ഇളവില്ല; ഹിജാബ് നിരോധനം തുടരുമെന്ന് കര്‍ണാടക എക്സാമിനേഷന്‍ അതോറിറ്റി

ഇളവില്ല; ഹിജാബ് നിരോധനം തുടരുമെന്ന് കര്‍ണാടക എക്സാമിനേഷന്‍ അതോറിറ്റി

വരാനിരിക്കുന്ന മത്സരപരീക്ഷകളില്‍ ഹിജാബ് പാടില്ലെന്ന നിര്‍ദേശമാണ് കെഇഎ നല്‍കിയിരിക്കുന്നത്
Updated on
1 min read

കര്‍ണാടക എക്സാമിനേഷന്‍ അതോറിറ്റി നടത്തുന്ന മത്സര പരീക്ഷകളില്‍ തല മറയ്ക്കുന്ന വസ്ത്രത്തിന് നിരോധനം. നേരത്തെ ഹിജാബ് അനുവദിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വരാനിരിക്കുന്ന മത്സരപരീക്ഷകളില്‍ ഹിജാബ് പാടില്ലെന്ന നിര്‍ദേശമാണ് ഇപ്പോള്‍ കെഇഎ നല്‍കിയിരിക്കുന്നത്.

മത്സരാധിഷ്ഠിത പരീക്ഷകളില്‍ ഹിജാബ് ധരിച്ച് ഹാളില്‍ പ്രവേശിക്കാന്‍ നേരത്തേ വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കിയിരുന്നു. ഇതൊരു മതേതര രാജ്യമാണെന്നും ആളുകള്‍ക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാമെന്നും ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ പ്രതികരണത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി എംസി സുധാകര്‍ വ്യക്തമാക്കിയിരുന്നു.

ഹിജാബ് ധരിക്കുന്ന പെണ്‍കുട്ടികള്‍ ഒരു മണിക്കൂര്‍ മുമ്പ്തന്നെ പരീക്ഷാ കേന്ദ്രത്തിലെത്തണം. അവരെ സമഗ്രമായി പരിശോധിക്കും. ഒരു തരത്തിലുമുള്ള അന്യായങ്ങളും അനുവദിക്കില്ല. നീറ്റ് പരീക്ഷയിലും ഹിജാബ് ധരിക്കാമെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഇത്തരവുകളൊന്നും ഇതുവരെ ഇറങ്ങിയിട്ടില്ലെന്നാണ് കെഇഎയിമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നത്.

ഇളവില്ല; ഹിജാബ് നിരോധനം തുടരുമെന്ന് കര്‍ണാടക എക്സാമിനേഷന്‍ അതോറിറ്റി
കര്‍ണാടകയിൽ ഹിജാബ് നിരോധനത്തിന് ഇളവ്; മത്സരാധിഷ്ഠിത പരീക്ഷകളില്‍ ധരിക്കാമെന്ന് സർക്കാർ

2021 ല്‍ ആയിരുന്നു ബിജെപി സര്‍ക്കാര്‍ കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചത്. സുപ്രീം കോടതിയുടെ ഭിന്ന വിധിയും ഹിജാബ് നിരോധനം ശരി വച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഉഡുപ്പിയില്‍ വനിതാ പ്രീ യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ഥികള്‍ ഹിജാബ് ധരിച്ച് ക്ലാസില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് കര്‍ണാടകയില്‍ ഹിജാബുമായി ബന്ധപ്പെട്ട് വലിയ കോലാഹങ്ങളുണ്ടായിരുന്നു.

logo
The Fourth
www.thefourthnews.in