ഖജനാവാണ് മുഖ്യം; തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ ഇന്ധന വില കുത്തനെ കൂട്ടി കര്‍ണാടക

ഖജനാവാണ് മുഖ്യം; തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ ഇന്ധന വില കുത്തനെ കൂട്ടി കര്‍ണാടക

പെട്രോള്‍ ലിറ്ററിന് 102.84 രൂപയും ഡീസലിന് 88.95 രൂപയുമാകും
Updated on
1 min read

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ ഇന്ധന വിലയില്‍ വന്‍ വര്‍ധന വരുത്തി കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാര്‍. പെട്രോളിനു മൂന്നു രൂപയും ഡീസലിന് 3.02 രൂപയുമാണ് ഒറ്റയടിക്ക് സംസ്ഥാനത്ത് കൂടിയത്. പെട്രോളിയം ഉത്പന്നങ്ങള്‍ക്കുള്ള വില്‍പന നികുതി സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചതാണ് വിലവര്‍ധനയ്ക്ക് കാരണാമയത്.

പുതിയ നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. നേരത്തെ കര്‍ണാടകയില്‍ പെട്രോള്‍ ലിറ്ററിന് 99.84 രൂപയും ഡീസലിന് 85.93 രൂപയുമായിരുന്നു. പുതിയ നിരക്ക് പ്രകാരം ഇത് യഥാക്രമം 102.84 രൂപയും 88.95 രൂപയുമാകും.

പെട്രോളിന്റെ വില്‍പ്പന നികുതി 25.92 ശതമാനത്തില്‍ നിന്ന് 29.84 ശതമാനമായും ഡീസലിന്റേത് 14.30 ശതമാനത്തില്‍ നിന്ന് 18.40 ശതമാനമായുമാണ് ഉയര്‍ത്തിയത്. കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തിനു പിന്നാലെ വലിയ പ്രതിഷേധവുമായി ബിജെപി രംഗത്തിറങ്ങിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in