്ട പട്ടികയിൽ കണ്ണുനട്ട് ടിക്കറ്റ്  മോഹികൾ; പ്രതിഷേധച്ചൂടിൽ കർണാടക കോൺഗ്രസ് ആസ്ഥാനം
കര്‍ണാടകത്തിൽ വോട്ടെടുപ്പ് മെയ് 10 ന്; വോട്ടെണ്ണല്‍ 13 ന്

വിജയ സാധ്യത മാത്രം കണക്കിലെടുത്താണ് സ്ഥാനാർഥികളെ നിശ്ചയിക്കുന്നതെന്നാണ് കെപിസിസി നൽകുന്ന വിശദീകരണം

അപ്രതീക്ഷിതമായി ബിജെപിയിൽനിന്നും ജെഡിഎസിൽ നിന്നും കോൺഗ്രസിലേക്ക് ചേക്കേറിയ ചില പ്രമുഖരാണ് പാർട്ടി നേതാക്കളുടെ ടിക്കറ്റ് മോഹത്തിന് തിരിച്ചടിയായത്. പാർട്ടിയിലേക്ക് ചേക്കേറുന്നവർക്ക് മത്സരിക്കാൻ ടിക്കറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട് കർണാടക കോൺഗ്രസ്. വാഗ്ദാനം നിറവേറ്റാൻ പാർട്ടിയിലെ ടിക്കറ്റ് മോഹികളെ നിരാശപ്പെടുത്തേണ്ട ഗതികേടിലാണ് പാർട്ടി.

കഴിഞ്ഞ ദിവസം രാജിവച്ച ബിജെപി എംഎൽഎ എൻ വൈ ഗോപാലകൃഷ്ണ തിങ്കളാഴ്ച കോൺഗ്രസിൽ ചേർന്നു. മുൻപ് മത്സരിച്ച മൊളകാൽമുരു മണ്ഡലത്തിൽ അദ്ദേഹം കോൺഗ്രസ് സ്ഥാനാർഥിയായി എത്തുമെന്നാണ് വിവരം. മണ്ഡലത്തിൽ ടിക്കറ്റ് കാത്തുനിന്ന യോഗേഷ് ബാബു പ്രതിഷേധവുമായെത്താൻ കാരണം ഇതാണ്.

ടിക്കറ്റ് ലഭിക്കില്ലെന്നതായതോടെ വിമത നീക്കത്തിന് ഒരുങ്ങുകയാണ് ചില നേതാക്കൾ. ഇതെല്ലാം തിരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് നേതൃത്വം. വിജയ സാധ്യത മാത്രം കണക്കിലെടുത്താണ് സ്ഥാനാർഥികളെ നിശ്ചയിക്കുന്നതെന്നാണ് കെപിസിസി നൽകുന്ന വിശദീകരണം.

logo
The Fourth
www.thefourthnews.in