സിദ്ധരാമയ്യയ്ക്കെതിരെ വി സോമണ്ണ, ഡികെ ശിവകുമാറിനെതിരെ ആർ അശോക്; കർണാടകയിൽ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക

സിദ്ധരാമയ്യയ്ക്കെതിരെ വി സോമണ്ണ, ഡികെ ശിവകുമാറിനെതിരെ ആർ അശോക്; കർണാടകയിൽ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക

മുഖ്യമന്ത്രി ബൊമ്മെ ഷിഗൗണിൽ യെദ്യുരപ്പയുടെ മകൻ ശിക്കാരിപുരയിൽ
Updated on
2 min read

52 പുതുമുഖങ്ങളുമായി ബിജെപിയുടെ ഒന്നാം ഘട്ട സ്ഥാനാർഥി പട്ടിക ബിജെപി ദേശീയ നേതൃത്വം പുറത്തുവിട്ടു. 224ൽ 189 സ്ഥാനാർഥികളുടെ പട്ടികയ്ക്കാണ് ഡൽഹിയിൽ ചേർന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം അംഗീകാരം നൽകിയത്. പട്ടിക പ്രകാരം മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ സിറ്റിങ് സീറ്റായ ഷിഗോണിൽ നിന്ന് തന്നെ ജനവിധി തേടും. മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യുരപ്പയുടെ മകൻ വിജയേന്ദ്രയ്ക്ക് പ്രതീക്ഷിച്ച ശിക്കാരിപുര സീറ്റ് തന്നെ നൽകി. യെദ്യുരപ്പയുടെ തട്ടകമായിരുന്നു ശിക്കാരിപുര.

വരുണയിൽ സിദ്ധരാമയ്യക്കെതിരെ നിലവിലെ മന്ത്രി വി സോമണ്ണയെ ഇറക്കും. റവന്യു മന്ത്രി ആർ അശോക് ഡി കെ ശിവകുമാറിനെതിരെ കനക്പുരയിൽ ജനവിധി തേടും. സോമണ്ണയും ആർ അശോകും ഇരട്ടമണ്ഡലങ്ങളിൽ ജനവിധി തേടുമെന്നും ബിജെപി അറിയിച്ചു. 2018ലെ വിമത നീക്കത്തിന് ചുക്കാൻ പിടിച്ച രമേശ് ജാർക്കി ഹോളി സിറ്റിങ് സീറ്റായ ഗോകകിൽ നിന്ന് മത്സരിക്കും. സിദ്ധരാമയ്യ സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ച കോലാറിൽ ബിജെപിക്കായി വർത്തൂർ പ്രകാശ് കളത്തിലിറങ്ങും.

ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ 8 വനിതകൾ ഇടം പിടിച്ചു. പട്ടികജാതി വിഭാഗത്തിൽ നിന്ന് 30 പേരും പട്ടിക വർഗ വിഭാഗത്തിൽ നിന്ന് 16 പേരും ഒബിസി വിഭാഗത്തിൽ നിന്ന് 32 പേരും പട്ടികയിൽ ഇടം നേടി

പല മുതിർന്ന നേതാക്കളെയും സിറ്റിങ് എംഎൽഎമാരെയും ഒഴിവാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. മുൻപ് കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നും മറുകണ്ടം ചാടിയ പലരും ആദ്യഘട്ട പട്ടികയിൽ ഇടം പിടിച്ചില്ല. കോൺഗ്രസിൽ നിന്ന് അന്ന് ചേക്കേറിയ ആനന്ദ് സിങ്ങിന്റെ മകൻ സിദ്ധാർഥ് സിങ്ങിന് കംബ്ലി മണ്ഡലത്തിൽ സീറ്റ് നൽകിയിട്ടുണ്ട് . ഉപമുഖ്യമന്ത്രി ആയിരുന്ന ലക്ഷ്മൺ സാവഡിയുടെ സിറ്റിങ് സീറ്റ് ആയ അത്താനി മറ്റൊരു കോൺഗ്രസ് വിമതനായ മഹേഷ് കുംത്തഹള്ളിക്കു നൽകി. ടിക്കറ്റ് നിഷേധിച്ചതിൽ സാവഡി അതൃപ്തി പരസ്യമാക്കിയിരുന്നു.

ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ 8 വനിതകൾ ഇടം പിടിച്ചു. പട്ടികജാതി വിഭാഗത്തിൽ നിന്ന് 30 പേരും പട്ടിക വർഗ വിഭാഗത്തിൽ നിന്ന് 16 പേരും ഒബിസി വിഭാഗത്തിൽ നിന്ന് 32 പേരും പട്ടികയിൽ ഇടം നേടി. പട്ടികയിൽ 9 പേർ ഡോക്ടർമാരും അഞ്ച് അഭിഭാഷകരും, വിരമിച്ച ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും ഉൾപ്പെടും.

സിദ്ധരാമയ്യയ്ക്കെതിരെ വി സോമണ്ണ, ഡികെ ശിവകുമാറിനെതിരെ ആർ അശോക്; കർണാടകയിൽ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക
കർണാടകയിൽ സംവരണ പട്ടിക പുനഃക്രമീകരിച്ചതിലൂടെ ബൊമ്മെ സർക്കാർ ലക്ഷ്യമിട്ടതെന്ത്?

ഉത്തർപ്രദേശ്, ബിഹാർ, ഗുജറാത്ത് സംസ്ഥാനങ്ങളിൽ പരീക്ഷിച്ച് വിജയിച്ച തിരഞ്ഞെടുപ്പ് തന്ത്രം തന്നെയാണ് ബിജെപി കർണാടകയിലും പയറ്റാൻ പോകുന്നതെന്ന് വ്യക്തമാക്കുന്നതാണ് സ്ഥാനാർഥിപട്ടിക. പുതുമുഖങ്ങളെ ഇറക്കിയും മുതിർന്ന നേതാക്കളെ വെട്ടിയും സിറ്റിങ് എംഎൽഎ മാരിൽ പലരേയും ഒഴിവാക്കിയും ആരോപണ വിധേയരെ പാടെ തഴഞ്ഞുമായിരുന്നു ഈ സംസ്ഥാനങ്ങളിൽ ബിജെപി സ്ഥാനാർഥി പട്ടിക ഇറക്കിയത്. ഭരണവിരുദ്ധ വികാരം മറികടക്കാനാണ് ബിജെപി ഈ തന്ത്രം പയറ്റുന്നത്. രണ്ടാം ഘട്ട പട്ടികയിലും നിരവധി പുതുമുഖങ്ങൾ സ്ഥാനം പിടിക്കും .

logo
The Fourth
www.thefourthnews.in