കര്‍ണാടകയിൽ ഹിജാബ് നിരോധനത്തിന് ഇളവ്;  മത്സരാധിഷ്ഠിത പരീക്ഷകളില്‍ ധരിക്കാമെന്ന് സർക്കാർ

കര്‍ണാടകയിൽ ഹിജാബ് നിരോധനത്തിന് ഇളവ്; മത്സരാധിഷ്ഠിത പരീക്ഷകളില്‍ ധരിക്കാമെന്ന് സർക്കാർ

മത്സരാധിഷ്ഠിത പരീക്ഷകളിലാണ് ഹിജാബ് ധരിച്ചു കൊണ്ട് പ്രവേശിക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.
Updated on
1 min read

ഹിജാബ് നിരോധനത്തിന് ഇളവ് നല്‍കി കര്‍ണാടകയിലെ കോൺഗ്രസ് സര്‍ക്കാര്‍. മത്സരാധിഷ്ഠിത പരീക്ഷകളിൽ ഹിജാബ് ധരിച്ച് ഹാളിൽ പ്രവേശിക്കാൻ വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകി.

ഇതൊരു മതേതര രാജ്യമാണെന്നും ആളുകള്‍ക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാമെന്നും ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ പ്രതികരണത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി എംസി സുധാകര്‍ വ്യക്തമാക്കി. ഹിജാബ് ധരിക്കുന്ന പെണ്‍കുട്ടികള്‍ ഒരു മണിക്കൂര്‍ മുമ്പ് തന്നെ പരീക്ഷാ കേന്ദ്രത്തിലെത്തണം. അവരെ സമഗ്രമായി പരിശോധിക്കും. ഒരു തരത്തിലുമുള്ള അന്യായങ്ങളും അനുവദിക്കില്ല. നീറ്റ് പരീക്ഷയിലും ഹിജാബ് ധരിക്കാമെന്നും മന്ത്രി പറഞ്ഞു.

കര്‍ണാടകയിൽ ഹിജാബ് നിരോധനത്തിന് ഇളവ്;  മത്സരാധിഷ്ഠിത പരീക്ഷകളില്‍ ധരിക്കാമെന്ന് സർക്കാർ
'പാർട്ടി എന്നെ ദ്രോഹിച്ചവരുടെ കൂടെ നിന്നു'; ബി ജെ പി വിട്ട് നടി ഗൗതമി

സര്‍ക്കാര്‍ സര്‍വിസുകളിലേക്കുള്ള പരീക്ഷകളില്‍ ഇനി ഹിജാബ് ധരിക്കാമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ഒക്ടോബര്‍ 28, 29 തീയതികളില്‍ നടക്കാനിരിക്കുന്ന സര്‍ക്കാര്‍ സര്‍വീസ് റിക്രൂട്ട്മെന്റ് പരീക്ഷകള്‍ക്ക് മുന്നോടിയായാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. അതേസമയം ഉത്തരവിനെതിരെ ഹിന്ദുത്വ അനുകൂല സംഘടനകള്‍ പ്രതിഷേധമുയർത്തി.

2021 ല്‍ ആയിരുന്നു ബിജെപി സര്‍ക്കാര്‍ കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചത്. സുപ്രീം കോടതിയുടെ ഭിന്ന വിധിയും ഹിജാബ് നിരോധനം ശരി വച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഉഡുപ്പിയില്‍ വനിതാ പ്രീ യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിച്ച് ക്ലാസില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് കര്‍ണാടകയില്‍ ഹിജാബുമായി ബന്ധപ്പെട്ട് വലിയ കോലാഹങ്ങളുണ്ടായത്.

logo
The Fourth
www.thefourthnews.in