സ്വകാര്യ കമ്പനികളിൽ കന്നഡികര്‍ക്ക് നൂറു ശതമാനം സംവരണം; നിയമ നിര്‍മാണവുമായി കര്‍ണാടക സര്‍ക്കാര്‍

സ്വകാര്യ കമ്പനികളിൽ കന്നഡികര്‍ക്ക് നൂറു ശതമാനം സംവരണം; നിയമ നിര്‍മാണവുമായി കര്‍ണാടക സര്‍ക്കാര്‍

കന്നഡക്കാരുടെ ക്ഷേമമാണ് സർക്കാരിൻ്റെ മുന്‍ഗണനാ വിഷയമെന്ന് സിദ്ധരാമയ്യ
Updated on
1 min read

സ്വകാര്യ കമ്പനികളിൽ കന്നഡക്കാര്‍ക്ക് നൂറു ശതമാനം സംവരണം നല്‍കാന്‍ കര്‍ണാടക. സംവരണം വ്യവസ്ഥ ചെയ്യുന്ന ബില്ലിന് കര്‍ണാടക മന്ത്രിസഭ അംഗീകാരം നല്‍കി. ഗ്രൂപ്പ് സി, ഡി ഗ്രേഡ് പോസ്റ്റുകളിലേക്കാണ് സംവരണം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സംവരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ സാമൂഹ്യ മാധ്യമമായ എക്‌സില്‍ കുറിച്ചു.

കന്നഡക്കാര്‍ അവരുടെ സംസ്ഥാനത്ത് സൗകര്യപൂര്‍വമായ ജീവിതം നയിക്കുന്നതിനുള്ള അവസരം നല്‍കുകയാണ് തന്റെ സര്‍ക്കാരിന്റെ ആഗ്രഹമെന്നും കന്നഡ നാട്ടില്‍ അവര്‍ക്ക് തൊഴില്‍ ലഭിക്കാതെ പോകരുതെന്നും സിദ്ധരാമയ്യ പറഞ്ഞു. ''ഞങ്ങള്‍ തീവ്ര കന്നഡ സര്‍ക്കാരാണ്. കന്നഡക്കാരുടെ ക്ഷേമമാണ് ഞങ്ങള്‍ക്ക് മുന്‍ഗണന,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in